ബിഗ് ബോസിൽ വീക്കായിരുന്ന ശാലിനി ജീവിതത്തിൽ അത്ര വീക്ക് അല്ല

ബിഗ് ബോസ് സീസൺ ഫോർ തുടങ്ങി ഇരുപത്തി ഒന്നാം ദിവസം പുറത്ത് പോകേണ്ടിവന്ന മത്സരാർത്ഥിയാണ് ശാലിനി. ബിഗ് ബോസ് വീട്ടിലെ ഇമോഷണലി വീക്കായ മത്സരാർത്ഥി. അതുകൊണ്ട് തന്നെ ബിഗ് ബോസിൽ ബാലാമണി എന്നാണ് ശാലിനി അറിയപ്പെട്ടിരുന്നത്.

ചെറിയ കാര്യങ്ങൾക്ക് പോലും വളരെ ഇമോഷണൽ ആയി പ്രതികരിക്കുന്ന മത്സരാർത്ഥിയാണെന്ന അഭിപ്രായമാണ് പ്രേക്ഷകർക്കും ശാലിനിയെ പറ്റി ഉണ്ടായിരുന്നത്. എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താനെന്നും, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നും ശാലിനി പറയുന്നു.

Salini Nair

അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാലിനി ഇതേപ്പറ്റി വ്യക്തമാക്കിയത്. തന്റെ വിവാഹത്തെ കുറിച്ചും ശാലിനി അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

പഠനം കഴിഞ്ഞ ഉടനെ തന്റെ വിവാഹം കഴിഞ്ഞുവെന്നും അധികം വൈകാതെ തന്നെ കുട്ടി ഉണ്ടായെന്നും എന്നാൽ കുടുംബ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ബന്ധം വേർപെടുത്തേണ്ടി വന്നതായും ശാലിനി പറഞ്ഞു.

'വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞത് കാരണം എല്ലാവരും ചോദിച്ചു, പ്രണയമാണോ എന്ന്. എന്നാല്‍ അങ്ങനെ ഒന്നും ആയിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ്. എന്റെ കുടുംബത്തിലുള്ളവരുടേത് എല്ലാം ചെറു പ്രായത്തില്‍ തന്നെ കല്യാണം കഴിഞ്ഞിരുന്നു. അതേ രീതിയിലാണ് എന്റേതും നടത്തിയത്.' ശാലിനി വ്യക്തമാക്കി.

പഠനം കഴിഞ്ഞപ്പോള്‍ എല്ലാ പെണ്‍കുട്ടികളെയും പോലെ തന്റെയും മനസ്സിൽ വിവാഹം, ഹണിമൂണ്‍, സിനിമ എന്നിങ്ങനെയുള്ള മോഹങ്ങള്‍ കടന്ന് വന്നുവെന്നും. വീട്ടുകാര്‍ ആ സമയത്ത് ആണ് തന്റെ വിവാഹം നടത്തിയതെന്നും ശാലിനി പറയുന്നു. കല്യാണം വേണ്ട എന്ന് പറയാനുള്ള പക്വത ഒന്നും അപ്പോള്‍ തനിക്ക് ഉണ്ടായിരുന്നില്ല എന്നും താരം വ്യക്തമാക്കി.

വിവാഹ മോചനം നേടി വീട്ടില്‍ വന്നപ്പോള്‍, വീട്ടുകാരെക്കാള്‍ പ്രശ്‌നം അയല്‍ക്കാര്‍ക്ക് ആയിരുന്നുവെന്നും. അങ്ങനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി എന്നും ശാലിനി പറഞ്ഞു.

'വിവാഹ മോചനം എപ്പോഴും പെണ്ണിന്റെ കുറ്റം കൊണ്ട് ആണ് എന്നാണല്ലോ പറയാറുള്ളത്. അവസാനം ജോലി അന്വേഷിച്ച് കൊച്ചിയില്‍ എത്തുകയായായിരുന്നു. ജീവിത മാര്‍ഗ്ഗം എന്ന രീതിയില്‍ ആങ്കറിങ് തുടങ്ങി, ബിഗ് ബോസ് വരെ എത്തി.' ശാലിനി പറഞ്ഞു .

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

ബിഗ് ബോസിൽ വിജയിക്കാൻ കഴിഞ്ഞില്ല എങ്കിലും തനിക്ക് സന്തോഷമേ ഉള്ളുവെന്നും തന്നെ കുറച്ചുപേരെങ്കിലും ഈ ഷോ കാരണം അറിഞ്ഞുവെന്നും അതുകൊണ്ട് തന്നെ ആങ്കറിങ്ങിൽ അവസരങ്ങൾ ഇനി ലഭിച്ചേക്കാമെന്നും ശാലിനി വിശ്വസിക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X