For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് ശേഷം സീരിയലിൽ അഭിനയിക്കുമോ, അർച്ചനയുടെ വാക്കുകൾ വൈറലാവുന്നു...

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ എന്റെ മാനസപുത്രിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അർച്ച സുശീലൻ. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടാൻ അർച്ചനയ്ക്ക് കഴിഞ്ഞിരുന്നു. ഇന്നും എന്റെ മനാസപുത്രിയിലെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. നെഗറ്റീവ് വേഷങ്ങളിൽ തിളങ്ങിയ അർച്ചനയെ പ്രേക്ഷകർ കൂടുതൽ മനസ്സിലാക്കുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്. ബിഗ് ബോസ് ഷേയ്ക്ക് ശേഷം അർച്ചനയ്ക്ക് പ്രേക്ഷക പിന്തുണ വർധിക്കുകയായിരുന്നു.

  പുഷ്പയിൽ ഫഹദിനെ ക്ഷണിക്കാനുള്ള കാരണം വെളിപ്പെടുത്തി അല്ലു അർജുൻ, ഇതൊരു സാധാരണ വില്ലൻ അല്ല

  ദിവസങ്ങൾക്ക് മുൻപായിരുന്നു അർച്ചനയുടെ വിവാഹം കഴിഞ്ഞത്. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. സീരിയലിൽ സജീവമായ നിൽക്കുമ്പോഴാണ് അർച്ചന വിവാഹിതയാവുന്നത്. കല്യാണത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ തന്നെ അഭിനയത്തിൽ തുടരുമോ എന്ന് ചോദിച്ചിരുന്നു. കല്യാണത്തിന് ശേഷവും അഭിനയം വിടരുതെന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു. ഇപ്പോഴിത അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇടവേളയെ കുറിച്ച് പറയുന്നത്. കുടുംബത്തിനാണ് പ്രധാന്യമെന്നും അർച്ചന പറയുന്നുണ്ട്.

  തന്നെ മൃഗസ്നേഹിയാക്കിയതാണ്,അതിന് കാരണം അച്ഛൻ,ആ സംഭവം വെളിപ്പെടുത്തി രഞ്ജിനി

  സിനിമയിൽ എത്തുന്നതിന് മുൻപ് അമ്മ ഒരു കാര്യം പറഞ്ഞിരുന്നു, സ്റ്റൈലൻ വസ്ത്ര ധാരണത്തെ കുറിച്ച് സാനിയ

  പ്രവീൺ യൂ എസിലാണ്. അപ്പോൾ അഭിനയം തുടരാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. ബൈ എന്ന് പറയുകയല്ല, അഭിനയം എന്റെ പാഷൻ ആയിരുന്നു. എങ്കിലും അഭിനയം ആണോ, കുടുംബം ആണോ ഇമ്പോർട്ടന്റ് എന്ന് ചോദിച്ചാൽ കുടുംബം ആണ്. അതുകൊണ്ട് അഭിനയത്തോട് ബൈ പറഞ്ഞു. സീരിയൽ എന്നെ നല്ല രീതിയിൽ തന്നെ പ്രേക്ഷകർക്ക് ഇടയിൽ തന്നെ പിടിച്ചുനിർത്തിയിട്ടുണ്ട്. ഇത്ര വരെ എനിക്ക് എത്താൻ പറ്റിയതിൽ സീരിയൽ അഭിനയം തുണച്ചു എന്ന് പറയുന്നതിൽ തെറ്റില്ല. മുൻപ് സിനിമ ഓഫറുകൾ വന്നിരുന്നു എങ്കിലും സീരിയൽ ടൈമിങ്ങും മറ്റുമായുള്ള ക്ലാഷ് കൊണ്ട് അത് വേണ്ടന്ന് വയ്ക്കുകയായിരുന്നു. എങ്കിലും ഒരിക്കലും ഒരു റിഗ്രറ്റും അതിന്റെ പേരിൽ തോന്നിയിട്ടില്ല.

  കുടുംബവുമായി അറ്റാച്ച്ഡ് ആണ് അർച്ചന. ഇപ്പോൾ കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു. ഏറ്റവും അധികം മിസ് ചെയ്യുന്നത് കുടുംബത്തെയാണെന്നാണ് അർച്ചന പറയുന്നത്. പിന്നെ എന്റെ സുഹൃത്തുക്കൾ , സീരിയൽ ഷൂട്ടിങ്ങും ഒക്കെയും മിസ് ചെയ്യുന്നുണ്ട്. ഞാൻ ജനിച്ചതും വളർന്നതും എല്ലാം നാട്ടിൽ അണ്. അപ്പൊ ആ ഫീലിംഗ്സ് എവിടെ പോയാലും കിട്ടില്ല. ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, പ്രവീണിനെ പരിചയപ്പെടും എന്നും , വിവാഹം കഴിച്ചു ഇത്രയും ദൂരം വരേണ്ടി വരുമെന്നും . പക്ഷേ ഒക്കെയും ദൈവ നിശ്‌ചയം എന്നാണ് കരുതുന്നത്.

  ബിഗ് ബോസ് ഷോയെ കുറിച്ചും അർച്ചന പറയുന്നുണ്ട്.ഒരുപാട് നല്ല കാര്യങ്ങൾ ഞാൻ ബിഗ് ബോസ് ഷോയിലൂടെയാണ് പഠിച്ചത്. പേഴ്സണാലിറ്റിയിൽ കുറെ മാറ്റങ്ങൾ വരുത്തി. എന്റെ ജീവിതത്തിൽ സ്ട്രോങ്ങ് ആയ പല തീരുമാനങ്ങളും എടുക്കാനുള്ള സ്ട്രെങ്ത് ലഭിച്ചത് ബിഗ് ബോസ് ഷോയിൽ വന്ന ശേഷമാണ്. ഒരുപാട് നല്ല നല്ല കാര്യങ്ങൾ എനിക്ക് പഠിക്കാനായി, അതുകൊണ്ടുതന്നെ ഞാൻ ഇന്ന് വളരെ ഹാപ്പിയാണ്. ആത്മാർത്ഥതയുള്ള നല്ല സുഹൃത്തുക്കളെ എനിക്ക് കിട്ടിയത് ബിഗ് ബോസ് ഷോയിലൂടെയാണ്. അതിൽ രഞ്ജിനി ചേച്ചിയും, സാബുച്ചേട്ടനും, ദീപനും, ദിയയും ഒക്കെ എനിക്ക് എന്റെ സെക്കൻഡ് ഫാമിലിയാണെന്നും അർച്ചന പറയുന്നു.

  Recommended Video

  അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി..കണ്ടോ കല്യാണം അങ്ങ് അമേരിക്കയിൽ

  പതിനാറ് വർഷമായി അഭിനയ രംഗത്ത് സജീവമാണ് അർച്ചന. ഇനിയും തന്റെ ഒപ്പ ഉണ്ടാകണമെന്നും തരം അഭിമുഖത്തിൽ പറയുന്നു. വാക്കുകൾ ഇങ്ങനെ...''ഇത്രയും നാൾ ഒരു പതിനാറ് വർഷമായി ഈ ഫീൽഡിൽ നിൽക്കുന്നു. അത്രയും നാൾ എനിക്ക് തന്ന സ്നേഹവും പിന്തുണയും ഇനിയും എനിക്ക് ഉണ്ടാകണം. അവരുടെ സ്നേഹം ആയിരുന്നു എന്റെ നേട്ടം. അതിന് ഞാൻ മനസ്സ് കൊണ്ട് നന്ദി പറയുന്നു. ഈ ഫീൽഡിൽ നിന്നും മാറി ഞാൻ നിങ്ങളെപ്പോലെ ഒരു സാധാരണക്കാരി ആയി മാറിയിരിക്കുന്നു, അതിൽ സന്തോഷം മാത്രം. എല്ലാവരുടെയും സ്നേഹവും പിന്തുണയും ഇനിയും എന്റെ ഒപ്പം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനിയും പുതിയ പുതിയ ആളുകൾ വരുമ്പോഴും അവരെയും പിന്തുണക്കണമെന്നും അർച്ചന പറയുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സീരിയലിൽ സ്വപ്ന എന്ന നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. അർച്ചനയുടെ പിൻ മാറ്റം അന്ന് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

  Read more about: archana suseelan
  English summary
  Bigg Boss Malayalam Season Fame Archana Suseelan Reveals She Is Take Brak From The Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X