വാക്ക് തർക്കം കഴിഞ്ഞു, ബിഗ് ബോസ് ഹൗസിൽ കയ്യാങ്കളി! എതിരാളികൾക്ക് നേരെ വിരൽചൂണ്ടി രജിത്
നാടകീയ രംഗങ്ങൾക്കാണ് ബിഗ് ബോസ് ഹൗസ് വേദിയാകുന്നത്. കളി ചിരികൾ നിറഞ്ഞ ആദ്യ ആഴ്ചകൾക്ക് ശേഷം ബിഗ് ബോസ് അന്തരീഷം കലൂഷിതമാകുകയാണ്. വ്യത്യസ്തമായ സ്വഭാവക്കാരായ ആളുകളാണ് ഹൗസിൽ എത്തിയിരിക്കുന്നത്. അതിനാൽ തന്നെ അഭിപ്രായഭിന്നതകൾ സ്വാഭാവികമാണ്. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും കാര്യങ്ങൾ കൈ വിട്ട് പോകുകയാണ്.

ബിഗ് ബോസ് ഹൗസിൽ വാക്ക് തർക്കങ്ങൾ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഈ വാക്ക്വാദം കയ്യേറ്റത്തിലേയ്ക്ക് പോകുകയാണ്. രജിത് കുമാറും മറ്റുള്ള അംഗങ്ങളും തമ്മിലാണ് പ്രശ്നം. കുറെ പേർ ഒറ്റയ്ക്ക് കളിയ്ക്കുന്നു മറ്റു ചിലർ ഗ്രൂപ്പായി നിൽക്കുന്നു എന്ന് തുടങ്ങുന്ന സംഭാഷണമാണ് കയ്യാങ്കളിയിലേയ്ക്ക് മാറുന്നത്. സുജോയ്ക്ക് നേരെയാണ് രജിത് കുമാർ പ്രകോപിതനാകുന്നത്. ഇവരുടെ ഇടയിൽ തടസമായി സാൻഡ്ര നിൽക്കുന്നുമുണ്ട്.
Recommended Video
ഇത് ബിഗ് ബോസ് നൽകിയ ടാസ്ക്കാണോ അതേ അംഗങ്ങൾക്കിടയിൽ യഥാർഥത്തിൽ സംഭവിച്ചതാണോ എന്നുള്ള കാര്യത്തിൽ ഇത് വരെ ഒരു വ്യക്ത ലഭിച്ചിട്ടില്ല. ഇത്തരത്തിലുള്ള ടാസ്ക്കുകൾ ബിഗ് ബോസ് മത്സരാർഥികൾക്കായി ഒരുക്കാറുണ്ട്. കുറച്ചു പേർ മാത്രമാണ് ഇവരുടെ പ്രശ്നത്തിൽ ഇടപെടുന്നത്. രഘുവും , സുരേഷുമൊക്കെ സംഭവം നടക്കുന്ന സ്ഥലത്ത് ഉണ്ടെങ്കിലും പ്രതികരിക്കാതെ മാറി നിൽക്കുന്നുണ്ട്.


Click it and Unblock the Notifications











