നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം

ശനിയാഴ്ച ബിഗ് ബോസ് ഹൗസിൽ നടകീയസംഭവങ്ങളായിരുന്നു അരങ്ങേറിയത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഞായറാഴ്ച. ഏറെ രസകരമായ നിമിഷങ്ങൾക്കായിരുന്നു പ്രേക്ഷകർ കാഴ്ചക്കാരായത്. എവിക്ഷനെ കൂടാതെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതും ഇപ്പോൾ വാരാന്ത്യം എപ്പിസോഡിലാണ്. മോഹൻലാലിന്റെ നേത്യത്വത്തിലാണ് ക്യാപ്റ്റൻ സി ടാസ്ക്ക് നടക്കുന്നത്. ആദ്യം ഭാഗ്യലക്ഷ്മിയും പിന്നീട് സൂര്യ, മണിക്കുട്ടൻ തുടങ്ങിയവരായിരുന്നു ബിഗ് ബോസ് ഹൗസിലെ സാരഥികൾ. ഇപ്പോൾ പുതിയ ക്യാപ്റ്റനെ മോഹൻലാലിന്റെ സാന്നിധ്യത്തിൽ തിരഞ്ഞെടുത്തിരിക്കുകയാണ്.

noby-mohanlal

നോബിയാണ് ബിഗ് ബോസ് സീസൺ 3 ലെ പുതിയ ക്യാപ്റ്റൻ. ഫിറോസ്, അഡോണി എന്നിവരെ പിന്തള്ളിയാണ് നോബി സീസൺ 3 ലെ പുതിയ ക്യാപ്റ്റനായിരിക്കുന്നത്. വാശിയേറിയ മത്സരത്തിനൊടുവിലാണ് നോബി വിജയിച്ചത്. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ നോബിക്ക് പകരം റംസാനായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.

ഇതാദ്യമായായിട്ടായിരിക്കും കൂലിക്ക് ആളെ വച്ച് ക്യാപ്റ്റനാകുന്നതെന്നായിരുന്നു ടാസ്ക്കിന് ശേഷമുളള നോബിയുടെ പ്രതികരണം. എന്തായാലും സന്തോഷം. മാക്സിമം നന്നാക്കാന്‍ ശ്രമിക്കാം. ആള്‍ക്കാരെ അല്ല വീട്. ഈ ആഴ്ച പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോകട്ടെ രസകരമായി ഒരാഴ്ചയ്ക്ക് വേണ്ടി ശ്രമിക്കാമെന്നും നോബി പറഞ്ഞു. നോബി എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ വഴക്ക് റംസാനും കിട്ടുമെന്നും തമാശ രൂപത്തിൽ മോഹൻലാലും പറഞ്ഞു.

കൂടാതെ നോബിക്ക് ഒരു ഉപദേശവും മോഹൻലാൽ നൽകുന്നുണ്ട്. ഒരുപാട് പ്രലോഭനങ്ങള്‍ ഉണ്ടാകും. അതിലൊന്നും വീഴരുത്. ഇതുവരെ വീണില്ലല്ലോ. വീഴാന്‍ എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നുഎന്നും മോഹന്‍ലാല്‍ പറഞ്ഞു.

Recommended Video

സഹതാപം കൊണ്ട് മാത്രമാണ് ഡിംപലിനെ ബിഗ് ബോസിലെടുത്തത് | FilmiBeat Malayalam

പിന്നീട് ഗ്രൂപ്പുകളും ക്യാപ്റ്റന്മാരോയും മോഹൻലാലിന്റെ മുന്നിൽ വെച്ച് നോബി തിരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ചകളിൽ ചെയ്ത പോലെ മനോഹരമായി കാര്യങ്ങള്‍ ചെയ്യണമെന്നും എല്ലാവിധ സഹായങ്ങളും തന്‍റെ ഭാ​ഗത്ത് നിന്ന് ലഭിക്കുമെന്നും നോബി മത്സരാർത്ഥികളോട് പറഞ്ഞു. ഹൗസ് അംഗങ്ങളോട് മികച്ച ബന്ധം സൂക്ഷിക്കുന്ന നോബി എങ്ങനെയാണ് അടുത്ത് ഒരാഴ്ച വീട് നയിക്കുകയെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X