'ബ്ലെസ്ലി ഫൈനൽ ഫൈവിൽ വരരുത് അതെന്റെ പ്രാർഥനയാണ്'; ആ​​ഗ്രഹം പറഞ്ഞ് ലക്ഷ്മിപ്രിയ!

ബി​ഗ് ബോസ് സീസൺ ഫോർ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. വീട്ടിൽ അവശേഷിക്കുന്നതാകട്ടെ ഏഴ് മത്സരാർഥികളും. അവരിൽ ഒരാളോ രണ്ടുപേരോ ഇന്നോ നാളയോ പുറത്താകും. ബാക്കി അവശേഷിക്കുന്ന അഞ്ച് പേരാണ് കപ്പിന് വേണ്ടി ഫൈനൽ ഫൈവിൽ മത്സരിക്കുക.

ധന്യ, റിയാസ്, റോൺസൺ എന്നിവരിൽ നിന്നും ഏതെങ്കിലും രണ്ടുപേർ പുറത്താകാനുള്ള സാധ്യതയാണ് കൂടുതൽ. കാരണം ഇവരാണ് പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ പിറകിൽ നിൽക്കുന്നത്.

ലക്ഷ്മിപ്രിയയ്ക്കും ജനങ്ങളുടെ പിന്തുണയുണ്ട്. റിയാസിനെ പുറത്താക്കണമെന്നത് റോബിൻ പുറത്തായപ്പോൾ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ്.

വീട്ടിലെ ശക്തനായ മത്സരാർഥി റോബിൻ പുറത്തായതിന് കാരണമായത് റിയാസായിരുന്നു. വീക്കിലി ടാസ്ക്കിനിടെ റിയാസും ജാസ്മിനും ചേർന്ന് റോബിനെതിരെ നിന്നതിനാലാണ് വാക്ക് തർക്കം പിന്നീട് കൈയ്യാങ്കളിയിലേക്ക് മാറിയത്.

റിയാസിന തല്ലിയതിന്റെ പേരിൽ റോബിനെ വീട്ടിൽ നിന്നും മാറ്റി താമസിപ്പിച്ചിരുന്നു. സീക്രട്ട് റൂമിൽ താമസിച്ചിരുന്ന റോബിൻ തിരിച്ചുവരുമെന്ന പ്രതീക്ഷ ഇതോടെ പ്രേക്ഷകർക്ക് വന്ന് തുടങ്ങി. എന്നാൽ പത്താം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോ‍ഡ് വന്നപ്പോൾ റോബിനെ പുറത്താക്കുകയാണ് ഉണ്ടായത്.

ബ്ലെസ്ലി ഫൈനൽ ഫൈവിൽ വരരുത്

ഇതോടെ ബി​ഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരായിരുന്ന ചിലർ ഷോ കാണുന്നതും അവസാനിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോൾ റോബിനോടുള്ള സ്നേഹം റോബിന്റെ സുഹൃത്ത് എന്ന പേരിൽ ആരാധകർ ദിൽഷയോട് കാണിക്കുന്നുണ്ട്.

അവർ വോട്ടിങിലൂടെ സപ്പോർട്ടും ദിൽഷയ്ക്കാണ് നൽകുന്നത്. ടിക്കറ്റ് ടു ഫിനാലെയിൽ ബി​​ഗ് ബോസ് നൽകിയ പത്ത് ടാസ്ക്കുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ദിൽഷ ഫൈനൽ ഫൈവിലേക്ക് നേരിട്ട് പോകാനുള്ള അവസരം സ്വന്തമാക്കിയത്.

അതേസമയം മത്സരാർഥികളിൽ ഒരാളായ ബ്ലെസ്ലിയെ കുറിച്ച് ലക്ഷ്മിപ്രിയ ധന്യയോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ആ​​ഗ്രഹം പറഞ്ഞ് ലക്ഷ്മിപ്രിയ

ബ്ലെസ്ലി ഒരിക്കലും ഫൈനൽ ഫൈവിൽ വരരുത് എന്നത് തന്റെ പ്രാർഥനയാണ് എന്നാണ് ലക്ഷ്മിപ്രിയ ധന്യയോട് പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കടിക്കുന്നത് ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും തമ്മിലാണ്.

ലക്ഷ്മിപ്രിയ പലപ്പോഴും പുറത്തുള്ള രാഷ്ട്രീയം വീട്ടിൽ സംസാരിക്കുന്നുവെന്ന തരത്തിൽ ബ്ലെസ്ലി പറഞ്ഞിരുന്നു. കൂടാതെ ലക്ഷ്മിപ്രിയ വീട്ടിൽ നിൽക്കാൻ അർഹതയില്ലാത്ത മത്സരാർഥിയാണെന്നും ബ്ലെസ്ലി പറഞ്ഞിരുന്നു. തന്നെ ബ്ലെസ്ലി ഫ്രോട് എന്ന് വിളിച്ചതും ലക്ഷ്മിപ്രിയ വലിയ പ്രശ്നമായി ഉയർത്തികൊണ്ട് വന്നിരുന്നു.

ബ്ലെസ്ലിയാണ് വീട്ടിൽ‌ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള ഒരാൾ. അതിനാൽ തന്നെ ഫൈനൽ ഫൈവിൽ ബ്ലെസ്ലി തീർച്ചയായും ഉണ്ടാകും. മാത്രമല്ല നൂറ് ദിവസം വീട്ടിൽ നിൽക്കുക എന്നത് തന്റെ വലിയ ലക്ഷ്യമാണെന്ന് പലപ്പോഴും ലക്ഷ്മിപ്രിയ പറയാറുണ്ടായിരുന്നു.

Recommended Video

ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam
ആര് വിജയിയാകും

അതിന് വേണ്ടി കഴിവിന്റെ പരമാവധി ലക്ഷ്മിപ്രിയ ശ്രമിക്കുന്നുമുണ്ട്. വീക്കിലി ടാസ്കിൽ ഇവേള കിട്ടിയപ്പോഴാണ് നൂറ് ദിവസം നിൽക്കണമെന്ന ആ​ഗ്രഹം ധന്യയും ലക്ഷ്മിയും പരസ്പരം പങ്കുവെച്ചത്. വിന്നാറാകണം എന്നില്ല. ഇല്ലെങ്കിൽ ഭയങ്കര സങ്കടം ആയിരിക്കുമെന്നും ഡിപ്രഷൻ അടിച്ച് പോകുമെന്നുമാണ് ലക്ഷ്മി പ്രിയ പറയുന്നത്.

നൂറ് ദിവസം നിൽക്കണമെന്നത് എന്റെ സ്വപ്നമാണ്. ആദ്യമൊന്നും അങ്ങനെ ഇല്ലായിരുന്നു. ഒത്തിരി ചവിട്ടിതേക്കലായപ്പോൾ എനിക്ക് വാശി ആയെന്നും ലക്ഷ്മി ധന്യയോട് പറഞ്ഞു. തുടക്കം മുതൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്ന വ്യക്തിയാണ് ലക്ഷ്മിപ്രിയ. അവസാന രണ്ടാഴ്ചയായപ്പോഴാണ് ധന്യപോലും സേഫ് ​ഗെയിം ഉപേക്ഷിച്ച് കളിക്കാൻ തുടങ്ങിയത്.

ദിൽഷയും റോബിൻ പോയശേഷമാണ് ​ഗെയിമിലേക്ക് ഇറങ്ങിയതും തന്റേതായ സ്ഥാനം വീട്ടിൽ ഉണ്ടാക്കിയെടുത്തതും. ആര് വിജയിയാകുമെന്നത് അറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X