For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സുചിത്രയ്ക്ക് അഖിലിന്റെ മനസറിയാമോയെന്ന് ടെസ്റ്റ് ചെയ്ത് ലാലേട്ടൻ'; തകർപ്പൻ ടാസ്ക്കുമായി മോഹൻലാൽ!

  |

  എല്ലാവരും വീക്കെൻഡ് എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. വളരെ രസകരമായിരിക്കും ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡെന്ന് വ്യക്തമാക്കുന്ന പുതിയ പ്രമോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

  സഹ മത്സരാർഥികളെ എത്രത്തോളം മനസിലാക്കിയിട്ടുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ഒരു ​ഗെയിമാണ് മോഹൻലാൽ കൊ‍ടുത്തിരിക്കുന്നത്. രണ്ട് മത്സരാർഥികളെ സ്ലേറ്റും പെൻസിലും നൽകി രണ്ട് വശങ്ങളിൽ പുറം തിരിച്ച് ഇരുത്തും.

  ശേഷം രണ്ട് മത്സരാർഥികളെ കുറിച്ചുമുള്ള ചോദ്യങ്ങൾ ചോ​ദിക്കും അതിൽ ഇരുവരും ഓരേ ഉത്തരമാണ് നൽകുന്നതെങ്കിൽ പോയിന്റ് ലഭിക്കും.

  Also Read: 'അടിവസ്ത്രം വിടാതെ ജാസ്മിൻ', 'സ്ത്രീകളുടെ തെറ്റ് മാത്രം കാണുന്ന വികൃത സ്വഭാവമാണ് ബ്ലെസ്ലി'ക്കെന്നും ജാസ്മിൻ

  പ്രമോയിൽ സുചിത്ര-അഖിൽ, റോബിൻ-ദിൽഷ, ജാസ്മിൻ-റോൺസൺ എന്നിവർ മത്സരത്തിൽ പങ്കെടുക്കുന്നതായാണ് കാണിക്കുന്നത്. സൗഹൃദങ്ങൾ എങ്ങനെയായിരിക്കണം, അത്തരം സൗഹൃദങ്ങളിൽ നിന്ന് എന്തൊക്കെ പഠിക്കാം എന്നിവയെല്ലാം മത്സരാർഥികൾക്ക് മനസിലാക്കി കൊടുക്കുകയാണ് ​ഗെയിമിലൂടെ മോഹൻലാൽ ഉദ്ദേശിക്കുന്നത്.

  അഖിലിന് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്താണ് എന്ന് മോഹൻലാൽ ചോ​ദിച്ചപ്പോൾ അഖിൽ പറഞ്ഞ ഉത്തരം തന്നെയാണ് സുചിത്രയും അഖിലിന്റെ മനസ് മനസിലാക്കി പറഞ്ഞത്.

  Also Read: 'ജാസ്മിൻ കാണിച്ചത് വെറും ഷോഓഫ്, തലേദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു'; ബെസ്ലിയോട് ധന്യ പറയുന്നു!

  റോബിന്റെ ഇഷ്ടങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ദിൽഷയും ശരിയായ ഉത്തരങ്ങൾ നൽകാൻ ശ്രമം നടത്തുന്നതായും പ്രമോയിൽ കാണാം. ജാസ്മിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് റോൺസണും ജാസിമിന്റെ മനസ് വായിച്ച് അതനുസരിച്ചുള്ള ഉത്തരം എഴുതാൻ ശ്രമിക്കുന്നതും പുതിയ പ്രോമയിൽ കാണാം.

  ഇപ്പോൾ വീട്ടിൽ മത്സരാർഥികൾ തമ്മിൽ തമ്മിലുള്ള സ്നേഹവും സൗഹൃദവും മനസിലാക്കിയായിരിക്കണം ബി​ഗ് ബോസ് ഇത്തരമൊരു ​ഗെയിം കൊണ്ടുവന്നത്.

  വീട്ടിൽ ഇപ്പോൾ ഏറ്റവും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് അഖിലും സുചിത്രയും. ഇവരെ സുഖിൽ എന്നാണ് പ്രേക്ഷകർ വിളിക്കുന്നത്. സുചിത്രയ്ക്ക് പ്രശ്നമുണ്ടാകുമ്പോൾ അഖിലും മുന്നിൽ നിൽക്കാറുണ്ട്.

  അഖിലിന് പ്രശ്നം വരുമ്പോൾ സുചിത്രയും മുന്നിൽ നിൽക്കാറുണ്ട്. ദിൽഷയും റോബിനും വന്ന ആദ്യ ആഴ്ച മുതൽ സൗഹൃദം സൂക്ഷിക്കുന്നവരാണ്. കൂടാതെ തനിക്ക് ദിൽഷയോട് പ്രണയമുണ്ടെന്ന് റോബിൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  അതിൽ കൃത്യമായ മറുപടി നൽകിയിട്ടില്ലെങ്കിലും ദിൽഷയ്ക്ക് റോബിനോട് പ്രത്യേക താൽപര്യമുണ്ട്. ദിൽഷയും റോബിനുമാണ് കാര്യങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും സംസാരിക്കുന്നതും.

  ദിൽഷ തളരുമ്പോൾ‌ റോബിനാണ് ആത്മവിശ്വാസം നൽകാറുള്ളത്. ഇരുവരും പ്രണയത്തിലാണ് എന്നതിൽ പ്രേക്ഷകർക്ക് സംശയമില്ല. പക്ഷെ ഉള്ളിൽ ഇഷ്ടമുള്ളപോലെ പെരുമാറുന്നുണ്ടെങ്കിലും ദിൽഷ ഇതുവരെ തുറന്ന് പറ‍ഞ്ഞിട്ടില്ല.

  ഇമേജ് ഭയമായിരിക്കാം ദിൽഷ ഇഷ്ടം പറയാത്തതിന് കാരണമെന്നാണ് പ്രേക്ഷകർ പറയുന്നത്. വീട്ടിൽ ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള രണ്ടുപേരാണ് റോബിനും ദിൽഷയും.

  അറുപത് ദിവസങ്ങൾ കഴിഞ്ഞ ബി​ഗ് ബോസ് ഫിനാലെയോട് അടുത്തുകൊണ്ടിരിക്കുകയാണ്. മത്സരാർഥികളുടെ എണ്ണവും ഓരോ ദിവസവും ചുരുങ്ങി കൊണ്ടിരിക്കുകയാണ്.

  ഫൈനൽ ഫൈവിൽ എങ്കിലും എത്തി ചേരുക എന്നതാണ് മത്സരാർഥികൾ ഒന്നടങ്കം ആ​ഗ്രഹിക്കുന്നത്. ഇത്തവണ സുചിത്ര, അഖിൽ, സൂരജ്, വിനയ് എന്നിവരാണ് എലിമിനേഷനിലുള്ളത്.

  ഇവരിലൊരാൾ ഈ ആഴ്ച പുറത്ത് പോയേക്കും. അതേസമയം ഈ ആഴ്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സുചിത്രയാണ്.

  ആദ്യമായാണ് സുചിത്ര വീടിന്റെ ക്യാപ്റ്റനാകുന്നത്. അതേസമയം തന്നെ സുചിത്ര ഇത്തവണ വീട്ടിൽ നിന്നും പുറത്താകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഞായറാഴ്ച ബി​ഗ് ബോസ് മലയാളത്തിൽ കമൽഹാസൻ അതിഥിയായി എത്തിയേക്കും.

  അതിനായി കലാപരിപാടികൾ തയ്യാറാക്കി വെക്കാൻ ബി​ഗ് ബോസ് മത്സരാർഥികളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചപ്പോഴും അദ്ദേഹം ബി​ഗ് ബോസ് മലയാളത്തിലേക്ക് വരുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

  അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ വിക്രം റിലീസിനൊരുങ്ങുന്ന സാഹചര്യത്തിൽ അതിന്റെ പ്രമോഷന് വേണ്ടിയാകും അദ്ദേഹം ബി​ഗ് ബോസിലേക്ക് വരാൻ പോകുന്നത്. തമിഴിൽ വർഷങ്ങളായി ബി​ഗ് ബോസ് അവതാരകനാണ് കമൽഹാസൻ.

  ബി​ഗ് ബോസ് അൾട്ടിമേറ്റ് അവസാനിക്കാറയപ്പോൾ ഷൂട്ടിങ് തിരക്ക് മൂലം കമൽഹാസൻ മാറിയപ്പോൾ സിമ്പു കുറച്ച് എപ്പിസോഡുകളിൽ അവതാരകനായി എത്തിയിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam seasonm 4: mohanlal gives funny task to suchithra and akhil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X