ഫുക്രുവും രജിത് കുമാറും തമ്മിലുളള ശീതയുദ്ധം അവസാനിക്കുന്നു; കാരണം ആ ജയിൽ വാസം

ബിഗ് ബോസ് ഹൗസ് അതിന്റെ അമ്പതാം ദിവസങ്ങളിലേയ്ക്ക് അടുക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും അംഗങ്ങൾക്ക് നൽകുന്ന ടാസ്ക്കുകളും കഠിനമാകുകയാണ്. ഷോ അതിന്റെ ഏഴാം ആഴ്ചകളിലേയ്ക്ക് കടക്കുമ്പോൾ ഹൗസിനുളളിൽ ചേരി തിരിവും പടല പിണക്കങ്ങളും രൂക്ഷമാകുകയാണ്. അടുത്ത സുഹൃത്തുക്കൾ തന്നെ അകലുന്ന കഴ്ചയാണ് കാണുന്നത്.

fukru-rejith kumar

ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്ക്ക് ബിഗ് ബോസ് ഹൗസിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. പൂട്ട് തുറക്കലായിരുന്നു മത്സരാർഥികൾക്കായി ഒരുക്കിയിരുന്ന ടാസ്ക്ക്. വീണ, ആര്യ, പാഷണം ഷാജി, രജിത് കുമാർ എന്നിവരായിരുന്നു എ ടീമിൽ. മഞ്ജു പത്രോസ്, ഫുക്രു, സൂരജ് എന്നിവരായിരുന്നു ബി ടീമിൽ. രണ്ട് ഘട്ടമായിട്ടുള്ള ടാസ്ക്കിനൊടുവിലാണ് പാഷണം ഷാജിയുടെ നേതൃത്വത്തിലുള്ള എ ടീം ജയിച്ചത്. ബിഗ് ബോസ് നൽകിയ ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ചയിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതും ജയിൽ വാസം നിർണ്ണയിക്കുന്നതും.

   ക്യാപ്റ്റൻ സി ടാസ്ക്ക്

വിജയിച്ച ടീമിൽ നിന്ന് മൂന്ന് പേരെ ക്യാപ്റ്റൻ സി ടാസ്ക്കിലേയ്ക്ക് നിർദ്ദേശിക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. ബിഗ് ബോസിന്റെ നിർദ്ദേശം വന്നതിന് തൊട്ട് പിന്നാലെ താൻ‌ ക്യാപറ്റൻ സി ടാസ്ക്കിൽ നിന്ന് പിൻമാറുകയാണെന്ന് രജിത് അറിയിച്ചു. കൂടാതെ മുൻപ് ആര്യയ്ക്ക് കൊടുത്ത വാക്ക് പോലെ താൻ ജയിൽ ശിക്ഷ അനുഭവിക്കാനും തയ്യാറാണെന്ന് രജിത് അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലെ രജിത്തിന്റെ ജയിൽ ശിക്ഷ സ്വിച്ച് കാർഡ് ഉപയോഗിച്ച് സ്വയം ഏറ്റെടുക്കുകയായിരുന്നു.

    അടുത്ത സുഹൃത്തുക്കൾ


രജിത്തിന്റെ അഭ്യർഥന ബിഗ് ബോസ് അംഗീകരിക്കുകയായിരുന്നു. തുടർന്ന് വീണ, ആര്യ, പാഷണം ഷാജി എന്നിവരാണ് ഈ ആഴ്ചത്തെ ക്യാപറ്റൻസി ടാസ്ക്കിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പതിവ് പോലെ വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം നടത്തിയ രണ്ട് പേരെ നിർദ്ദേശിക്കാനും ബിഗ് ബോസ് അംഗങ്ങളോട് ആവശ്യപ്പെട്ടു. ഇവരായിരിക്കും ഈ ആഴ്ച ജയിലിൽ പോകുന്നത്.

ഫുക്രുവും  രജിത് കുമാറും

ഇതിൽ ഏറ്റവും കൂടുതൽ പേരും പറഞ്ഞത് ഫുക്രുവിന്റേയും രജിത് കുമാറിന്റേയും പേരാണ്. സൂരജ്, മഞ്ജു, ജസ്ല. ആര്യ എന്നിവർ ഫുക്രുവിന്റേയും രജിത്തിന്റേയും പേര് നോമിനേറ്റ് ചെയ്യുകയായിരുന്നു. ഫുക്രുവിന്റേയും ജസ്ലയുടേയും പേരായിരുന്നു വീണ നോമിനേറ്റ് ചെയ്തത്.ഷാജി സൂരജിന്റെയും ജസ്ലയുടെയും പേരുകള്‍ പറഞ്ഞപ്പോള്‍ ഫുക്രു രജിത്തിനെയും ജസ്ലയെയും രജിത് മഞ്ജുവിനെയും തന്നെയുമാണ് നേമിനേറ്റ് ചെയ്തത്. മഞ്ജുവിന്റെ കയ്യിൽ ഫ്രീ കാർഡ് ഉളളതു കൊണ്ടാണ് നോമിനേറ്റ് ചെയ്യുന്നതെന്ന് പറഞ്ഞു കൊണ്ടാണ് രജിത് മഞ്ജുവിന്റെ പേര് നിർദ്ദേശിച്ചത്. തുടർന്ന് ഏറ്റവും അധികം പേർ നോമിനേറ്റ് ചെയ്ത രജിത്തിനേയും ഫുക്രവിനേയും ജയിലിൽ അയക്കുകയായിരുന്നു.

ശീതയുദ്ധം  അവസാനിക്കുന്നു

രജിത്തും ഫുക്രുവും ജയിലിൽ പോയതോടെ ഇരുവരും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി ഇരുവരും തമ്മിലുളള അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയായുരുന്നു. കയ്യാങ്കളിയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ ജയിലിൽ പോയതോടെ ഇരുവരും തമ്മിലുളള ശീതയുദ്ധം അവസനിക്കുകയായുരുന്നു ബിഗ് ബോസ് ഹൗസിൽ എത്തി ഇത്രയും ദിവസമായിട്ടും നിങ്ങളെ തനിയ്ക്ക് മനസ്സിലാകാൻ സാധിച്ചിട്ടില്ലെന്ന് ഫുക്രു രജിത് കുമാറിനോട് നേരിട്ട് തന്നെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X