രേണു ഫ്ലവറല്ലടാ... ഫയറാടാ; സെന്റി കാർഡ് രേണുവിന്റെ പ്ലാനിലില്ല, അനീഷ് ഒപ്പം നിന്നത് കരുതിക്കൂട്ടി; കുറിപ്പ്
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ നിറഞ്ഞ് നിന്നയാളാണ് രേണു സുധി. അതുപോലെ തന്നെ സംഭവിച്ചു... ഈ സീസണിലെ പതിനെട്ടാമത്തെ മത്സരാർത്ഥിയായി ഹൗസിലേക്ക് രേണുവും എത്തി. സീസൺ അഞ്ചിൽ മത്സരാർത്ഥിയായി ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ നെഗറ്റീവ് ഇമേജായിരുന്നു അഖിൽ മാരാർക്ക്. എന്നാൽ ആദ്യ ദിവസം മുതൽ കളം നിറഞ്ഞ് നിന്ന് നെഗറ്റീവ് പറഞ്ഞവരെകൊണ്ട് തന്നെ കയ്യടിപ്പിച്ച് ടൈറ്റിലും വിൻ ചെയ്താണ് അഖിൽ വീട്ടിലേക്ക് തിരികെ പോയത്.
രേണുവിന്റെ കാര്യത്തിലും അത് തന്നെ സംഭവിക്കാനുള്ള സാധ്യതകളുണ്ട്. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലൊരു ഗെയിം സ്ട്രാറ്റർജി അല്ല രേണുവിന്റേത്. കഴിഞ്ഞ ദിവസം നടന്ന തലവേദന ഗെയിമിലെ രേണുവിന്റെ പ്രതികരണം തന്നെയാണ് അതിന് ഉദാഹരണം.

സുധി ചേട്ടായെന്ന് വിളിച്ച് സെന്റി കാർഡ് ഇറക്കി രേണു ഒറ്റപ്പെട്ട് ഇരിക്കുമെന്നാണ് ഹൗസ്മേറ്റ്സും പ്രേക്ഷകരും കരുതിയത്. പക്ഷെ വേണ്ട രീതിയിൽ പ്രതികരിച്ച് മുന്നോട്ട് പോവുക മാത്രമാണ് രേണു ചെയ്തത്. സെന്റി കാർഡ് രേണുവിന്റെ ഗെയിം പ്ലാനല്ലെന്നത് തലവേദന വഴക്കിലൂടെ വ്യക്തമായി എന്ന് തന്നെയാണ് പ്രേക്ഷകരും എപ്പിസോഡ് കണ്ടശേഷം പ്രതികരിച്ച് കുറിച്ചത്.
നീലക്കുയിലിന്റെ ക്യാമറമാനേപോലെ എത്രത്തോളം രേണുവിനെ ക്യാപ്ചർ ചെയ്യാൻ പറ്റുമോ അത്രത്തോളം പിടിക്കാമെന്ന് കരുതുന്ന ബിഗ്‌ബോസ് ക്യാമറകൾക്ക് കണ്ടന്റ് ഉണ്ടാക്കി കൊടുക്കുകയാണ് ബാക്കി കണ്ടസ്റ്റൻസെന്ന് പുതിയ എപ്പിസോഡിലെ തലവേദന ഗെയിം കണ്ടപ്പോൾ തോന്നി. അഭിയൊക്കെ എടീ, പോടീ വിളി രേണുവുമായി ആർഗ്യുമെന്റ് തുടങ്ങിയപ്പോൾ തന്നെ എടുത്തിട്ടു.
രേണു ഒറ്റപ്പെട്ട് 'സുധി ചേട്ടാ..' എന്ന് കരഞ്ഞ് സെന്റി ഇറക്കുമെന്ന് കരുതിയെങ്കിലും സെന്റി കാർഡ് അവരുടെ ഗെയിം അല്ലെന്ന് തലവേദന വിഷയത്തിലെ പ്രതികരണം കണ്ടപ്പോൾ തോന്നി. അനീഷ് രേണുവിന്റെ കൂടെ തന്നെ നിൽക്കുന്ന നിലപാട് എടുത്തത് കരുതിക്കൂട്ടി ആണെന്നും തോന്നി. രേണു ഈ ഗെയിമിനെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും, ആരെയൊക്കെ കൂടെ കൂട്ട് കൂടും എന്നതൊക്കെ വരും ദിവസങ്ങളിൽ ക്ലിയർ ആകും.
പുറത്തായാലും അകത്തായാലും രേണു തന്നെയാണ് കണ്ടന്റ് എന്നത് ഒറ്റ വഴക്കിലൂടെ തെളിയിച്ചു എന്നായിരുന്നു ബിബി പ്രേക്ഷകരുടെ ഫാൻ പേജിൽ ഒരു പ്രേക്ഷകൻ കുറിച്ചത്. ഇത്തവണ പുരുഷന്മാരെക്കാൾ ഫയറുള്ളത് സ്ത്രീകളായ മത്സരാർത്ഥികൾക്കാണെന്നും കമന്റുകളുണ്ട്.

ഷാനവാസിന്റെ തലവേദന ജെനുവിനായിരുന്നുവെന്നും രേണുവിന്റേത് ഉറങ്ങാൻ വേണ്ടിയുള്ള അടവാണെന്നും പറഞ്ഞാണ് അപ്പാനി ശരത്തും അഭിലാഷും അക്ബറും രേണുവിന് നേരെ തിരിഞ്ഞത്. രേണുവിന് മെഡിക്കൽ ടീമിന്റെ സഹായം നൽകണമെന്ന് ക്യാപ്റ്റനായ അനീഷ് പറയുക കൂടി ചെയ്തതോടെ വഴക്ക് കടുത്തു. അതേസമയം അനാവശ്യ കാര്യങ്ങളിൽ മനപൂർവം അടിയുണ്ടാക്കി കണ്ടന്റ് സൃഷ്ടിക്കാനും സ്ക്രീൻ സ്പേസ് ഉണ്ടാക്കാനുമാണ് അപ്പാനി ശരത്തും അക്ബറും അനീഷും അഭിലാഷും ശ്രമിക്കുന്നതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
രേണുവിന് പുറത്തുള്ള നെഗറ്റീവ് ഇമേജ് ഉപയോഗിച്ച് ജനങ്ങളുടെ മനസിൽ ഇടംനേടാൻ രേണുവിനെ തന്നെ മനപൂർവം ആക്രമിക്കുന്നതായി തോന്നിയെന്ന അഭിപ്രായവും ജനങ്ങൾക്കുണ്ട്. തന്നെ ഏതൊക്കെ രീതിയിൽ തളർത്താൻ നോക്കിയാലും താൻ ഒരിഞ്ച് പോലും താഴോട്ട് പോകില്ലെന്നും രേണു സുധി ഫ്ലവറല്ല ഫയറാണെന്നുമാണ് തലവേദന വഴക്കിനുശേഷം രേണു പറഞ്ഞത്.
ആദ്യ വീക്കിലെ നോമിനേഷൻ ലിസ്റ്റിലും രേണുവുണ്ട്. രേണു പങ്കെടുക്കുന്ന ആദ്യത്തെ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രേണുവിന് പുറത്തുണ്ടായിരുന്ന നെഗറ്റിവിറ്റി ഷോ ആരംഭിച്ചശേഷം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications











