കപ്പ് നേടിയ രണ്ട് സ്ത്രീകൾ, പക്ഷെ...; അനുമോളുടെ വിജയത്തിന് മാറ്റ് കുറഞ്ഞോ? ഇനി നേരിടുക

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ ഒടുവിൽ അനുമോൾ വിജയിയായി. അവസാനം വരെ ആരാകും വിജയി എന്ന ആകാംക്ഷ പ്രേക്ഷകർക്കുണ്ടായിരുന്നു. അനുമോളിനും അനീഷിനും പ്രേക്ഷകർ ഒരേ പോലെ വിജയ സാധ്യത കണ്ടതാണ്. അനുമോൾ വിജയിക്കുമ്പോൾ രണ്ട് പക്ഷം ഇത്തവണയുണ്ട്. ഒരു പരിധി വരെ അനുമോളുടെ വിജയത്തിന്റെ മാറ്റ് ഇത് കുറയ്ക്കുന്നുമുണ്ട്. ശക്തമായ പിആറുമായാണ് അനുമോൾ ബി​ഗ് ബോസിലെത്തിയത്. പലപ്പോഴും സഹമത്സരാർത്ഥികളെ അധിക്ഷേപിക്കാൻ ഈ പിആർ ഉപയോ​ഗിക്കപ്പെട്ടു.

ബി​ഗ് ബോസ് സ്ഥിരമായി റിവ്യൂ ചെയ്യുന്ന റിവ്യൂവേർസിനും ഇക്കാര്യത്തിൽ നിരാശയും എതിർപ്പുമുണ്ടായിരുന്നു. കാരണം വിമർശിക്കുന്നവരെയെല്ലാം അനുമോളുടെ ആരാധകരും പിആറും വളരെ മോശമായി ആക്രമിച്ചു. സഹമത്സരാർത്ഥികൾക്കെതിരെ കടുത്ത ആരോപണങ്ങളാണ് അനുമോൾ ഉന്നയിച്ചത്. ഇതിന് ക്ഷമ പറയാൻ പോലും തയ്യാറായില്ല.

ഇതെല്ലാം അനുമോളെ വിമർശിക്കുന്നവർ വലിയ ആയുധമാക്കി. എന്നാൽ അനുമോൾക്ക് വലിയ ജനപിന്തുണയുണ്ടായിരുന്നു. എപ്പോഴും വെെകാരികമായി സംസാരിക്കുന്നയാളാണ് അനുമോൾ. ഹൗസിനുള്ളിൽ പല തവണ അനുമോൾ കരഞ്ഞു. ഇതെല്ലാം വീട്ടമ്മമാർക്ക് അനുമോൾ പ്രിയങ്കരിയാകാൻ കാരണമായി. റീ എൻട്രിയിൽ എല്ലാവരും അനുമോൾക്കെതിരെ തിരിഞ്ഞതും പ്രേക്ഷക പിന്തുണ കൂട്ടി. എന്നാൽ പിആറിന്റെ ബലത്തിലാണ് അനുമോൾ വോട്ട് നേടിയതെന്ന വാദം ശക്തമാണ്.

കാരണം ശെെത്യക്ക് വേണ്ടി എങ്ങനെ വോട്ടുകൾ നേടി എന്ന് അനുമോളുടെ പിആർ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് വലിയ അനീതിയാണെന്ന് വാദം അന്ന് വന്നു. അനുമോളുടെ പിആർ നടത്തിയ കളികളെന്ന് ആരോപിച്ച് പല യൂട്യൂബേർസും സംസാരിച്ചു. വിജയി ആയെങ്കിലും പിആർ ആരോപണം അനുമോളുടെ വിജയത്തിന്റെ തിളക്കം കുറച്ച് കുറച്ചു.

Anumol

നേരത്തെ ബി​ഗ് ബോസ് നാലാം സീസണിൽ ദിൽഷ വിജയി ആയപ്പോൾ റോബിൻ ഫാൻസിന്റെ വോട്ട് നേടിയുള്ള വിജയം എന്ന ആരോപണം വന്നിരുന്നു. ബി​ഗ് ബോസ് മലയാളം സീസണുകളിൽ കപ്പ് നേടിയ രണ്ട് സ്ത്രീകൾ ഇവർ മാത്രമാണ്. പക്ഷെ രണ്ട് പേരുടെ വിജയത്തിലും പല അഭിപ്രായങ്ങൾ വന്നു. വിന്നറായതിന്റെ സന്തോഷത്തിലാണ് അനുമോൾ. എന്ത് പറയണം എന്നറിയില്ല. ആദ്യം ദെെവത്തോട് നന്ദി പറയുന്നു. എന്നെ സപ്പോർട്ട് ചെയ്ത് ഇവിടം വരെ എത്തിച്ച പ്രേക്ഷകരോട് നന്ദി അറിയിക്കുന്നു. കുടുംബത്തോടും കൂട്ടുകാരോടും സ്നേ​ഹം അറിയിക്കുന്നെന്ന് അനുമോൾ ഫിനാലെ വേദിയിൽ പറഞ്ഞു.

അനുമോൾക്ക് ഇനി നേരിടേണ്ടി വരിക ഒരുപക്ഷെ വിമർശനങ്ങളും പരിഹാസങ്ങളുമായിരിക്കും. പിആർ കൊണ്ട് വിജയിച്ചെന്ന കുറ്റപ്പെടുത്തൽ അനുമോൾക്ക് അടുത്ത സീസൺ വരുന്നത് വരെയും കേൾക്കേണ്ടി വരും. വരും സീസണുകളിൽ പിആർ ഇല്ലെങ്കിൽ വിജയിക്കില്ല എന്ന അഭിപ്രായങ്ങൾ ഇതിനോടകം വരുന്നുണ്ട്. അനീഷായിരുന്നു വിജയിക്കേണ്ടത് എന്ന അഭിപ്രായവും വരുന്നുണ്ട്. വിജയിയെ തീരുമാനിക്കാനുള്ള ബാർ ഡയഗ്രം സ്ക്രീനിൽ കാണിച്ചപ്പോൾ അതിലെ ശതമാനം തുല്യമായിരുന്നു, അനീഷ് വലിയ ഒരു പോരാട്ടം തന്നെയാണ് നടത്തിയതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം അനുമോൾ കഷ്‌ടപ്പെട്ട് നേടിയ വിജയത്തെ കുറച്ച് കാണാൻ പറ്റില്ലെന്ന് അനുമോൾ ആരാധകരും പറയുന്നുണ്ട്. ഈ സീസണിൽ സഹമത്സരാർത്ഥികളിൽ പലർക്കും അനുമോളോട് എതിർപ്പുണ്ടായിരുന്നു. അനുമോളുമായി വഴക്കുണ്ടായവരെല്ലാം ഷോയിൽ നിന്ന് പുറത്തായി. അത്രയും ജനപിന്തുണ അനുമോൾക്കുണ്ടെന്ന് ശ്രദ്ധേയമാണ്. അവസാനഘട്ടത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്ന ആ​ദിലയും നൂറയും അനുമോളുമായി തെറ്റിപ്പിരിഞ്ഞിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X