ഇതാണോ നിന്റെ മാന്യത, വീക്ക്ലി ടാസ്‌ക്കില്‍ സജ്‌ന ഫിറോസിനെതിരെ ഡിംപല്‍ ഭാല്‍
ബിഗ് ബോസിന്റെ പുതിയ വീക്ക്‌ലി ടാസക്കായ അലക്ക് കമ്പനിയില്‍ ആദ്യമുതലേ വഴക്കും കൈയ്യാങ്കളിയുമായിരുന്നു നടന്നത്. രണ്ട് ടീമുകളായി തിരിഞ്ഞാണ് മല്‍സരാര്‍ത്ഥികള്‍ ടാസ്‌ക്കില്‍ പങ്കെടുക്കുന്നത്. ബിഗ് ബോസ് താഴെക്കിടുന്ന മുഷിഞ്ഞ വസ്ത്രങ്ങള്‍ ശേഖരിച്ച് അലക്കിതേച്ച് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുക എന്നതാണ് ടാസ്‌ക്ക്. വീക്ക്‌ലി ടാസ്‌ക്കിന്‌റെ തുടക്കത്തില്‍ സജ്‌നയും ഡിംപലും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. അലക്കുന്നതിന് മുന്‍പ് കുടത്തില്‍ വെളളം നിറയ്ക്കുന്ന സമയത്തുണ്ടായ സംഭവം എടുത്ത് പറഞ്ഞാണ് ഡിംപല്‍ സംസാരിച്ചത്.

"ഇവര് എന്നോട് പറഞ്ഞു ഞാന്‍ കുടം നിറയ്ക്കുമ്പോള്‍ മാന്യത കാണിക്കണമെന്ന്. അപ്പോ ഞാന്‍ പറഞ്ഞു ശരി മാന്യത കാണിക്കാം. അപ്പോ ഇവര്‍ക്ക് കുടം നിറയ്ക്കാന്‍ കൊടുത്തപ്പോ പറയുവാ ബാക്കി രണ്ട് കുടം കൂടി നിറച്ചിട്ട് കൊടുത്താ മതി എന്ന്. അപ്പോ ഞാനെന്താ എന്റെ പാത്രം നിറയ്‌ക്കേണ്ടെ. ഇവരെന്ത് മാന്യതയാ കാണിച്ചെ. ഞാനാണ് മാന്യത കാണിച്ചത്, ഡിംപല്‍ പറഞ്ഞു.
ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
Recommended Video
ഇതുകേട്ട് അയ്യേ ഒരു ഗെയിമിന് വേണ്ടി കളളത്തരം പറയുന്നോ നാണക്കേട് തന്നെ ഡിംപല്‍ എന്നാണ് സജ്‌നയുടെ മറുപടി. നീ അങ്ങനെ പറഞ്ഞത് മോശമായി പോയെന്നും സജ്‌ന പറഞ്ഞു. തുടര്‍ന്ന് തുടര്‍ന്ന് സജ്‌നയ്‌ക്കെതിരെ ഡിംപല്‍ വീണ്ടും സംസാരിച്ചു. മാന്യത കാണിക്ക് എന്ന് എന്നോട് പറഞ്ഞിട്ട്, ശരി എന്നാ നിന്‌റെ കുടം നിറച്ചോ എന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാക്കി രണ്ട് പാത്രം കൂടി നിറച്ചിട്ട് ബാക്കി കൊടുത്താ മതീ എന്ന് പറഞ്ഞു. അപ്പോ നമ്മള്‍ക്ക് ഗെയിം കളിക്കേണ്ടെ. ഡിംപല്‍ സൂര്യയെ നോക്കി പറഞ്ഞു. ഇതിന് മറുപടിയായി അയ്യേ മോശം തന്നെ ഡിംപല്‍, ഇങ്ങനെ ഒരു വ്യക്തിയാണെന്ന് വിചാരിച്ചതേ ഇല്ലാ എന്നായിരുന്നു സജ്‌ന പറഞ്ഞത്.


Click it and Unblock the Notifications