തന്റെ രക്തം തിളക്കുകയാണ്,സായ്ക്കെതിരെ ഫിറോസ്,ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് സജ്‍ന
ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ തുടർക്കഥയാവുകയാണ്. പരസ്പരം വാശിയോടെയാണ് മത്സരാർഥികൾ ടാസ്ക്കിനെ നേരിടുന്നത്. ഈ ടാസ്ക്കുകൾ പലപ്പോഴും കയ്യാങ്കളിയിൽ വരെ ചെന്ന് എത്താറുണ്ട്. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരുകളിലൊന്നാണ് സജ്നയുടേയും ഫിറോസിന്റേയും. ഇപ്പോഴിത ബിഗ് ബോസിനോട് പരാതിയുമായി ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്. വീക്കിലി ടാസ്ക്കിനിടയിൽ സായ് സജ്നയെ മർദിച്ചുവെന്നും ആൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഫിറോസിന്റെ ആവശ്യം. തന്റെ രക്തം തിളക്കുകയാണ് എന്നും ബിഗ് ബോസ് ഇടപെടും എന്നുള്ളത് കൊണ്ടാണ് താൻ മിണ്ടാത്തതെന്നും ഫിറോസ് ക്യാമറയെ നോക്കി പറഞ്ഞു.

എന്നാൽ ഈ പ്രശ്നം ബിഗ് ബോസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സായ് വിഷ്ണുവിനേയും സജ്നയേയും കൺഫെഷൻ റൂമിൽലേയ്ക്ക് വിളിപ്പിക്കുകയും പ്രശ്നത്തെ കുറിച്ച് തിരക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. എന്നാൽ അത് കുറഞ്ഞ് പോയി എന്നാണ് ഫിറോസ് പറയുന്നത്. ഫിറോസിന് മുൻപ് തന്നെ സജ്ന സായ് വിഷണുവിനെതിരെ പരാതിയുമായി ബിഗ് ബോസിനെ സമീപിച്ചിരുന്നു. ടാസ്ക്കിനിടെ സായ് തന്നെ ശക്തമായി അടിച്ചുവെന്നാണ് സജ്ന പറയുന്നത്.
തുടർന്നാണ് ഇരുവരേയും കൺഫെഷൻ റൂമിലേയ്ക്ക് വിളിപ്പിക്കുന്നത്. മത്സരബുദ്ധി നല്ലതാണ്, പക്ഷെ മറ്റുള്ളവരോട് പെരുമാറുന്ന രീതിയിൽ മാറ്റം വരുത്തണം എന്നും ബിഗ് ബോസ് സായിയോട് പറഞ്ഞു. കൂടാതെ ഇരുവരും ഹസ്തദാനം നൽകി പ്രശ്നം അവസാനിപ്പിക്കാനും ബിഗ് ബോസ് സായിയോടും സജ്നയോടും പറഞ്ഞു. അതിന് മുൻപ് തന്നെ ഇരുവരും തങ്ങളുടെ ഭാഗം വ്യക്തമാക്കുകയും ചെയ്തിരുന്നു. പേരിനും വേണ്ടി ഹസ്തദാനം ചെയ്തതിന് ശേഷമാണ് ഇരുവരും ഹൗസിലേയ്ക്ക് പോകുകയായിരുന്നു. ഗെയിം കയ്യാങ്കളിയിൽ എത്തിയതോടെ ടാസ്ക്ക് ബിഗ് ബോസ് ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ലക്ഷ്വറി ബഡ്‌ജറ്റിനായുള്ള ഗെയിം അവസാനിച്ചതായി ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.
ടാസ്ക്കിന്റെ ഭാഗമായി മണ്ണ് ശേഖരിക്കാൻ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നോബിയും കിടിലൻ ഫിറോസും രമ്യാ പണിക്കറുമായിരുന്നു രണ്ടാമത്തെ ദിവസം മണ്ണ് ശേഖരിക്കാൻ എത്തിയത്. ഇവർ രത്നം കടത്താൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെടുകയായിരുന്നു. ശേഖരിച്ച രത്നങ്ങൾ പോലീസിൽ നിന്ന് ഒളിച്ചു വയ്ക്കുന്നതിനെ തുടർന്നാണ് സായ് വിഷ്നുവിന്റെ കൈകളിൽ രത്നങ്ങൾ എത്തുന്നത്. ഇത് തടയാൻ പോലീസുകാരിയായ സജ്ന ശ്രമിക്കുകയായിരുന്നു. ഇതിനിടെ തുടർന്നാണ് പ്രശ്നം വഷളായത്. സായ് വിഷ്‍ണു തല്ലി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് സജ്‍നയുടെ വാദം. താൻ കുതറിയോടാൻ മാത്രമാണ് ശ്രമിച്ചതെന്നും തനിക്ക് എതിരെ സജ്‍ന ഇങ്ങോട്ട് വരികയായിരുന്നു വെന്നു സായ് വിഷ്‍ണു പറഞ്ഞു.


Click it and Unblock the Notifications