For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആൺകുട്ടികൾ അങ്ങനെയൊക്കെ വിളിച്ചിരുന്നു, ഏറെ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് ഋതു മന്ത്ര

  |

  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുട പ്രിയപ്പെട്ട റിയാലിറ്റി ഷോയണ് ബിഗ് ബോസ്. ഹിന്ദിയിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതോടെ മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു. മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത് 2018 ആണ്. 100 ദിവസം പൂർത്തിയായ ഷോയിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളായിരുന്നു എത്തിയത്. നിലവിൽ മൂന്ന് സീസണുകൾ കഴിഞ്ഞിട്ടുണ്ട്. മാസങ്ങൾക്ക് മുൻപാണ് മൂന്നാമത്തെ സീസൺ അവസാനിച്ചത്. നടൻ മണിക്കുട്ടൻ ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നിന്റെ വിജയി ആയത്.

  rithu manthra

  പുരുഷന്മാരെ ധാർമ്മികമായി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് സാമന്ത, നടിക്ക് ഉപദേശവുമായി വനിത വിജയകുമാർ

  ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ ഋതു മന്ത്ര. മോഡിലിംഗ് പരസ്യ രംഗത്ത് നിന്നാണ് ഋതു ബിഗ് ബോസ് ഷോയിൽ എത്തുന്നത്. അതുവരെ പുതിയ മുഖമായിരുന്ന ഋതു ബി ബി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. യൂത്തിനിടയിലും കുടംബപ്രേക്ഷകർക്കിടയലും നടിക്ക് മികച്ച ആരാധകരുണ്ട്. ഏഴാം സ്ഥാനമായിരുന്നു ഷോയിൽ ഋതു നേടിയത്.

  അപ്രതീക്ഷിതമായി കവിളിൽ പിടിച്ചു, ആകെ ഭയന്നു, റിയാലിറ്റി ഷോയിൽ സംഭവിച്ചതിനെ കുറിച്ച് മലൈക അറോറ

  ഇപ്പോഴിത തന്നെ വേദനിപ്പിച്ച ആ സംഭവം വെളിപ്പെടുത്തുകയാണ് ഋതു മന്ത്ര . എംജി ശ്രീകുമാർ അവതാരകനായി എത്തിയ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉയരത്തെ കുറിച്ച് എംജി ചോദിച്ചപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്. ഉയരം കൂടിപ്പോയതിന്റെ പേരിൽ വല്ല വിഷമവും ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ചോദ്യം സ്കൂളിൽ പഠിക്കുമ്പോൾ ലാസ്റ്റ് ബെഞ്ചിൽ ഇരുത്തിയത് തന്ന വളരെയധികം അന്ന് വിഷമിപ്പിച്ചിരുന്നു എന്ന് ഋതു പറഞ്ഞു. ലാസ്റ്റ് ബഞ്ചിൽ ഇരിക്കുന്നവരെ ടീച്ചേഴ്സ് ശ്രദ്ധിക്കില്ലെന്ന് നമുക്ക് തന്നെ ഒരു ഉൾവിളിയുണ്ട്. അത് തനിക്ക് വലിയൊരു വിഷമം ആയിരുന്നു, പിന്നീട് ആൺകുട്ടികൾ മാങ്ങയിടാനും തേങ്ങയിടാനും വീട്ടിൽ വരുന്നോ എന്നൊക്കെ ചോദിച്ച് കളിയാക്കുമായിരുന്നു. തോട്ടി എന്നൊക്കെ വിളിക്കുമായിരുന്നു. ഇത് കേട്ടിട്ടില്ല ഞാൻ അമ്മയോട് വഴക്ക് ഉണ്ടാക്കുമായിരുന്നു. അമ്മ ചെറുപ്പത്തിൽ ഹോർലിക്സ് തന്നത് കൊണ്ടാണ് ഇത്രയും ഹൈറ്റ് വെച്ചതെന്നായിരുന്നു തൻഡരെ വിചാരമെന്നും കുട്ടിക്കാലത്തെ ഓർമ പങ്കുവെച്ച് കൊണ്ട് ഋതു മന്ത്ര പറഞ്ഞു.

  പിന്നീട് കോളേജിൽ വന്നപ്പോൾ അത്ര കുഴപ്പമില്ലാതായി. എന്നാൽ മോഡലിംഗ് ചെയ്യാൻ വന്നപ്പോൾ ഏറ്റവും കൂടുതൽ അവസരം കിട്ടിയത് തന്റെ ഹൈറ്റ് കൊണ്ടാണ്. എന്നാൽ ഇപ്പോൾ ചിലസംവിധായകന്മാരെ കാണാൻ പേകാുമ്പോൾ അവർ ഹൈറ്റ് പ്രശ്നമാണല്ലോ എന്ന് പറയാറുണ്ട്. അത് കേൾക്കുമ്പോൾ ചെറിയ സങ്കടം തോന്നാറുണ്ടെന്നും ഋതു പറയുന്നു. കൂടാതെ തനിക്ക് ധരിക്കാൻ ഇഷ്ടം സാരിയാണെന്നും ഇഷ്ടവേഷത്തിനെ കുറിച്ച് ബിഗ് ബോസ് താരം പറയുന്നു.

  ടെൻഷനടിച്ച സംഭവത്തെ കുറിച്ചും ഋതു പറയുന്നുണ്ട്. മിസ് ഇന്ത്യ കോംപറ്റീഷന് പോയപ്പോഴാണ് ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചിട്ടുള്ളത്. നോര്‍ത്തില്‍ നിന്നുള്ളവരായിരുന്നു കൂടുതലും. ഡല്‍ഹിയിലും ബാംഗ്ലൂരിലുമൊക്കെയായി പഠിച്ചവരൊക്കെയാണ് അന്ന് മത്സരിക്കാനുണ്ടായിരുന്ന്ത്. കേരളത്തെ പ്രതിനിധീകരിച്ച് പോവുന്നതിന്റെ ടെന്‍ഷനിലായിരുന്നു ഞാന്‍. ഡൗണ്‍ സൗത്ത് എന്നാണ് കേരളത്തിലുള്ളവരെക്കുറിച്ച് പറയുന്നത്. കേരളത്തിലുള്ളവര്‍ക്ക് കഴിവില്ലേ, ഇത് മാറ്റിപ്പറയിക്കണമെന്നൊക്കെയായിരുന്നു ഞാന്‍ മനസ്സില്‍ കണ്ടത്. ടാലന്റ് റൗണ്ടില്‍ മലയാളം ഗാനമായിരുന്നു ഞാന്‍ പാടിയത്. സംഗീതത്തിന് ഭാഷയില്ലെന്ന് പറഞ്ഞ് അവരെല്ലാം അഭിനന്ദിച്ചിരുന്നു.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  രണ്ടാം വയസ്സിലാണ് ഋതുവിന്റെ അച്ഛന്റെ വി.യോഗം. പിന്നീട് അമ്മയാണ് താരത്തെ വളർത്തിയത്. അതിനെ കുറച്ചും ഋതു മന്ത്ര പറയുന്നുണ്ട്. വണ്ടർവുമൺ ആണ് അമ്മയെന്നാണ് താരം പറയുന്നത്. അമ്മ സിംഗിള്‍ പാരന്റാണ്. ചെറുപ്പത്തിലേ എനിക്ക് അച്ഛനെ നഷ്ടമായതാണ്. ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ്. ഇത്രയും സെല്‍ഫ്‌ലെസായി ഒരാളുടെ ജീവിതം കംപ്ലീറ്റായി ഉഴിഞ്ഞ് വെക്കാന്‍ വേറൊരാള്‍ക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. മോഡലിംഗ് തുടങ്ങി 5 വര്‍ഷത്തോളം നല്ല കഷ്ടപ്പാടിലായിരുന്നു ഞാന്‍. നീ പഠിച്ചതല്ലേ, ജോലിക്ക് പോയിക്കൂടേയെന്ന് അമ്മ ചോദിക്കുമായിരുന്നു. ഒരു പ്രാവശ്യം കൂടെ എന്ന് ചോദിക്കുമ്പോള്‍ അമ്മ അവസരം തരുമായിരുന്നു. അതാണ് ഞാന്‍ എപ്പോഴും അമ്മ വണ്ടര്‍വുമണ്‍ എന്ന് പറയുന്നതെന്ന് ഋതു പറയുന്നു..

  Read more about: biggboss malayalam
  English summary
  Bigg Boss Malayalam Season3 Fame Rithu manthra Opens Up Painful Incident In Her School Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X