ആളുകൾ മറന്നു തുടങ്ങിട്ടുണ്ട്, ബിഗ് ബോസ് അധികൃതരോട് ഒരു അഭ്യർഥനയുമായി പ്രേക്ഷകർ...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു മത്സരാർഥികളായി എത്തിയത്. സാബു മോൻ ആയിരുന്നു ഷോയുടെ വിന്നർ. 2020ൽ ആയിരുന്നു സീസൺ 2 ആരംഭിക്കുന്നത്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഷോ കൊവിഡിനെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. വിജയിയെ പ്രഖ്യാപിക്കാതെയായിരുന്നു ഷോ അവസാനിപ്പിച്ചത്.

ഫെബ്രുവരി 14 നായിരുന്നു മൂന്നാം സീസൺ ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ഷോ തുടങ്ങിയത്. കൊവിഡ് ടെസ്റ്റും 14 ദിവസത്തെ ക്വാറന്റൈനും ശേഷമായിരുന്നു മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിച്ചത്. എന്നാൽ ഫൈനലിലേയ്ക്ക് അടുത്തപ്പോൾ സീസൺ 2 ന്റെ അവസ്ഥയാണ് മൂന്നാം ഭാഗത്തിനും ഉണ്ടായത്. 95ാം ദിവസം ഷോ നിർത്തുകയായിരുന്നു. ഷോ അവസാനിച്ചെങ്കിലും വിജയിയെ പ്രഖ്യാപിക്കാൻ ബിഗ്ബോസ് അണിയറ പ്രവർത്തകർ തയ്യാറാവുകയായിരുന്നു.

വോട്ടിങ്ങിലൂടെ വിജയി

വോട്ടിങ്ങിലൂടെയാണ് ബിഗ് ബോസ് സീസൺ 3 യുടെ വിജയിയെ കണ്ടെത്തുന്നത്. ഇതിന്റെ ഭാഗമായി ഒരാഴ്ചത്തെ വോട്ടിങ്ങും നടന്നിരുന്നു. വോട്ടിങ്ങ് അവസാനിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനങ്ങളോ ഒന്നും തന്നെയുണ്ടായിട്ടില്ല. ഇപ്പോഴിത ഷോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരിക്കുകയാണ്. വോട്ടിങ്ങ് അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ച് നിശബ്ദത പാലിക്കുന്നതിന്റെ കാരണമാണ് പ്രേക്ഷകർ ചോദിക്കുന്നത്.

 പ്രേക്ഷകരുടെ  അഭ്യർഥന

വിന്നർ ആരാണെന്ന് പറഞ്ഞില്ലേലും ഒരു പ്രെമോ വീഡിയോ എങ്കിലും ഇട്ടൂടെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ബിഗ് ബോസ് ഷോയ്ക്കെതിരെ ട്രോളുകളും ഉയരുന്നുണ്ട്. ആളെ പറ്റിക്കുകയാണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ബിഗ് ബോസ് എവിടെ; ആളുകൾ മറന്നു തുടങ്ങി, എന്തെങ്കിലും തീരുമാനം ഉടനെ എടുക്കണം. ആളുകളെ മണ്ടന്മാർ ആക്കരുത് തുടങ്ങിയ കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വോട്ടിങ്ങ് അവസാനിച്ചതിന്റെ തൊട്ട് അടുത്ത ദിവസം മുതൽ വിജയിയെ കുറിച്ചും ഫിനാല കുറിച്ചുമൊക്കെ ചോദിച്ച് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തുകയായിരുന്നു.

ജൂൺ 15നുള്ളിൽ

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫിനാലെയെ കുറിച്ചുളള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്യ ജൂൺ 15 നുള്ളിൽ ഫിനാലെയുണ്ടാകുമെന്നാണ് ഇപ്പോൽ പുറത്തു വരുന്ന റിപ്പോർട്ട്, കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അതിന് ശേഷം മാത്രമേ ഫിനാലെയുണ്ടാവുകയുള്ളൂ. ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ ചിത്രീകരണം നിർത്തി ലെച്ചിരിക്കുകയാണ്.. ലോക്ക് ഡൗണിന് ഇളവ് നൽകിയാൽ മാത്രമേ ഷോ ആരംഭിക്കാൻ കഴിയുകയുള്ളൂ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ടാണ് ഫിനലെ തീയതി ഫിക്സ് ചെയ്യാൻ കഴിയാത്തതത്രേ. ഇതിനെ കുറിച്ചൊന്നും ഔദ്യോഗിക പ്രഖ്യാപനം ചാനൽ അധികൃതരുടെയോ ബിഗ് ബോസിന്റേയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
വിജയികൾ ആരൊക്കെ

മണിക്കുട്ടൻ, സായി, ഫിറോസ്, റംസാൻ, ഋതു, കിടലൻ ഫിറോസ്, ഡിംപൽ, നോബി എന്നിവരാണ് ഫൈനൽ 8 ൽ എത്തിയവർ . നടൻ മണിക്കുട്ടൻ വിജയി ആകുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്.രണ്ടാം സ്ഥാനത്ത് സായി വിഷ്ണുവിന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. മൂന്നാം സ്ഥാനം ഡിംപലിനും,നല് റംസാൻ, അഞ്ച് ഋതു ആറ് അനൂപ്, ഏഴ് കിടിലൻ എട്ട് നോബി എന്നിങ്ങനെയാണ് ഉയരുന്നത്. വിജയികളെ കുറിച്ചുള്ള മറ്റ് റിപ്പോർട്ടുകളും ഉയരുന്നുണ്ട്. ഫിനാലെ സംഭവിച്ചാൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X