For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ ഫേക്ക് അയാളാണ്, നേരത്തെ അറിയാമായിരുന്നു, അകത്ത് വന്നപ്പോൾ മാറി, വെളിപ്പെടുത്തി ഋതു

  |

  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ മൂന്ന് സീസണുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 ൽ നടൻ മണിക്കുട്ടനായിരുന്നു വിജയിച്ചത്. രണ്ടാംസ്ഥാനം സായി വിഷ്ണുവും മൂന്നാം സ്ഥാനം ഡിംപലും സ്വന്തമാക്കിയിരുന്നു. വോട്ടിംഗിലൂടെയായിരുന്നു ഇക്കുറി വിജയിയെ കണ്ടെത്തിയത്. 95ാം ദിവസം ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വെച്ചിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം ഫിനാലെ നടത്തുകയായിരുന്നു.

  ബിഗ് ബോസ് താരവും നടിയും മോഡലുമായ സൂര്യ മേനോൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  അഭിഷേകുമായുള്ള നിശ്ചയം അറിഞ്ഞില്ല, എല്ലാം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ആ സംഭവത്തെ കുറിച്ച് ഐശ്വര്യ റായി

  മണിക്കുട്ടൻ, സായി വിഷ്ണു, ഡിപംൽ എന്നിവർക്കൊപ്പം റംസാൻ, അനൂപ് എന്നിവരായിരുന്നു ടോപ്പ് ഫൈവിൽ എത്തിയത്. മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി എട്ട് പേരായിരുന്ന ഇക്കുറി ഫിനാലെയിൽ എത്തിയത് കിടിലൻ ഫിറോസ്, ഋതു മന്ത്ര നോബി എന്നിവരായിരുന്നു ഇത്. ആറ്, ഏഴ് , എട്ട് സ്ഥാനങ്ങളായിരുന്നു ഇവർ. ഇവരുടെ പേരുകളും ടോപ്പ് ഫൈവിൽ പ്രതരിച്ചിരുന്നു. ഫൈനൽ ഫൈവിൽ എത്തിയില്ലെങ്കിലും മികച്ച ആരാധകരെ സ്വന്തമാക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.

  എന്നേയും മമ്മൂട്ടിയേയും ശത്രുക്കളായി ചിത്രീകരിക്കാനാണ് ഇഷ്ടം, കഥകള്‍ കേട്ട് ഞങ്ങൾ ഉച്ചത്തിൽ ചിരിക്കാറുണ്ട്

  ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. മോഡലിംഗ് രംഗത്ത് നിന്നാണ് ഋതു ബിഗ് ബോസ് ഷോയിലേയ്ക്ക് എത്തുന്നത്. അഭിനേത്രിയും അതിലുപരി ഗായിക കൂടിയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഋതു പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോഴിത ബിഗ് ബോസ് ഷോ ജീവിതത്തിൽ കൊണ്ട് വന്ന മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഋതു. ബിഹൈന്റ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ബിഗ് ബോസ് ഷോയിൽ നിന്ന് പഠിച്ച ഒരു പാഠമാണ് ക്ഷമയെന്നാണ് ഋതു പറയുന്നത്. ഒട്ടും ക്ഷമയില്ലാത്ത ഒരാളായിരുന്നു താൻ. അവിടെയെത്തിപ്പോൾ ക്ഷമ പഠിച്ചു. എല്ലാം സഹിക്കാൻ പഠിച്ചു. അവിടുത്തെ കാര്യങ്ങളൊക്കെ നമ്മളെ അങ്ങനെ പഠിപ്പിക്കും. പിന്നെ എല്ലാരുമായി അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചു. ഭക്ഷണം കാര്യങ്ങളിലൊക്കെയുളള അഡ്ജസ്റ്റ്മെന്റ് പഠിച്ചു. പിന്നെ എവിടെ കൊണ്ട് ഇട്ടാലും ജീവിക്കാമെന്ന് പഠിച്ചതാണ് ഏറ്റവും വലിയ കാര്യമെന്നും ഋതു പറയുന്നു,

  കൂടാതെ ഋതു ആർമിയോടും താരം നന്ദി പറയുന്നുണ്ട്. മറ്റൊരാൾ തനിക്ക് ഒരുമിനിറ്റൊക്കെ ചെലവഴിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. എനിക്കൊരിക്കലും അവരെ പോലെ ആകാൻ സാധിക്കില്ല. മെസേജൊക്കെ ഇരുന്ന് എഴുതി വിടുന്നതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുണ്ട്. തനിക്ക് വേണ്ടി അവർ ഒരുപാട് കാര്യങ്ങൾ ചെയ്തു. ഞാൻ ഫൈറ്റ് ചെയ്തില്ലെങ്കിലും അവർ ഫൈറ്റ് ചെയ്യുമായിരുന്നു എനിക്ക് വേണ്ടി.

  ഡിഗ്രി കണ്ണൂരിൽ ഡോൺബോസ്കോ കോളേജിലാണ് ഞാൻ പഠിച്ചത്, ജേണലിസം. അവിടെ വെച്ച് ഫ്രണ്ട്സിനോടൊപ്പമാണ് ഞാൻ ഫാഷൻ എന്ന ബോളിവിഡ് ചിത്രം കാണുന്നത്.ഇത് കാണുമ്പോ സുഹൃത്തുക്കൾ പറഞ്ഞു നിനക്ക് മോഡലിംഗിന് പോകാനുള്ള നീളമൊക്കെ ഉണ്ടല്ലോ ട്രൈ ചെയ്തൂടേന്ന്. എന്നാൽ നമ്മുടെ നാട്ടിൽ ആ സമയത്ത് അതൊന്നും ചിന്തിക്കാൻ പറ്റുന്ന കാര്യമേയല്ല. ഡിഗ്രി കഴിഞ്ഞപ്പോൾ ഞാൻ ബംഗളൂരുവിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാനായി പോയി. അവിടെയെത്തി ആറ് മാസം കഴിഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്ത് എന്നെ ഓരു ഫാഷൻ ഷോയ്ക്ക് കൊണ്ടുപോയി. അവന് ഒരു അവസരം ആ ഡിസൈനർ കൊടുത്തു.പരിപാടിക്ക് ശേഷം ഡിസൈനർമാരെ പരിചയപ്പെടാനുള്ള പാർട്ടിയിൽ അവന്റെയൊപ്പം ഞാനും പോയി. അപ്പോഴാണ് അദ്ദേഹം എനിക്ക് നീളം ഉണ്ടല്ലോ മോഡിലിംഗിന് ശ്രമിച്ചൂടെ എന്ന് ചോദിച്ചത്.

  ആദ്യം മോഡലിംഗിന് അമ്മ സമ്മതിച്ചില്ല. ഞാൻ മോഡലിംഗ് ചെയ്യുന്നത് അമ്മയ്ക്ക് അറിയില്ലായിരുന്നു. ഓര ഘട്ടത്തിലും മോഡലിംഗ് നിർത്തി ജോലി ചെയ്യണമെന്ന് അമ്മ പറയുമായിരുന്നു. അമ്മ എപ്പോഴും ഡെഡ് ലൈൻ തരും. എന്നാൽ താൻ ഓരോ തവണയും അമ്മയോട് കാലാവധി നീട്ടി നീട്ടി ചോദിച്ചു. ചെറുപ്പം മുതലേ പാട്ട് പാടുന്ന ആളായിരുന്നു ഞാൻ . അമ്മയ്ക്ക് ഞാൻ പാട്ട് പാടുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. 2021 ആയിരുന്നു ഒടുക്കം അമ്മയെനിക്ക് അവസാന ഡെഡ് ലൈൻ തന്നത്. അങ്ങനെ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ദൈവം സഹായിച്ച് ബിഗ് ബോസ് പോലൊരു അവസരം ലഭിച്ചത്. അമ്മ ഇപ്പോൾ വളരെ സന്തോഷവതിയാണ്.

  എന്നെക്കാളും അമ്മയ്ക്കാണ് ഫാൻസ് കൂടുതൽ . കാരണം അമ്മയുടെ ജീവിതം വളരെ ഇൻസ്പയറിംഗ് ആണ്. തനിച്ചാണ് അമ്മ എന്നെ ഇവിടെ വരെ എത്തിച്ചത്. ഒറ്റക്കായ അമ്മമാരൊക്കെ എന്റെ അമ്മയെ കാണുമ്പോൾ പറയുണ്ട് ഞങ്ങൾക്ക് ഇതൊരു പാഠമാണെന്ന്. ആ അമ്മമാരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ മക്കൾക്കും ഒരു ചാൻസ് കൊടുക്കൂവെന്നാണ്. തോറ്റ് പോയാലും കുഴപ്പമില്ല. പക്ഷേ ശ്രമിച്ചെന്നൊരു സന്തോഷം ഉണ്ടാകുമല്ലോ. സ്വപ്നങ്ങൾ ഉള്ളവരൊക്കെ അതിന് വേണ്ടി പ്രയത്നിക്കട്ടെ.

  ബിഗ് ബോസിന് ശേഷം കരിയറും ജീവിതവും മാറിയതിനെ കുറിച്ചും ഋതു പറയുന്നു. ഷോയ്ക്ക് ശേഷം എല്ലാവരും തിരിച്ചറിയാൻ തുടങ്ങി.കരിയറും മാറി. ബിഗ് ബോസിന് ശരിക്കും നന്ദി.എന്തൊക്കെ വിവാദങ്ങൾ ഉണ്ടായാലും അത് നെഗറ്റീവ് ആണെങ്കിലും പോസറ്റീവ് ആണെങ്കിലും എന്നെ സംബന്ധിച്ച് പബ്ലിസിറ്റി മാത്രമാണ്. പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും ഋതു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലഡാക്കിൽ ഒരു തെലുഗ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ഇനി ഹൈദരാബാദിൽ ബാക്കി ചിത്രീകരണം . കുറേ സംഗീത സംവിധായകർ ബന്ധപ്പെട്ടിരന്നു. പ്രൊജക്ടുകൾ സംസാരിക്കുകയാണ്, ഋതു പറഞ്ഞു.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ബിഗ് ബോസ് ഹൗസിലെ സഹമത്സരാർഥികളെ കുറിച്ചും ഋതു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഋതുവിന്റെ കാഴ്ചപ്പാടിൽ ബിഗ് ബോസ് സീസൺ 3 യഥാർത്ഥ ഗെയിമർ കിടിലൻ ഫിറോസാണ്. മാനിപ്പുലേറ്റർ സായി വിഷണുവിന്റെ പേരാണ് പറഞ്ഞത്. സത്യസന്ധനായ വ്യക്തിയായി മണിക്കുട്ടന്റെ പേരാണ് ഋതു പറഞ്ഞത്. വെറുതെ ചൊറിഞ്ഞിരുന്നത് പൊളി ഫിറോസെന്നാണ് താരം പറയുന്നത്. ഫെയ്ക്ക് ആരാണെന്നുള്ള ചോദ്യത്തിന് ഡിംപൽ ഭാലിന്റെ പേരാണ് ഋതു പറഞ്ഞത്. കാരണം ഡിംപലിനെ തനിക്ക് നേരത്തെ അറിയാമായിരുന്നു. എന്നാൽ അകത്ത് അയാൾ അങ്ങനെ ആയിരുന്നില്ല. കംപ്ലീറ്റ്ലി ഗെയിമിന്റെ ഭാഗാമയി ഫെയ്ക്ക് ആണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. മറ്റൊന്നും തനിക്ക് അറിയില്ലെന്നും ഋതു കൂട്ടിച്ചേർത്തു. ലൈഫ് ടൈം ഫ്രണ്ട് നോബി ചേട്ടൻ ആണെന്നും ഋതു കൂട്ടിച്ചേർത്തു.

  Read more about: bigg boss malayalam 3 rithu
  English summary
  Bigg Boss Malayalam Season3 Rithu Manhra Opens Up Who Is The Fake contestant in Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X