ഇവിടെ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നിൽക്കുന്നു, സൂര്യയുടെ വാക്കുകൾ വൈറലാകുന്നു
ബിഗ് ബോസ് സീസൺ3 ലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സൂര്യ മേനോൻ. ഐശ്വര്യ റായിയുമായുള്ള രൂപസാദൃശ്യമാണ് സൂര്യയെ ആദ്യം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത്. ഇത് വാർത്തകളിലും ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യ ബിഗ് ബോസ് ഷോയിൽ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സൂര്യയ്ക്ക് ലഭിച്ചിരുന്നത്. ഫൈനൽ വരെ എത്തുകയും ചെയ്തിരുന്നു.14ാം ആഴ്ചയിലെ വാരാന്ത്യം എപ്പിസോഡിലാണ് സൂര്യ പുറത്താകുന്നത്. രമ്യയും ആ വീക്ക് തന്നെയായിരുന്നു പുറത്തായത്.

ചൊവ്വാഴ്ചയാണ് സൂര്യ നാട്ടിലേയ്ക്ക് മടങ്ങി എത്തിയത്. മറ്റുള്ള മത്സരാർഥികൾക്കൊപ്പമായിരുന്നു നാട്ടിൽ എത്തിയത്. തിരികെ എത്തിയ സൂര്യയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നില്ല സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. രൂക്ഷമായ സൈബർ അറ്റാക്കായിരുന്നു താരത്തിന് നേരെയുണ്ടായത്. ഇതിനെതിരെ നിയമനടപടി എടുക്കുമെന്ന് അറിയിച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിച്ച മോശമായ സന്ദേശങ്ങളും സൂര്യ പങ്കുവെച്ചിരുന്നു.
എന്നാൽ ഇപ്പോൾ സൈബർ ഇടങ്ങളിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ്. സൂര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം പങ്കവെച്ചിരിക്കുന്നത്. സൂര്യയുടെ സ്റ്റോറി ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വൈറലായിട്ടുണ്ട്. "വർണ്ണ ശലഭമായി പാറി പറക്കാൻ കൊതിച്ചു, നിശാശലഭമായി ലക്ഷ്യമറിയാതെ ചിറകുകൾ തളർന്നു വീണു', എന്നും 'ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇവിടെ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നിൽക്കുന്നു. പിന്നീട് കാണാം", എന്നാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Recommended Video
ബിഗ് ബോസ് സീസൺ 3യുടെ വോട്ടിങ്ങ് അവസാനിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി 12 മണിക്കാണ് വോട്ടിങ്ങ് അവസാനിച്ചിരിക്കുന്നത്. ഫിനാലെയെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്ത് വന്നിട്ടില്ല,


Click it and Unblock the Notifications











