എല്ലാം സ്ട്രാറ്റജിയാണ്, ഡിംപലിന്റെ ഗെയിം സ്ട്രാറ്റജിയെ കുറിച്ച് വെളിപ്പെടുത്തി ഫിറോസ്
മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസ 3 വിജയകരമായി മുന്നേറുകയാണ്. ദിവസങ്ങൾ കഴിയുന്തോറും മത്സരങ്ങൾ കനക്കുകയാണ്. മികച്ച പ്രകടനമാണ് ഇവർ കാഴ്ചവെയ്ക്കുന്നത്. മത്സരം മുറുകുന്നതോടെ ബിഗ് ബോസ് ഹൗസിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാകുകയാണ്.
അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് ഡിംപൽ ഭാൽ. ഹൗസിലെ എല്ലാവരുമായി അടുത്ത ബന്ധമാണ് ഡിംപലിനുള്ളത്. എല്ലാവരോടും സൗഹൃദത്തിലാകുന്നത് പോലെ ഹൗസിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഡിംപൽ തലയിടാറുണ്ട്. ഡിപംലിന്റെ ഈ സ്വഭാവം മത്സരാർഥികളുടെ ഇടയിൽ ചർച്ചായാകാറുണ്ട്. ഇപ്പോഴിത ഡിംപലിന്റെ ഈ സ്വഭാവത്തെ കുറിച്ചുള്ള ചർച്ച ബിഗ് ബോസ് ഹൗസിൽ കനക്കുകയാണ്. ഭാഗ്യലക്ഷ്മിയും ഫിറോസുമാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. ഡിപംലിന് ഇക്കാര്യത്തിൽ തിരിച്ചറിവ് ഉണ്ടായിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി ഫിറോസിനോട് പറയുന്നു. എന്നാൽ തനിക്ക് അത് തോന്നുന്നില്ലെന്നും മറിച്ച് കൃത്യമായ ഗെയിം സ്ട്രാറ്റജി ഉള്ള ആളാണ് ഡിംപല്‍ എന്നും ഫിറോസ് പറയുന്നു.

ഫിറോസും ഭാഗ്യലക്ഷ്മിയും സംസാരിക്കുന്ന ഇടത്ത് നിന്ന് അൽപം മാറി മണിക്കുട്ടനും ഡിംപലും സംസാരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടുകൊണ്ടാണ് ഫിറോസിനോട് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്. 'ഡിംപല്‍ സംസാരിച്ച് സംസാരിച്ചാണോ മെലിയുന്നത്? എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്. എനിക്കറിയില്ല, എന്തിലും ഏതിലും കയറി അവള്‍ ഇങ്ങനെ ഇടപെടുകയാണ്. അവളുടെ അഭിപ്രായമാണ് പരമാധികാരം എന്ന രീതിയില്‍ പറയും", എന്ന് മറുപടിയായി ഫിറോസ് പറഞ്ഞു
കഴിഞ്ഞ ദിവസം താൻ ദീര്‍ഘ നേരം ഡിംപലുമായി സംസാരിച്ചിരുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ താന്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ഡിംപല്‍ തന്നോട് ചോദിച്ചതായി ഭാഗ്യലക്ഷ്മി പറഞ്ഞു. ഇപ്പോള്‍ കുറച്ച് 'തിരിച്ചറിവ്' വരുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇതിന് മറുപടിയായിട്ടാണ് ഡിംപലിന്റെ സ്ട്രാറ്റജിയെ കുറിച്ച് കിടിലൻ ഫിറോസ് സംസാരിച്ചത്.
Recommended Video
കിടിലൻ ഫിറോസിന്റെ മറുപടി ഇങ്ങനെ... താന്‍ കരുതുന്നില്ല. ഡിംപല്‍ ഇപ്പോഴും എല്ലാവരുടെയും കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും അത് അവരുടെ സ്ട്രാറ്റജി ആണ്. ഡിംപല്‍ ചെയ്യുന്ന ഗെയിം സ്ട്രാറ്റജി വളരെ സിംപിള്‍ ആണ്. ആദ്യദിവസം തന്നെ ആളുകളുടെ ശ്രദ്ധ അങ്ങു പിടിച്ചു. അതിനുശേഷം ആ അറ്റന്‍ഷന്‍ കൊണ്ടുപോകാന്‍ നോക്കി, പക്ഷേ പാളി. ആര് എവിടെ എന്ത് സംസാരിച്ചാലും അവിടെ പുള്ളിക്കാരി ഇടപെടും. ഓരോ ടാസ്‍കും ഓരോ ആക്റ്റിവിറ്റിയും കഴിയുമ്പോള്‍ ഒരാളെ നമ്മള്‍ മനസിലാക്കുമല്ലോ. എനിക്കിപ്പോൾ പഴയ ആ ഒരു അതിശയം ഇല്ല. ഡിംപലിന് ഓരോ ആഴ്ചയും എങ്ങനെ നില്‍ക്കണം എന്നത് പ്ലാന്‍ ചെയ്‍ത ഒരു ഗെയിമര്‍ ആണെന്നും ഫിറോസ് പറഞ്ഞു.


Click it and Unblock the Notifications