For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനോടുള്ള ഇഷ്ടം അഭിനയമല്ല, എല്ലാം ശ്രദ്ധിച്ച് തിരുത്തി, ആരും കാണാതെ പോയ സൂര്യ...

  |

  ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ 82 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഇപ്പോൾ 9 മത്സരാർഥികളാണ് ഷോയിൽ അവശേഷിക്കുന്നത്. ഇവരുടെ പേരുകൾ ടോപ്പ് ഫൈവിൽ ഇടം പിടിക്കുന്നുമുണ്ട്.

  പാർവതി നായരുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

  ഇപ്പോൾ ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരാണ് സൂര്യയുടേത്. സൂര്യ ശക്തയായ മത്സരാർഥിയാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ കരച്ചിലും ലവ് ട്രാക്കുമൊക്കെ ഷോയിൽ പിടിച്ചു നിൽക്കാൻ വേണ്ടിയാണെന്ന് മറ്റൊരു വിഭാഗക്കാർ പറയുന്നുണ്ട്. മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയത്തെ കുറിച്ച് ഒരു വിഭാഗക്കാർ പരിഹസിക്കുമ്പോൾ സൂര്യ എന്ന വ്യക്തിയുടെ മറ്റൊരു മുഖം പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുകയാണ് ആരാധിക. സൂര്യയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കില്ലെന്ന് വാശി പിടിക്കുകയാണ് അവിടെയുള്ളവരെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

  ബിബി ഹൗസില്‍ അല്‍പമെങ്കിലും സിന്‍സിയറായിട്ട് നില്‍ക്കുന്ന ഒരു വ്യക്തിയാണ് സൂര്യ എന്നാണ് എന്റെ അഭിപ്രായം. മണിക്കുട്ടനോട് അവര്‍ക്കുള്ള ഇഷ്ടം അഭിനയമാണെന്നാണ് ഒരു പ്രധാന ആരോപണം. അത് അഭിനയമായി തോന്നാത്തവരും ബിബി കാണുന്നുണ്ട് എന്ന് അറിയിക്കാമല്ലോ. മണിക്കുട്ടനോട് അവര്‍ക്കുള്ള ഇഷ്ടം ഒരു പൈങ്കിളി നായികയെ പോലെ സിനിമാറ്റിക് ആയി പല വട്ടം അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ പരിഹാസങ്ങള്‍ ഒരുപാടായപ്പോള്‍ അക്കാര്യം അവര്‍ ശ്രദ്ധിച്ച് തിരുത്തി.

  ടാസ്‌ക്കുകളിലൊക്കെ മറ്റുള്ളവര്‍ തന്നെക്കാളും നന്നായി ചെയ്യുന്നുണ്ട് എന്ന് മനസിലാക്കിയ ശേഷം അവര്‍ക്കൊപ്പമെത്താന്‍ മത്സരിക്കാന്‍ സൂര്യ എടുത്ത എഫര്‍ട്ട് വളരെ എവിഡന്റായി കാണാന്‍ പറ്റുന്നതായിരുന്നു. എന്നിട്ടും ഹൗസിനകത്തെ പോലെ തന്നെ പുറത്തും അവരെ പരിഹാസപാത്രമായി നിരന്തരം ആളുകള്‍ ചിത്രീകരിച്ചുകണ്ടു.ഒരേ സമയം സ്വന്തമായ ഐഡന്റിറ്റിയുള്ള , കാഴ്ചപ്പാടുകളുള്ള, ചിന്തിച്ച് മാത്രം പ്രതികരിക്കുന്ന കണ്ടസ്റ്റന്റായിരിക്കുമ്പോ തന്നെ മാനുഷികമായ പെരുമാറ്റവും കണ്‍സിഡറേഷനും ഉള്ള വ്യക്തി ആയിരിക്കാനും സൂര്യക്ക് സാധിക്കുന്നുണ്ട്.

  പാവം പോലെ നടക്കുന്നു എന്നാല്‍ ഒരാള്‍ മോശമാണെന്ന് ഒരിക്കലും അര്‍ത്ഥം വരുന്നില്ല. അത് സൂര്യയെ സംബന്ധിച്ചമാണെങ്കില്‍ അവരുടെ പ്രകൃതമാണ്. അതാണവരുടെ ഐഡന്റിറ്റി. ബിബി ഹൗസില്‍ അവര്‍ക്ക് സംസാരിക്കാന്‍ കിട്ടിയ അവസരങ്ങളിലൊക്കെ അവര്‍ അവരുടെ കാഴ്ചപ്പാടുകള്‍ പറഞ്ഞിട്ടുണ്ട്. (അതൊന്നും കാഴ്ചപ്പാടായി അംഗീകരിക്കില്ലെന്ന് വാശി പിടിച്ച് നടക്കുന്നവരാണ് അധികവും). ടാസ്‌കുകളിലാണെങ്കില്‍ എടുത്തുചാടാതെ ചിന്തിച്ച് പ്രവര്‍ത്തിക്കുന്നതായി തോന്നിച്ചിട്ടുണ്ട് (അതിനെ ഒരു കുറവായിട്ടാണ് മിക്കവരും കണക്കാക്കുന്നത്. )

  അതിനൊപ്പം തന്നെ കഴിഞ്ഞുപോയൊരു ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ഡിമ്പലിന്റെ സഹായിയായി കൂടെ നിന്നു എന്ന കാരണത്താല്‍ ഡിമ്പലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ കാണിച്ച മനസ് അവരുടെ നീതിബോധം വ്യക്തമാക്കുന്നുണ്ട്. പലപ്പോഴും സഹ മത്സരാര്‍ത്ഥികളോട് അവര്‍ ഇതുപോലെ കരുതല്‍ കാണിക്കുന്നത് കണ്ടിട്ടുണ്ട്. ആരെയും മുറിപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നതും കാണാറുണ്ട്.

  വീട്ടിനകത്തെ ഏറ്റവും വലിയ പ്രശ്‌നമായി താന്‍ മാറരുത്, തന്റെ പരാതികള്‍ വലിയ വഴക്കുകളായി വരരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിന് വിരുദ്ധമായി സംഭവിക്കുമ്പോള്‍ അവര്‍ വൈകാരികമായി തകരുകയാണ്. അതിനര്‍ത്ഥം അവര്‍ നല്ല മത്സരാര്‍ത്ഥി അല്ല എന്നല്ല. എപ്പോഴും കൊമ്പ് കുലക്കി നടക്കുന്ന, കരയാത്ത, ഇടറാത്ത, ശൗര്യമുള്ള ആളുകളെ മാത്രം ഹീറോകളായി കണ്ടുപോരുന്ന രീതി ഉള്ളോണ്ടാണ് സൂര്യയെ തീരെ 'പോരാത്ത' ഒരാളായി അധികപേരും കാണുന്നത്. ബാക്കി സൂര്യക്കെതിരെ വരുന്ന പരിഹാസവും കളിയാക്കലുകളുമെല്ലാം ഫാന്‍ ഫൈറ്റിന്റെ പിന്നാലെ പോയി കാഴ്ച നഷ്ടപ്പെട്ട ആളുകളുടെ മനുഷ്യത്വമില്ലാത്ത 'ഫണ്‍' മാത്രമായേ കാണാന്‍ സാധിക്കൂ. മികച്ച മത്സരാർഥി എന്നതിനെക്കാള്‍ നല്ല വ്യക്തി എന്ന നിലയ്ക്കാണ് സൂര്യയെ മനസിലാകുന്നത്. അതിനുള്ള മൂല്യം അവര്‍ക്ക് കിട്ടട്ടെ എന്നാഗ്രഹിക്കുന്നു.

  ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  English summary
  Bigg Boss Malayalam Season3 Write Up About Soorya's Innocentness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X