'അക്ബറിന്റെ ബ്രില്യൻസിന് പത്ത് പവന്റെ സ്വർണ്ണമാല കൊടുക്കണം, അയാളെപ്പോലൊരു ഫ്രണ്ടിനെ എല്ലാവർക്കും കിട്ടണം...'
കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോഡിനുശേഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് അക്ബറിന്റെ വ്യക്തിത്വവും ഫ്രണ്ട്ഷിപ്പ്സും. നെവിനും ഷാനവാസും തമ്മിലുള്ള കിച്ചണിലെ വഴക്കിന്റെ പേരിൽ നെവിൻ, അക്ബർ, ആര്യൻ എന്നിവരാണ് ഏറ്റവും കൂടുതൽ വിമർശനം മോഹൻലാലിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഏറ്റുവാങ്ങിയത്. ആ സംഭവം നടന്നശേഷം ദേഹാസ്വാസ്ഥ്യം വന്ന് ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഷാനവാസ് ചികിത്സയിലായിരുന്ന സമയത്ത ഹൗസിലെ മറ്റ് അംഗങ്ങൾ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയതും കൊല്ലാൻ നോക്കിയില്ലേ എന്നുവരേയും അക്ബറിനോടും നെവിനോടും ആര്യനോടും ചോദിച്ചിരുന്നു. ഗെയിമർ എന്നതിനപ്പുറമുള്ള അക്ബറിന്റെ വ്യക്തിത്വത്തെ കുറിച്ച് യുട്യൂബർ ഉണ്ണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അക്ബറിനെപ്പോലൊരു വ്യക്തി എല്ലാവരുടേയും ലൈഫിൽ ഉണ്ടാവണമെന്ന് ഉണ്ണി പറയുന്നു.

ഷാനവാസിനോട് അക്ബറും ആര്യനും നെവിനും എല്ലാം ആത്മാർത്ഥമായി തന്നെയാണ് അന്ന് കിച്ചണിൽ നടന്ന സംഭവത്തിന് മാപ്പ് പറഞ്ഞത്. അതിനുശേഷവും അക്ബർ പറയുന്നുണ്ട്. എനിക്ക് ഒന്നുകൂടി മൂപ്പരോട് (ഷാനവാസ്) സോറി പറയണം... പക്ഷെ നോമിനേഷൻ കഴിഞ്ഞിട്ട് സോറി പറയാം. അതിന് മുമ്പ് സോറി പറഞ്ഞ് കഴിഞ്ഞാൽ നോമിനേഷനിൽ വരാതിരിക്കാൻ വേണ്ടി നാടകം കളിച്ചുവെന്ന് അങ്ങേര് പറയുമെന്ന്.
അക്ബറിന്റെ ബ്രില്യൻസിന് പത്ത് പവന്റെ ഒരു സ്വർണ്ണമാല ഇട്ട് കൊടുക്കണം. അമ്മാതിരി ബ്രില്യൻസാണ്. അക്ബർ പറഞ്ഞത് ശരിയാണ്... ഷാനവാസ് അത് പറയും. തിരിച്ച് വന്നശേഷം ഷാനവാസ് ആദ്യം ചോദിച്ചത് ലാലേട്ടൻ അവരെ പൊരിച്ചോ എന്നാണ്. അതുപോലെ അനിയത്തിക്കുട്ടികളെന്ന് പറയുന്നവർ അദ്ദേഹത്തോട് ചോദിക്കണം എന്താണ് പറ്റിയത്?, ഡോക്ടർ എന്ത് പറഞ്ഞു എന്നൊക്കെ.
അതിന് പകരം അവർ ഷാനവാസിനോട് പറഞ്ഞത്... ലാലേട്ടൻ അവരെ പൊരിച്ചു, ഫസ്റ്റ് ഡെ എന്നാ പൊരിയായിരുന്നു എന്നൊക്കെയാണ്. കാലങ്ങളായി കാത്തുവെച്ച ഒരു പ്രതികാരത്തിന്റെ നടമാടൽ ആ സമയത്ത് ആദിലയുടെ മുഖത്ത് നമുക്ക് കാണാൻ പറ്റും. അതുപോലെ ജയിലായിരുന്ന സമയത്ത് അക്ബറും നെവിനും തമ്മിൽ സംസാരിച്ചത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് തോന്നി അക്ബറിനെപ്പോലൊരു ഫ്രണ്ടിനെ നമുക്കൊക്കെ കിട്ടുമായിരുന്നുവെങ്കിൽ എന്ത് രസമായിരുന്നുവെന്ന്.
കാരണം ഒരു മനുഷ്യൻ വളരെ അധികം വീക്കായി തളർന്ന് കിടക്കുകയാണ്. ഞാൻ ഇനി എന്ത് ചെയ്യും?, എന്താണ് ഇവിടെ സംഭവിച്ചത്? എന്നൊന്നും മനസിലാക്കാൻ പറ്റാതെ നെവിൻ കൺഫ്യൂസ്ഡായി ഇരിക്കുകയാണ്. ആ സ്റ്റേജിൽ കൂട്ടുകാരന് മോട്ടിവേഷൻ കൊടുക്കാൻ വേണ്ടി തന്റെ ലൈഫിലെ എക്സ്പീരിയൻസ് കൂടി അക്ബർ പറയുന്നുണ്ട്.

അത് പറഞ്ഞുകൊണ്ടാണ് എടാ നീ നന്നായി കളിക്കുകയാണ് വേണ്ടതെന്ന സ്പോർട്സ് മാൻ സ്പിരിറ്റ് കൂടി അക്ബർ അവിടെ കാണിക്കുന്നുണ്ട്. നാളെ നെവിനെ നോമിനേറ്റ് ചെയ്യേണ്ട സാഹചര്യം വന്നാലും അക്ബർ ഉറപ്പായും അത് ചെയ്യുമെന്ന കാര്യം നമുക്ക് അറിയാം. നെവിൻ അക്ബറിനെ നോമിനേറ്റ് ചെയ്തത് അക്ബർ തമാശയായി ചോദിച്ചിട്ടുള്ളതുമാണ്. എന്തിനാടാ... എന്നെ നോമിനേറ്റ് ചെയ്തതെന്ന്.
പക്ഷെ നെവിൻ തളർന്ന് കിടക്കുമ്പോൾ നീ ഗംഭീരമായിട്ട് കളിക്കടാ... പുറത്തിറങ്ങി കഴിഞ്ഞാൽ നിനക്ക് വലിയൊരു ലൈഫുണ്ട്. നീ വിചാരിക്കുന്നതിനേക്കാൾ ഒരു അമ്പത് മടങ്ങ് അടിപൊളിയായിട്ട് നിനക്ക് ജീവിക്കാൻ പറ്റും. പൈസയെ കുറിച്ച് ഓർത്തൊന്നും ടെൻഷനാകരുത്.
അതൊക്കെ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റും. ലാലേട്ടൻ നിന്നോട് പറഞ്ഞത് നീ ഫൈനൽ ഫൈവിലേക്ക് എത്തൂ, നന്നായി കളിക്കൂ എന്നൊക്കെ പറഞ്ഞ് കൊടുക്കുന്ന ഒരു കൂട്ടുകാരനെ കാണുമ്പോൾ ഇതൊക്കെയാണ് നോർമലൈസ് ചെയ്യപ്പെടേണ്ടതെന്ന് തോന്നി.
ഒരാൾ തളർന്ന് കിടക്കുമ്പോൾ അയാൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ മോട്ടിവേഷൻ നൽകി കൂട്ടുകാരന് കരുത്ത് കൊടുക്കാനാണ് അക്ബർ നോക്കുന്നത് എന്നായിരുന്നു ഉണ്ണി പറഞ്ഞ വാക്കുകൾ. ഉണ്ണിയുടെ വാക്കുകളോട് യോജിപ്പ് പ്രകടിപ്പിച്ചായിരുന്നു കമന്റുകൾ ഏറെയും.
അക്ബർ നല്ലൊരു പേഴ്സണാലിറ്റിയുള്ള മനുഷ്യനാണ്. നല്ലൊരു ഗെയിമറുമാണ്. അല്ലാതെ ഷാനവാസിനെപോലെ ഒരു ഹിറ്റ്ലർ കളിക്കാൻ വന്ന ആളല്ല കളിച്ചു ജയിക്കണമെന്ന് ആഗ്രഹത്തോടെ വന്ന ആളാണ് അക്ബർ എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications











