twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡോക്ടറിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ദില്‍ഷ, ഞാന്‍ ഉള്ളിടത്തോളം കാലം സപ്പോര്‍ട്ട് ചെയ്യും

    |

    ബിഗ് ബോസ് മലയാളം ഷോയുടെ പതിനൊന്നാം വാരം സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്.100 എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളൂ. തങ്ങളുടെ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ വേണ്ടി വന്‍ പോരാട്ടമാണ് ഹൗസില്‍ കാഴ്ച വയ്ക്കുന്നത്. നിലവില്‍ 9 പേരാണ് ഷോയിലുള്ളത്.100ദിവസം പൂർത്തിയാക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം.

     Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം

    സംഭവബഹുലമായിരുന്നു ബിഗ് ബോസ് നാലാം ഭാഗത്തിന്റെ പത്താം വാരം. ഇതിന്റെ തുടര്‍ച്ചയയിട്ടാണ് 11ാം ആഴ്ച നീങ്ങുന്നത്. ഡോക്ടര്‍ റോബിനും ജാസ്മിനും ഹൗസ് വിട്ടതിന്‌റെ പ്രശ്ങ്ങള്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും പ്രശ്‌നങ്ങള്‍ നടക്കുന്നത്.

    ജാസ്മിനും റോബിനും പോയതോടെ ദല്‍ഷയും റിയാസും തമ്മിലുള്ള പോര് വര്‍ധിച്ചിട്ടുണ്ട്. ഡോക്ടറിനെ പുറത്താക്കാന്‍ കാരണക്കാരനായ റിയാസിനോട് ക്ഷമിക്കില്ലെന്ന നിലപാടിലാണ് ദില്‍ഷ. റിയാസിന് തുടക്കത്തിലെ ദില്‍ഷയെ ഇഷ്ടമല്ല.

     Also Read: മോഹന്‍ലാല്‍ വഴക്ക് പറഞ്ഞതില്‍ വേദനയുണ്ടോ; ആദ്യമായി മനസിലുള്ളത് തുറന്ന് പറഞ്ഞ് ഡോക്ടര്‍ റോബിന്‍ Also Read: മോഹന്‍ലാല്‍ വഴക്ക് പറഞ്ഞതില്‍ വേദനയുണ്ടോ; ആദ്യമായി മനസിലുള്ളത് തുറന്ന് പറഞ്ഞ് ഡോക്ടര്‍ റോബിന്‍

     Also Read:ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം Also Read:ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം

    ഡോക്ടറും ജാസ്മിനും

    ഇപ്പോഴിത റോബിന്റേയും ജാസ്മിന്റേയും പേരില്‍ ദില്‍ഷയും റിയാസും തമ്മിലടിക്കുകയാണ്. ഡോക്‌റിന്റെ പേരില്‍ അഭിമാനിക്കുന്നു എന്നാണ് ദില്‍ഷ പറയുന്നത്. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരവും റിയാസ് കൊടുക്കുന്നുണ്ട്. കാപ്പിപ്പൊടിയുടെ പേരില്‍ തുടങ്ങിയ വഴക്കാണ് അവസാനം ഡോക്ടറിലും- ജാസ്മിനിലും ചെന്ന് എത്തിയത്. ഇരുവരും ഷോയില്‍ ഇല്ലെങ്കിലും ഹൗസില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ഇവരുടേതാണ്.

    മോശം പറഞ്ഞു

    ധന്യയുമായിട്ടാണ് റിയാസ് ആദ്യം വഴക്ക് തുടങ്ങിയത്. ഇത് ദില്‍ഷ ഏറ്റെടുക്കുകയായിരുന്നു. ജാസ്മിനെ കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞ ആളാണ് ദില്‍ഷയെന്ന് റിയാസ് തര്‍കത്തിനിടെ പറഞ്ഞു. ഡോ. റോബിന്‍ രാധാകൃഷ്ണനെ കുറിച്ച് എന്ത് നല്ല കാര്യങ്ങളാണ് റിയാസ് പറഞ്ഞത് എന്ന് ദില്‍ഷ തിരിച്ചടിച്ചു. താന്‍ എന്തിന് ഡോ. റോബിന്റെ നല്ല കാര്യങ്ങള്‍ പറയണം എന്ന് റിയാസ് ചോദിച്ചു. ജാസ്മിന്‍ നിന്റെ ഫ്രണ്ട് ആണെങ്കില്‍, ഡോ. റോബിന്‍ രാധാകൃഷ്ണന്‍ തന്റെ ഫ്രണ്ട് ആണെന്ന് ദില്‍ഷ പറഞ്ഞു.

    റോബിനെ സപ്പോര്‍ട്ട് ചെയ്യും

    ഞാന്‍ ഇവിടെ ഉള്ളിടത്തോളം കാലം റോബിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യും എന്ന് ദില്‍ഷ കൂട്ടിച്ചേര്‍ത്തു. അയാള്‍ പോയി എന്നായിരുന്നു റിയാസിന്റെ മറപടി. തന്റെ ഫ്രണ്ട് നല്ലോണം മത്സരിച്ചിട്ടാണ് പോയത് എന്ന് ദില്‍ഷ തിരിച്ചടിച്ചു. അതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട് എന്നും ദില്‍ഷ പറഞ്ഞു. ഹീറോ ഇല്ലാത്തതുകൊണ്ട് നിന്റെ വില്ലന്‍ ക്യാരക്ടറേ പോയെന്ന് ദില്‍ഷ റിയാസിനെ ചൊടിപ്പിച്ചു. ഹീറോ പോയപ്പോള്‍ റിയാസ് സീറോ ആയെന്നും ദില്‍ഷ പറഞ്ഞു.

    Recommended Video

    Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview
    റിയാസിന് പേടി

    ബ്രേക്ക് എടുത്തിട്ട് വരും എന്നല്ലേ പറഞ്ഞത് എന്ന് റിയാസ് ചോദിച്ചു. തിരിച്ചുവരുമെന്ന് കണ്ടപ്പോള്‍ നിങ്ങളുടെ ഒരു വെപ്രാളവും ഗ്ലാസ് പൊട്ടിക്കുന്നതും പൂച്ചെടി പൊട്ടിക്കലും എല്ലാം ഞാന്‍ കണ്ടു. അത്ര മാത്രം ആ മനുഷ്യനെ നിങ്ങള്‍ പേടിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി എന്ന് ദില്‍ഷ പറഞ്ഞു. ജാസ്മിന്റെ കോഫി ഉപയോഗിക്കുന്നതില്‍ ഉളുപ്പില്ലെന്ന് മനസിലായെന്ന് റിയാസ്
    ദില്‍ഷയെ പരിഹസിച്ചു. ഇത്തവണത്തെ എവിക്ഷനില്‍ റിയസും ദില്‍ഷയും ഇടംപിടിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം തവണയാണ് റിയാസ് എത്തുന്നത്. ദില്‍ഷ, വിനയ്. റോണ്‍സണ്‍, അഖില്‍, സൂരജ്, ബ്ലെസ്ലിഎന്നിവരാണ് മറ്റുളളവര്‍. ഷോ അതിന്റെ അവസാനഘട്ടിലേയ്ക്ക് എത്തുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ പുറത്ത് പോകും

    Read more about: bigg boss malayalam
    English summary
    Bigg Boss Malayalam Season4 Riyas And Dilsha Confict About Jasmin and Robin Eviction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X