ഹൗസിലെ വില്ലന്‍ ഞാന്‍, ഡോക്ടറും ദില്‍ഷയും നായകനും നായികയും, ബ്ലെസ്ലിയുടെ പ്രണയകഥയില്‍ ട്വിസ്റ്റ്

മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ഇപ്പോള്‍ 12 പേര്‍ മാത്രമാണുള്ളത്. ഡെയ്‌സിയും നവീനുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു ഇവര്‍.

ബിഗ് ബോസ് മലയാളം ആറാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ മത്സരവും ശക്തമാവുകയാണ്. വ്യക്തിബന്ധങ്ങള്‍ മാറ്റി നിര്‍ത്തി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്.താരമൂല്യം നോക്കാതെ മികച്ച രീതിയില്‍ ഗെയിം കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് പ്രേക്ഷകര്‍. ബിഗ് ബോസ് ഹൗസിലെ പോലെ പുറത്ത് ഫാന്‍സിനിടയിലും ആരേഗ്യകരമായ മത്സരം നടക്കുകയാണ്.

ഡോകട്റും ബ്ലെസ്ലിയും

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട പേരുകളാണ് ഡോക്ടര്‍ റോബിന്റേയും ബ്ലെസ്ലിയുടേയും. താരങ്ങളോടൊപ്പം ബിഗ് ബോസ് ഹൗസില്‍ എത്തിയ ഇവര്‍ ആദ്യ ആഴ്ചയില്‍ തന്നെ വീടിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായി. മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെയ്ക്കുന്നത്. ഹൗസിനുള്ളില്‍ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് കളിക്കുമ്പോള്‍ പുറത്ത് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മത്സരാര്‍ത്ഥികളാണ് ഇവർ.

 സുഹൃത്തുക്കള്‍

ബ്ലെസ്ലി ഡോക്ടര്‍ റോബിന്‍ കോമ്പോയ്ക്ക് മികച്ച ആരാധകരാണുളളത്. ഇവരുടെ ജോഡിയെ പിന്തുണച്ച് കൊണ്ട് പ്രേക്ഷകര്‍ രംഗത്ത് എത്താറുണ്ട്. ഫൈനല്‍ ഫൈവില്‍ ഇരുവരും ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. ഗെയിമിനോടൊപ്പം തന്നെ ദില്‍ഷയോടുള്ള ഇവരുടെ പ്രണയവും സോഷ്യല്‍ മീഡിയയിലും ആരാധകരുടെ ഇടയിലും ചര്‍ച്ചയാണ്. ദില്‍ഷയോട് തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞ ഇവര്‍ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. ഒരു ഹരികൃഷ്ണന്‍സ് സിനിമയുടെ മാത്യകയിലാണ് ഇവരുടെ പ്രണയകഥ മുന്നോട്ട് പോവുന്നത്. എന്നാല്‍ ആരോടും ദില്‍ഷ തന്റെ ഇഷ്ടം വെളിപ്പെടുത്തിയിട്ടില്ല.

വില്ലനും നായകനും

ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയില്‍ ചർച്ചയാവുന്നത് ബ്ലെസ്ലിയും റോബിനും ദില്‍ഷയും തമ്മിലുളള ഒരു രസകരമായ സംഭാഷണമാണ്. രാവിലത്തെ മോണിംഗ് ടാസ്‌ക്കിനോടനുബന്ധിച്ചാണ് ഇവര്‍ തമ്മിലുളള സംഭാഷണം നടന്നത്. ബ്ലെസ്ലിയോട് ബിഗ് ബോസ് ഹൗസിലെ വില്ലനെ കുറിച്ച് ചോദിക്കുകയാണ് റോബിന്‍. ' നിന്റെ കാഴ്ചപ്പാടില്‍ ബിഗ് ബോസ് ഹൗസിലെ വില്ലന്‍ ആരാണെന്നാണ്' ഡോക്ടര്‍ റോബിന്റെ ചോദ്യം. ഈ സംഭാഷണം നടക്കുമ്പോള്‍ ദില്‍ഷയും ഇവര്‍ക്കൊപ്പമുണ്ട്.

വില്ലന്‍ താന്‍ ആണെന്നും നായകനും നായികയും നിങ്ങളാണെന്നുമാണ് ബ്ലെസ്ലിയുടെ മറുപടി. തമാശരൂപേണെയാണ് ഇവര്‍ സംസാരിച്ചത്. ഈ വീട്ടില്‍ ചിന്തിച്ച് കാര്യങ്ങള്‍ പറയുന്നത് ബ്ലെസ്ലിയാണെന്നും അവനോട് ചോദിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും ഡോക്ടര്‍ പറയുന്നു. ഇവരുടെ സംഭാഷണം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ പേളിയും ശ്രീനിയും ഷിയാസുമാണ് ഇവരെന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ ഡോക്ടറും ദില്‍ഷയും പ്രണയത്തിലായോ എന്നും ചോദിക്കുന്നുണ്ട്. ബ്ലെസ്ലി- ഡോക്ടര്‍ റോബിന്‍- ദില്‍ഷ കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാണ്.

  എവിക്ഷന്‍

ആറാം ആഴ്ചയിലെ എവിക്ഷനിലും ഈ മൂവര്‍ സംഘം ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും റോബിനും ദില്‍ഷും ബ്ലെസ്ലിയും എത്തിയിരുന്നു. ഇവര്‍ക്കെപ്പം നിമിഷ, ജാസ്മിന്‍, ലക്ഷ്മിപ്രിയ, റോണ്‍സണ്‍ എന്നിവരാണ് നോമിമേഷനില്‍ എത്തിയിരിക്കുന്നത്. സൂരജ്, അഖില്‍, ധന്യ, സുചിത്ര എന്നിവര്‍ ഈ ആഴ്ചയിലും സെയിഫാണ്. ആറാം ആഴ്ചയിലെ വാശിയോറിയ പോരാട്ടം ബിഗ് ബോസ് ഹൗസില്‍ ആരംഭിച്ച് കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X