ഭാഗ്യലക്ഷ്മി ഫിനാലെയ്ക്ക് വരാതിരുന്നത് ഇത് കൊണ്ടാണ്,മോഹൻലാൽ പറഞ്ഞത് ശരി,വെളിപ്പെടുത്തി സന്ധ്യ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വലിയ വിജയമായിരുന്നു. സാബു മോൻ ആയിരുന്നു ബിഗ് ബോസ് സീസൺ ഒന്നിന്റെ വിജയി. പേളി മാണിയ്ക്കായിരുന്നു രണ്ടാം സ്ഥാനം. രഞ്ജിനി ഹാരിദാസ്, ശ്രീനീഷ്, ഷിയാസ് കരീം. അർച്ചന സുശീലൻ. എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ആദ്യ സീസണിൽ എത്തിയത്. 100 ദിവസം ഷോ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

 sandhya-bhagylakshmi

2020 ലാണ് സീസൺ2 ആരംഭിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ അണിനിരന്ന ഷേ 100 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൊവിഡിനെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. ഷോ അവസാനിപ്പിച്ചതിന് പിന്നാലെ തന്നെ ലോക്ക് ഡൗണും പ്രഖ്യാപിക്കുകയായിരുന്നു. അതിനാൽ തന്നെ രണ്ടാമത്തെ സീസണിന് വിജയിയെ കണ്ടെത്താൻ സാധിച്ചില്ല. ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മൂന്നാംഭാഗം തുടങ്ങുകയായിരുന്നു. ചെന്നൈയിൽ ആയിരുന്നു ബിഗ് ബോസ് ഷോ നടന്നത്. ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ഷോയിൽ എത്തിയത്.

നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർഥിയായിരുന്നു. 14ാംമതായിരുന്നു ഭാഗ്യലക്ഷ്മി ഹൗസിലെത്തിയത്. ഷോ തുടങ്ങുന്നതിന് മുൻപ് തന്നെ ഭാഗ്യലക്ഷ്മിയുടെ പേര് പ്രചരിച്ചിരുന്നു. 49 ദിവസമാണ് താരം പുറത്ത് പോകുന്നത്. ബിഗ് ബോസ് സീസൺ3 ലെ മികച്ച മത്സരാർഥിയായിരുന്നു ഭാഗ്യലക്ഷ്മി. എന്നാൽ ആഗസ്റ്റ് 1 ന് നടന്ന ഫിനാലെയ്ക്ക് ഭാഗ്യലക്ഷ്മി എത്തിയിരുന്നില്ല. പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ചില കാരണങ്ങൾ കൊണ്ട് എത്തിച്ചേരാൻ സാധിച്ചില്ല എന്നായിരുന്നു മോഹൻലാൽ അന്ന് പറഞ്ഞത്.. ഇപ്പോഴിത താരം പങ്കെടുക്കാതിരുന്നതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തുകയാണ് സന്ധ്യ മനോജ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ലൈവിൽ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറിയ പനി പോലെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് വരാഞ്ഞതെന്നും ലൈവിൽ പറഞ്ഞു. ഭാഗ്യലക്ഷ്മിയോട് അന്വേഷണം പറയാനും ആരാധകർ പറയുന്നുണ്ട്. ബിഗ് ബോസ് സ്ക്രിപ്റ്റാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ അങ്ങനെയല്ലെന്നാണ് സന്ധ്യ പറയുന്നത്. ലൈവിൽ മോശമായി സംസാരിച്ചയാൾക്കും സന്ധ്യ ഉഗ്രൻ മറുപടി കൊടുത്തിട്ടുണ്ട്. സൈബർ ബുള്ളിങ്ങിനെ നിയമപരമായ നേരിടുമെന്നുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട‍്. ആഗസ്റ്റ് 1 നാണ് ഫിനാലെ സംപ്രേക്ഷണം ചെയ്തത്. മണിക്കുട്ടമാണ സീസൺ 3 യുടെ വിജയി. രണ്ടാം സ്ഥാനം നേടിയത് സായി വിഷ്ണു ആയിരുന്നു. ഡിംപൽ, റംസാൻ, അനൂപ്, കിടിലൻ ഫിറോസ്, ഋതുമന്ത്ര, നോബി എന്നിവരാണ് ഫൈനൽ എട്ടിൽ എത്തിയത്. ഫെബ്രുവരി 14 ആണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. 19 പേരായിരുന്നു ഷോയിൽ എത്തിയത്. താരങ്ങൾ മാത്രമല്ല പുതുമുഖങ്ങളും ബിഗ് ബോസിൽ എത്തിയിരുന്നു. സീസൺ 3 അവസാനിച്ചതിന് പിന്നാലെ 4 നെ കുറിച്ചുളള ചർച്ച സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. ഷോ അവനിപ്പിക്കുന്നതിന് മുൻപ് നാലാം സീസൺ ഉണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

Read more about: bigg boss malayalam season 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X