ഞാന്‍ കഷ്ടപ്പെട്ട് പൊരുതി നേടിയതാണെന്ന് അനു! തലയ്ക്ക് സുഖമില്ലാത്തവരാണ് മോശം പറയുന്നത്! മാസ് റിപ്ലേ
ബിഗ് ബോസില്‍ മത്സരിച്ച് വിജയി ആയതോടെ അനുമോളുടെ ജീവിതവും മാറിമറിഞ്ഞിരിക്കുകയാണ്. ഈ വിജയം അനുവിന് അര്‍ഹതയുള്ളത് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, തന്നെ ഇത് പിആര്‍ വര്‍ക്കിലൂടെ സ്വന്തമാക്കിയ വിജയമാണെന്നുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വിജയിച്ചതിന് ശേഷവും രൂക്ഷവിമര്‍ശനങ്ങളാണ് അനു നേരിട്ടുകൊണ്ടിരിക്കുന്നത്. നെഗറ്റീവും പോസിറ്റീവുമൊക്കെയായി ചര്‍ച്ചകള്‍ സജീവമാണ്. സോഷ്യല്‍മീഡിയയിലൂടെയായി അനുവും വിശേഷങ്ങളെല്ലാം പങ്കിടുന്നുണ്ട്. ജന്മനാട് നല്‍കിയ സ്വീകരണത്തിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സുഹൃത്തുക്കളായ ആതിര മാധവും ഡയാനയും അമീനും അനുവിനൊപ്പമുണ്ടായിരുന്നു. അമീന്‍ ഫ്രണ്ടില്‍ ഇരിക്കട്ടെ, ഞങ്ങള്‍ പുറകില്‍ ഇരുന്നോളാമെന്നായിരുന്നു അനു പറഞ്ഞത്. ബിഗ് ബോസില്‍ പോയ സമയത്ത് നിങ്ങളെയെല്ലാം ശരിക്കും മിസ് ചെയ്തിട്ടുണ്ട്. ഞാന്‍ ഓഡിയെടുത്തെന്ന് നിങ്ങള്‍ വിചാരിക്കും, ഇതെന്റെ ചേട്ടന്റെ വണ്ടിയാണ്. ഇതില്‍ നാല് പേര്‍ക്ക് ഇരിക്കാന്‍ പറ്റും. പക്ഷേ, ഞങ്ങള്‍ അഞ്ചുപേര്‍ ഇരിക്കും എന്ന് പറഞ്ഞായിരുന്നു അനു കാറില്‍ കയറിയത്.

ആര്‍പ്പുവിളിയോടെയായിരുന്നു അനുവിനെ സ്വീകരണ സ്ഥലത്തേക്ക് സ്വാഗതം ചെയ്തത്. തന്നെ മാത്രമല്ല കൂടെയുള്ളവരെക്കുറിച്ചും വാചാലയാവുകയായിരുന്നു അനു. ഇത് അമീന്‍, ഏഷ്യാനെറ്റിലെ കാറ്റത്തെ കിളിക്കൂടിലെ നായകനാണ് എന്ന് പറഞ്ഞായിരുന്നു അമീനെ പരിചയപ്പെടുത്തിയത്. സിനിമകളിലും സ്റ്റാര്‍ മാജിക്കിലുമൊക്കെയായി നിങ്ങള്‍ക്ക് പരിചിതയാണ് ഡയാന, ഇവളെ കണ്ടിട്ടില്ലേയെന്നും അനു ചോദിക്കുന്നുണ്ടായിരുന്നു. കണ്ടിട്ടുണ്ടെന്നായിരുന്നു മറുപടി.
അടുത്തിടെ എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നു. അന്നും ഇതുപോലെയൊരു സ്വീകരണം കിട്ടിയിരുന്നു. അന്നും എനിക്കൊരുപാട് സന്തോഷം തോന്നിയിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ പോയി, അവിടെ വിജയിച്ചു. ഈ സ്വീകരണത്തിലും ഒരുപാട് സന്തോഷം. ആര്യനാട് അനു എന്നാണ് ഞാന്‍ അറിയപ്പെടുന്നത്. അതിലെനിക്കൊരുപാട് സന്തോഷവും അഭിമാനവുമാണ്. എന്നെ സ്‌നേഹിക്കുകയും, പിന്തുണയ്ക്കുകയും ചെയ്തവരോട് നന്ദിയും സ്‌നേഹവും. ഈ നില്‍ക്കുന്നവരെയെല്ലാം ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. ഇവിടെ കളിച്ച് വളര്‍ന്നതാണ്.
നിങ്ങളാണ് ശരിക്കും എന്നെ വിജയിപ്പിച്ചത്. പിന്നെന്തിനാണ് എല്ലാവരും പിആര്‍ എന്ന് പറഞ്ഞ് കളിയാക്കുന്നത്. അത് അസൂയക്കാരും, തലയ്ക്ക് സുഖമില്ലാത്തവരും എന്നായിരുന്നു ആളുകളുടെ മറുപടി. അസൂയയ്ക്കും കുശുമ്പിനും മരുന്നില്ലെന്ന് പറയുന്നത് ശരിയാണ്. ഞാന്‍ ഇവിടെ നിന്നും എങ്ങോട്ടേക്കെങ്കിലും പോയാലും ആര്യനാടാണ് എന്റെ സ്ഥലം എന്നേ പറയൂ. ഞാന്‍ ചേനപ്പള്ളിയിലാണ് താമസിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.എന്റെ നല്ല കൂട്ടുകാരാണ് ഇവരൊക്കെ. ഞാന്‍ ജസ്റ്റ് മെസേജ് അയച്ചതേയുള്ളൂ. എന്നേക്കാളും കൂടുതല്‍ ഇവിടെ അറിയാവുന്നത് ആതിരയ്ക്കാണ്. നല്ല ഭക്ഷണം കിട്ടുന്ന കടകളെല്ലാം അവള്‍ക്ക് അറിയാം. ഇടയ്ക്ക് എനിക്ക് അവള്‍ ഭക്ഷണം വാങ്ങിത്തന്നിട്ടുണ്ട്.
ബിഗ് ബോസ് നല്‍കിയ കപ്പ് കാണിക്കാമോയെന്ന ചോദ്യത്തിന് പിന്നെന്താ, കാണിക്കാമല്ലോ എന്നായിരുന്നു അനുവിന്റെ മറുപടി. ഞാന്‍ ഇതൊരുപാട് കഷ്ടപ്പെട്ട്, പോരാടി പൊരുതി നേടിയതാണ്. ലൈവ് കാണുന്നവര്‍ക്കെല്ലാം അത് മനസിലായിക്കാണുമെന്ന് കരുതുന്നു. ഞാന്‍ എന്തൊക്കെ അനുഭവിച്ചുവെന്ന് നിങ്ങള്‍ കണ്ടതല്ലേ, പറയേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു അനു സംസാരം അവസാനിപ്പിച്ചത്. സന്തോഷം തരുന്ന കാര്യങ്ങളുമായി മുന്നോട്ട് പോവുക. മൗനമാണ് നെഗറ്റീവ് പറയുന്നവര്‍ക്കുള്ള മറുപടി. സ്‌നേഹിക്കുന്നവര്‍ ചുറ്റുമുള്ളപ്പോള്‍ വേറെന്ത് വേണം. നെഗറ്റീവൊന്നും മൈന്‍ഡ് ചെയ്യണ്ട, ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.


Click it and Unblock the Notifications











