For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റെക്കോർഡ് വോട്ടുകളുമായി മണിക്കുട്ടൻ ജയിക്കും; ജനലക്ഷങ്ങൾ പിന്നിലുള്ളതാണ് വിന്നര്‍ ആവാനുള്ള മണിയുടെ യോഗ്യത

  |

  ഈ സീസണിലെ വിന്നറെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങ് പൂര്‍ത്തിയായെന്നും ഇനി ഒരാഴ്ച കൂടി ഉണ്ടാവുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. നിലവില്‍ വോട്ടിങ്ങ് മേയ് 29 വരെയേ ഉള്ളു എന്നാണ് അറിഞ്ഞിരുന്നത്. വിജയസാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒന്നാമത് മണിക്കുട്ടനാണെന്നാണ് ആരാധകര്‍ പറയുന്നത്.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  നോട്ടം കൊണ്ട് ആരെയും മയക്കും, സാരിയിൽ അഴകായി നടി തമന്നയുടെ ചിത്രങ്ങൾ

  വെറുതെ അങ്ങ് ജയിച്ചാല്‍ പോര റെക്കോഡ് വോട്ട് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്നാണ് മണിക്കുട്ടന്‍ ആര്‍മി പറയുന്നത്. ജനഹൃദയങ്ങളെ അത്രയേറെ രസിപ്പിക്കാന്‍ മണിയ്ക്ക് സാധിച്ചത് കൊണ്ടാണ് ഇതുപോലൊരു വിജയം ഉണ്ടാവുക എന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സൂചിപ്പിക്കുന്നു. വിശദമായി വായിക്കാം...

  ബിഗ് ബോസ് മലയാളം മൂന്നു സീസണ്‍ എടുത്തു നോക്കുകയാണെങ്കില്‍ അതില്‍ എല്ലാം തന്നെ വേറിട്ട വ്യക്തിത്വം തന്നെയായിരിക്കും മണിക്കുട്ടന്‍. കൂടെയുള്ള ചില മത്സരാര്‍ഥികളെല്ലാം പലതരം ഗെയിം സ്ട്രാറ്റര്‍ജി ആയി നിലവാരം കുറഞ്ഞു പോകുമ്പോള്‍ തുടക്കം മുതല്‍ തന്റെതായ ശൈലിയില്‍ അതെ സ്ഥാനം നിലനിര്‍ത്തി പോകാന്‍ മണിക്കുട്ടന് കഴിയുന്നുണ്ട്. കിട്ടുന്ന ടാസ്‌കുകളൊക്കെ തന്നെ കൊണ്ട് ആവും വിധത്തില്‍ മികച്ചതാക്കുന്നത് കൊണ്ടാവണം ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ മണിക്കുട്ടന് ഇത്രയും സ്വീകാര്യത എന്നു പറയാതെ വയ്യ.

  സൈക്കിള്‍ ലൂയിസും മീശമാധവനുമൊക്കെ ജനഹൃദയങ്ങളെ അത്രയേറെ രസിപ്പിച്ചത് കൊണ്ടാണെല്ലോ മറ്റുള്ളവരെക്കാള്‍ ഒരുപിടി മുകളില്‍ നില്‍ക്കുന്നതും. വഴക്കോ അനാവശ്യ സംസാരങ്ങളോ ഇല്ലാതെ തന്നെ എല്ലാവരോടും നല്ല ബന്ധം തുടരാന്‍ കഴിയുന്നുമുണ്ട്. എന്നാല്‍ ആവശ്യമുള്ളിടത്തു തന്റെ അഭിപ്രായം പറയാനും സ്‌ട്രോങ്ങ് ആണെന്ന് കാണിക്കാന്‍ ഇമോഷന്‍സ് മറച്ചു വെക്കാനും മടി കാണിക്കുന്നുമില്ല. മാറി നിന്നപ്പോള്‍ തിരിച്ചു ഒന്ന് വരാന്‍ കാത്തിരുന്ന ജനലക്ഷങ്ങള്‍ ആണ് ടൈറ്റില്‍ വിന്നര്‍ ആവാനുള്ള മണിക്കുട്ടന്റെ യോഗ്യത.

  വെറുതെ അങ്ങ് ജയിച്ചാല്‍ പോര റെക്കോഡ് വോട്ട് ആണ് നമ്മുടെ ലക്ഷ്യം. അവസാന മണിക്കൂറുകള്‍ ആണ് എല്ലാവരും ഒന്നും കൂടി ആഞ്ഞ് പിടിക്കുക. എന്നുമാണ് ആരാധിക എഴുതിയിരിക്കുന്നത്. ജൂണ്‍ ആറ് കഴിയും ഫൈനല്‍ നമ്മള്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷം വരാന്‍. ജനഹൃദയങ്ങളെ കിഴടക്കിയ നമ്മുടെ MK അദ്ദേഹത്തിന് പുതിയ പുതിയ സിനിമ ചെയ്യാന്‍ സാധിക്കട്ടെ. ഒരു നല്ല കലകാരനും നല്ല വ്യക്തിത്വത്തിനും ഉടമയുമായ അദ്ദേഹത്തിനെ ഇഷ്ടപെടാതിരിക്കാന്‍ ഒരു കാരണവുമില്ല.

  തന്റെ കൂടെയുള്ള മത്സരാര്‍ത്ഥികളെ തന്നെ ബഹുമാനത്തോടെയും, സ്‌നേഹത്തോടെയും മാത്രമെ അദ്ദേഹം കണ്ടിട്ടുള്ളൂ. സ്വന്തം വ്യക്തിത്വതം കൊണ്ട് ജനഹൃദയം കൈയ്യടിക്കിയ MK. ഒരുപാട് സ്‌നേഹത്തോടെ നമ്മള്‍ കൈകോര്‍ത്ത വിജയം ഉറപ്പായും ജനഹൃദയങ്ങളില്‍ എന്നും ഒന്നാമത് Mk തന്നെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ ഒരേ സ്വരത്തില്‍ പറയുന്നു'നിങ്ങള്‍ ഞങ്ങളുടെ നായകനാണ്' പുതിയ സിനിമകള്‍ പ്രതീക്ഷിച്ച് കൊണ്ട് മണിക്കുട്ടന്റെ ആര്‍മി എപ്പോഴും കൂടെ തന്നെയുണ്ട്.

  English summary
  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X