twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പറയാനുളളത് ആരുടെ മുന്നിലായാലും ഞാന്‍ പറയും, മാസ്‌കില്‍ എഴുതിയത് അപായമെന്നാണ് ഇടവകയിലെ കുഞ്ഞാട് എന്നല്ല

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തരായ മല്‍സരാര്‍ത്ഥിയാണ് ഫിറോസ് സജ്ന ദമ്പതികള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഇരുവരും ഷോയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഫിറോസ് ഗെയിമിന്‌റെ കാര്യത്തിലും സജ്‌ന പെര്‍ഫോമന്‍സിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നു. ബിഗ് ബോസില്‍ ഇതുവരെ നടന്ന എല്ലാ നോമിനേഷനുകളിലും ഇരുവരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ എല്ലാതവണയും ഫിറോസും സജ്നയും എവിക്ഷനില്‍ നിന്നും രക്ഷപ്പെട്ടു.

    ബിക്കിനിയില്‍ തിളങ്ങി ഷനയ കപൂര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

    ബിഗ് ബോസില്‍ ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥികള്‍ കൂടിയാണ് ഇരുവരും. മോഹന്‍ലാല്‍ വന്ന എപ്പിസോഡിലാണ് മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ഫിറോസിനും സജ്നയ്ക്കും മാസ്‌ക് ലഭിച്ചത്. 48 മണിക്കൂര്‍ ഈ മാസ്‌ക്ക് ധരിക്കണമെന്നായിരുന്നു ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

    അതേസമയം

    അതേസമയം ഇതിന് പിന്നാലെ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെല്ലാം തീന്‍മേശയ്ക്ക് ചുറ്റുമായി മീറ്റിംഗിന് ചേര്‍ന്നിരുന്നു. ഫിറോസിന് സംസാരിക്കാനുളള അവസരം ലഭിച്ചപ്പോള്‍ തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ഫിറോസ് സഹമല്‍സരാര്‍ത്ഥികളോട് പറഞ്ഞു. ആദ്യമേ എനിക്ക് അപായം എന്ന് പറഞ്ഞൊരു സാധനം കിട്ടിയത് ഇടവകയിലെ കുഞ്ഞാടെന്നുളളതല്ല എന്ന് ഫിറോസ് ഖാന്‍ പറയുന്നു.

    അത് ആദ്യം മനസിലാക്കുക

    അത് ആദ്യം മനസിലാക്കുക. എനിക്ക് ഓള്‍റെഡി ഇവിടെ പറ്റിപ്പോയ ഒരുവാക്കില്‍ വന്ന അപാകത മൂലം തന്നതാണ്. അതായത് നിയമം ലംഘിച്ചുകൊണ്ടുളള എന്നില്‍ നിന്നും അറിയാതെ വീണുപോയ ഒരു വാക്കിന് ഞാന്‍ അതിന് സോറി പറഞ്ഞു. ഇപ്പോള്‍ വീണ്ടും ഈ വേദിയില്‍ സോറി പറയുവാണ്. അതിനാണ് എനിക്ക് കിട്ടിയത്.

    അതിനര്‍ത്ഥം ഞാന്‍

    അതിനര്‍ത്ഥം ഞാന്‍ എന്റെ നിലപാടുകള്‍ മാറ്റുമെന്നല്ല. എന്റെ കാഴ്ചപ്പാട് മാറ്റുമെന്നല്ല. എനിക്ക് പറയാനുളളത് ഞാന്‍ എവിടെയായാലും പറയുക തന്നെ ചെയ്യും. അങ്ങനെ പറയരുതെന്ന് എന്നോട് ഒരിക്കലും ബിഗ് ബോസ് പറഞ്ഞിട്ടില്ല. പക്ഷേ വാക്കുകള്‍ എന്റെ വായില്‍ നിന്ന് വീണുപോയതുകൊണ്ടാണ് എനിക്കത് കിട്ടിയത്.

    പക്ഷെ ചിലര്‍ ഈ അപായം

    പക്ഷെ ചിലര്‍ ഈ അപായം എന്ന വാക്കിന് മനസിലാക്കിയത് ഞാന്‍ മിണ്ടരുത് എന്നുളളതായിരിക്കാം. എന്നെ ഉപദേശിക്കുന്നതിന് മുന്‍പ് ഉപദേശിക്കുന്നവര്‍ അവര് അവരുടെ പ്രവൃത്തികളില്‍ അതുണ്ടായിരിക്കണം. അവരുടെ പ്രവൃത്തിയില്‍ നിന്ന് ഞാന്‍ പഠിച്ചോളാം. അല്ലാതെ എന്നെ ഉപദേശിക്കാനായിട്ട് അരും മുതിരരുത്. അത് ഇനിയും ആവര്‍ത്തിച്ചുകഴിഞ്ഞാല്‍ എന്റെ വിധം വേറെ രീതിയിലായിരിക്കും.

    അതുകൊണ്ട് ഞാന്

    അതുകൊണ്ട് ഞാന്‍ ഇവിടെ വ്യക്തമാക്കുവാണ്. ഇവിടെ എനിക്ക് അടിയുണ്ടാക്കാനായിട്ട് ഒട്ടും താല്‍പര്യമില്ല. ഫിറോസ് പറഞ്ഞു. അതേസമയം ബിഗ് ബോസില്‍ ഇത്തവണയും ഫിറോസും സജ്‌നയും എവിക്ഷനില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പുതിയ ആഴ്ചയില്‍ വീണ്ടും ഇവര്‍ എവിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഇത്തവണയും കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ച മല്‍സരാര്‍ത്ഥിയായിരുന്നു ഫിറോസ് സജ്‌ന.

    English summary
    Bigg Boss Malayalam Season: Firoz Khan Warned And Opens Up He Won't Change His Strategy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X