ബിഗ് ബോസ് ഹൗസിൽ ഒന്നാം സ്ഥാനക്കാരിയായി ആര്യ, തൊട്ട് പിന്നാലെ രഘു, വിജയികൾ ഇവരൊക്കെ
Recommended Video
ബിഗ് ബോസ് മത്സാരാർഥികൾക്ക് നൽകുന്ന ടാസ്ക്കുകൾ ചില അവസരങ്ങളിൽ എരി തീയിൽ എണ്ണ ഒഴിക്കുന്ന തരത്തിലുളളത്. രസകരമായ പല ടസ്ക്കുകളും അവസാനം വലിയ പ്രശ്നങ്ങളിലാണ് അവസാനിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ പുതിയ ആഴ്ച തുടങ്ങിയിരിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും മത്സരം കടുത്തു വരുകയാണ്.
ഇപ്പോഴിത ബഗ്ബോസ് മത്സരാർഥികൾക്കായി ഒരു രസകരമായ ടാസ്ക്ക് ഒരുക്കിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ ഇത്രയും കാലം ജീവിച്ചതിന്റെ പശ്ചാത്തലത്തിൽ ആരാകും വീട്ടിൽ നില്ൽക്കാൻ അനിയോജ്യയെന്നും ആരെല്ലാം വീട്ടിൽ നിന്ന് പുറത്തു പോകുമെന്നായിരുന്നു ടാസ്ക്ക്. ആരാണ് ഒന്നാം സ്ഥാനത്ത് അർഹമായിട്ടുളളത് എന്ന് കണ്ടു പിടിക്കുന്നതായിരുന്നു ടാസ്ക്ക്. ഗെയിമിലൂടെ സ്വയം ഏത് സ്ഥാനത്താണ് തങ്ങൾ നിൽക്കുന്നതെന്ന് ആലോചിക്കാനുളള അവസരം കൂടിയാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകിയത്.

എല്ലാ പ്രാവശ്യത്തേയും പോലെ കൃത്യമായ നിർദ്ദേശം മത്സരാർഥികൾക്ക് ബിഗ് ബാസ് നൽകിയിരുന്നു. ബിഗ് ബോസ് വീട്ടില്‍ തുടരാൻ ഏറ്റവും അര്‍ഹതയുള്ളവരില്‍ തുടങ്ങി ഏറ്റവും കുറച്ച് അര്‍ഹതയില്ലാത്ത വ്യക്തി എന്ന നിലയിൽ പദവി നൽകേണ്ട സമയമായിരിക്കുന്നു. ഇത് നൽകേണ്ടതും നേടേണ്ടതും പരസ്പരം ചർച്ചയിലൂടെയാണ്. ചർച്ച ചെയ്താണ് തീരുമാനിക്കുന്നതെങ്കിലും ഓരോർത്തർക്കും ലഭിക്കുന്ന സ്ഥാനം അനിയോജ്യമാണെങ്കിൽ ആ സ്ഥാനം മാറ്റി ചോദിക്കാനുളള അവകാശം ഓരോരുത്തർക്കുമുണ്ട്. സ്വന്തം കഴിവിനെ തിരിച്ചറിയാതെ മറ്റുള്ളവർ നൽകുന്ന സ്ഥാനം കണ്ണുമടച്ച് സ്വീകരിച്ചാൽ നിങ്ങളുടെ അലസതയും കഴിവില്ലായ്മയും പ്രേക്ഷകർക്കിടയിൽ തുറന്നു കാട്ടുന്നതിന് തുല്യമാകുമെന്ന് ബിഗ് ബോസ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്നായിരുന്നു മത്സരം ആരംഭിച്ചത്.

ക്യാപ്റ്റനെന്ന് നിലയിൽ രജിത് കുമാറിലൂടെയാണ് ടാസ്ക്ക് ആരംഭിച്ചത്. ഹൗസിൽ വില്ലൻ പരിവേഷം ഉള്ളതു കൊണ്ട് കുറെ തവണ പുറത്താക്കലിന് നാമനിർദ്ദേശവും വന്നിരുന്നു. അതിനാൽ തന്നെ ഒന്നാം സ്ഥാനം ആവശ്യപ്പെടുന്നില്ല, പകരം നലാം സ്ഥാന മതിയെന്ന് രജിത് കുമാർ പറയുന്നു. എന്നാൽ ഇതിനെ എതിർത്തു കൊണ്ട് അലക്സാൻഡ്ര എത്തുകയായിരുന്നു. നാലാം സ്ഥാനമല്ല ഒന്നാം സ്ഥാനമാണ് രജിത് കുമാറിന് വേണ്ടത്. എന്നാൽ ഇതിനെ ആര്യ എതിർത്തു. ഡോക്ടർ ഒന്നാം സ്ഥാനത്തിന് അർഹനല്ല എന്നായിരുന്നു ആര്യയുടെ വാദം. അതേസമയം ഒന്നാം സ്ഥാനത്തേയ്ക്ക് ആര്യ നോമിനേറ്റ ചെയ്തത് ഫുക്രുവിനെയായിരുന്നു. ഫുക്രുവിന് കുട്ടികളിയാണെന്ന് രേഷ്മ എതിർത്തു. നിസ്സാര കാര്യത്തിനും പ്രശ്‍നമാണെന്ന് മഞ്ജു പത്രോസും പറഞ്ഞു.

രേഷ്മയ്ക്കും മഞ്ജുവിനും ഫുക്രു മറുപടി നൽകിയിരുന്നു. ഒരാളുടെ സ്വഭാവത്തെ പറയരുത്. ഗെയിമിൽ വന്നുവെന്ന് കരുതി സ്വഭാവം മാറ്റാനാകില്ല. എന്റെ സ്വാഭാവം വെച്ചു കൊണ്ട് തന്നെ ഒന്നാം സ്ഥാനത്ത് എത്തുന്നതാണ് അന്തസ് എന്നും ഫുക്രു പറഞ്ഞു. പിന്നീട് ചർച്ചയ്ക്കൊടുവിൽ ഓരോർത്തരും അവരവരുടെ സ്ഥാനങ്ങൾ പറഞ്ഞു.

മത്സരം അവസാനിച്ചപ്പോൾ ആദ്യ അഞ്ച് സ്ഥാനക്കാർക്ക് ബിഗ് ബോസ് പുരസ്കാരങ്ങൾ നൽകി. ആര്യ, രഘു, ജസ്ല,, മഞ്ജു പത്രോസ്, വീണ എന്നിവരായിരുന്നു വിജയികൾ. ആദ്യ സ്ഥാനത്ത് എത്തിയ ആര്യയെ നാമനിർദ്ദേശത്തിൽ നിന്ന് ഒഴിവാക്കി. രണ്ടാം സ്ഥാനത്ത് എത്തിയ രഘുവിനെ ഒരു നാമനിർദ്ദേശത്തിൽ നിന്ന് ഒഴിവാക്കി. ജസ്ലയ്ക്കും ഇതേ റിവാർഡ് തന്നെയായിരുന്നു നൽകിയത്. മഞ്ജുവിനു വീണയ്ക്കും ഒരു ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള റിവാർഡും നൽകി. ഗെയിം ഇങ്ങനെയൊക്കെയാണെങ്കിലും ആരൊക്കെ എവിടെയൊക്കെയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കി.


Click it and Unblock the Notifications