'എനിക്ക് ഇത് കേട്ടാൽ വിഷമം വരും കാരണം എന്റെ കല്യാണം കഴിഞ്ഞിട്ടില്ല... എനിക്ക് കല്യാണം കഴിക്കണ്ടേ...'; ജാസ്മിൻ!
ബിഗ് ബോസ് മലയാളം സീസൺ ആറ് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചർച്ചയായി മാറി കഴിഞ്ഞു. പത്തൊമ്പത് പേരാണ് ഹൗസിനുള്ളിലുള്ളത്. ഇവരിൽ രണ്ടുപേർ കോമണേഴ്സാണ്. സീസൺ തുടങ്ങി മൂന്ന് ദിവസം പിന്നിട്ടെങ്കിലും എല്ലാവരും മറ്റ് സീസണുകളിലെ മത്സരാർത്ഥികളുടെ രീതികൾ കോപ്പിയടിച്ച് ചെയ്യുന്നതായാണ് അനുഭവപ്പെടുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒന്നാം ദിവസം മുതൽ ഇതുവരെയും ഹൗസിൽ നിരവധി വഴക്കുകൾ നടന്നു.
പക്ഷെ അവയിൽ ഒന്നോ,രണ്ടോ വഴക്ക് അല്ലാതെ മറ്റൊന്നും ജെനുവിനായി തോന്നിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. പത്തൊമ്പത് പേരിൽ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടൊരു മത്സരാർത്ഥിയാണ് യുട്യൂബറും ഇന്റഫ്ലൂവൻസറുമായ ജാസ്മിൻ ജാഫർ. ഹൗസിൽ വന്നശേഷം ഇതുവരെയുള്ള ജാസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്ത് നടനായ ഗബ്രിയാണ്.

ഇപ്പോഴിതാ അസി റോക്കിയുമായുള്ള വഴക്കിനുശേഷം ജാസ്മിൻ ഗബ്രിയോട് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗബ്രിയുമായി നീ പുറത്ത് നിന്ന് സെറ്റായി വന്നതല്ലേയെന്ന് റോക്കി ജാസ്മിനോട് ചോദിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വഴക്കുകളുടെ ആരംഭം. തന്‍റെ പവര്‍ സംബന്ധിച്ച് നടി അന്‍സിബയുമായുള്ള ഗബ്രിയുടെ വഴക്ക് നടക്കുന്നതിനിടെയാണ് ജാസ്മിനുമായി ഗബ്രി നേരത്തെ പുറത്തുനിന്ന് സെറ്റായാണോ വന്നതെന്ന ചോദ്യവുമായി റോക്കി ഗബ്രിയെ സമീപിച്ചത്.
അടുത്ത വഴക്കിനുള്ള നീക്കമാണെന്ന് ഇത് എന്ന് തീര്‍ത്തും വ്യക്തമായ ഗബ്രി എന്നാല്‍ റോക്കിക്ക് കാര്യമായ മറുപടി ഒന്നും നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഈ സമയത്താണ് ജാസ്മിന്‍റെ കടന്നുവരവ്. ഇതോടെ ജാസ്മിനായി റോക്കിയുടെ ഉന്നം.
ഗബ്രിയെ ബിഗ്ബോസ് ഒഡീഷന് കണ്ട് ജാസ്മിന്‍ മിണ്ടിയെന്നും ജാസ്മിന്‍റെ സ്വഭാവ പ്രകാരം അതുപോലെ ചെയ്യും എന്നും റോക്കി ആരോപിച്ചു. ഇതോടെ കടുത്ത വഴക്കാണ് വീട്ടില്‍ നടന്നത്. ജാസ്മിനും റോക്കിയും നേരിട്ട് എത്തി. സ്വഭാവഹത്യയാണ് റോക്കി നടത്തിയതെന്ന് ജാസ്മിന്‍ ആരോപിച്ചു. നിനക്ക് എന്റെ പേഴ്സണലി പരിചയമുണ്ടോ... അത് ഇല്ലാത്ത നീ എന്തിനാണ് എന്റെ സ്വഭാവത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ചോദിച്ചായിരുന്നു ജാസ്മിൻ റോക്കിയോട് തർക്കിച്ചത്.
നീ പുറത്ത് നിന്ന് പ്ലാന്‍ ചെയ്തെന്നോ, ലവ് ഗെയിം എന്നോ എന്തും വിളിച്ചോ എനിക്ക് ഉണ്ടയാണെന്ന് റോക്കിയോട് പറഞ്ഞ് ജാസ്മിന്‍ ബാത്ത് റൂം ഏരിയയിലേക്ക് പോയി. ഇതിന് പിന്നാലെ ലവ് ട്രാക്ക് കളിക്കാനാണെങ്കില്‍ തനിക്ക് അറിയാമെന്ന് വീട്ടിലെ മറ്റുള്ളവരോട് ഗബ്രിയും വ്യക്തമാക്കി.

ഹൗസിലേക്ക് വന്നശേഷം ആരുടെയും മുന്നിൽ വെച്ച് കരയില്ലെന്ന് കടുത്ത തീരുമാനം ജാസ്മിൻ എടുത്തിരുന്നു. എന്നാൽ റോക്കിയുമായുള്ള വഴക്കിനുശേഷം ജാസ്മിൻ ബാത്ത് റൂം ഏരിയയിൽ ഇരുന്ന് കരഞ്ഞു. കാരണം ഗബ്രി ചോദിച്ചപ്പോൾ നിന്നെ ചേര്‍ത്ത് പറഞ്ഞതില്‍ അല്ല പ്രശ്നം എന്നെ സ്വഭാവഹത്യ ചെയ്തതിലാണ് വിഷമമെന്നാണ് ജാസ്മിന്‍ ഗബ്രിയോട് പറഞ്ഞത്.
എനിക്ക് ഇത് കേട്ടാൽ വിഷമം വരും കാരണം എന്റെ കല്യാണം കഴിഞ്ഞിട്ടില്ല... എനിക്ക് കല്യാണം കഴിക്കണ്ടേ... എന്നും ജാസ്മിൻ ഗബ്രിയോട് പറഞ്ഞു. പിന്നീടും ഗബ്രി ജാസ്മിനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. ജാസ്മിന് ഇപ്പോൾ ഹൗസിൽ അടുത്ത സൗഹൃദമുള്ളയൊരാൾ ഗബ്രിയാണ്. ഇരുവരും മാത്രമായിരുന്നുള്ള സംസാരം അടക്കമുള്ളവ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്നുണ്ട്.
അത് കണ്ട് ഇരുവരും ലവ് ട്രാക്ക് എടുക്കുകയാണോയെന്ന സംശയം പ്രേക്ഷകർക്കുണ്ട്. അതേസമയം ഗബ്രിയുടെ കൂട്ടില്ലാതെ ഒറ്റയ്ക്ക് നിന്ന് കളിച്ചാൽ ജാസ്മിന് ടൈറ്റിൽ നേടാൻ കഴിയുന്നുമെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഗബ്രിയുമായുള്ള കൂട്ട് ഭാവിയിൽ ജാസ്മിനെ പിറകോട്ട് വലിക്കുമെന്ന് അഭിപ്രായമുള്ളവരും നിരവധിയാണ്. സീസൺ ആറിലെ ഏറ്റവും ശക്തയായ സ്ത്രീ മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ ജാഫർ.


Click it and Unblock the Notifications