For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോബി മാർക്കോസിനെ നോമിനേറ്റ് ചെയ്ത് മജ്സിയ, ഒരാളൊഴികെ എല്ലാവര്‍ക്കും നോമിനേഷൻ

  |

  നിരവധി നടകീയ മുഹൂർത്തങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറുന്നത്. ബിഗ് ബോസ് സീസൺ 3 അതിന്റെ 37ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കഴയുന്തോറും മത്സരവും കടുക്കുകയാണ്. എല്ലാവരും 100 ദിവസം എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ട്കൊണ്ട് ടാസ്ക്കിനെ വളരെ സീരിയസ്സായിട്ടാണ് കളിക്കുന്നത്. ടാസ്ക്കുകളും ഗെയിമും സീരിയസ് ആകുമ്പോൾ മത്സരാർഥികൾ തമ്മിലുളള ബന്ധവും വഷളാവുകയാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന പലരുടെ ഇടയിലും അഭിപ്രായഭിന്നതകളും സ്വരച്ചേർച്ചയും രൂക്ഷമാകുകയാണ്.

  ജോർജ്ജ്കുട്ടിയായി മോഹൻലാൽ, ചിത്രം കാണൂ

  ബിഗ് ബോസ് സീസൺ 3 അതിന്റെ ആറാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. കഴിഞ്ഞ വാരം നിരവധി പ്രശ്നങ്ങൾ ഹൗസിനുളളിൽ നടന്നത് കൊണ്ട് തന്നെ ഈ ആഴ്ചയിലെ നോമിനേഷൻ മത്സരാർഥികളെ പോലെ പ്രേക്ഷകരും ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. വിചാരിച്ചത് പോലെ ഭൂരിഭാഗം പേരും നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ 6 പേരാണ് എവിക്ഷനിൽ എത്തിയിരിക്കുന്നത്.

  മജ്സിയ ഭാനുവിൽ നിന്നാണ് നോമിനേഷൻ ആരംഭിച്ചത്. നോബിയുടെ പേരാണ് ആദ്യം പറഞ്ഞത്. അലസനായ മത്സരാർഥിയായിട്ടാണ് തോന്നിയത്. കൂടാതെ നോബിയുടെ ഗ്രാഫ് വളരെ താഴേയ്ക്കാണ് പോകുന്നതെന്നും നോമിനേറ്റ് ചെയ്തു കൊണ്ട് ഭാനു പറഞ്ഞു. പിന്നീട് ഋതുവിനെയാണ് നോമിനേറ്റ് ചെയ്യുന്നത്. പിന്നീട് എത്തിയ റംസാൻ മജ്സിയയുടെ പേരാണ് പറഞ്ഞത്. കിച്ചണിൽ മാത്രമാണ് കാണുന്നതെന്നും വേറെ എവിടെ ചെന്നാലും മജ്സിയ എന്ന മത്സരാർഥിയെ കാണാൻ കഴിയുന്നില്ലെന്നും റംസാൻ പറഞ്ഞു, മണിക്കുട്ടനേയും രണ്ടാമതായി നോമിനേറ്റ് ചെയ്തു. ഗെയിം കളിക്കാൻ എന്തും പറയും. താനും ഋതുവും ഡ്രസിങ്ങ് റൂമിൽ ഇരുന്ന സംഭവത്തെ വളച്ചൊടിച്ച് ജയിൽ നോമിനേഷനിൽ പറഞ്ഞുവെന്നായിരുന്നു മണിക്കുട്ടനെതിരെ റംസാൻ പറഞ്ഞത്.

  പിന്നീട് എത്തിയത് സന്ധ്യ മനോജ് ആണ്. ഫിറോസ്- സജ്ന ദമ്പതിമാരെയാണ് നോമിനേറ്റ് ചെയ്തത്. അതിൽ ഫിറോസിന്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് നോമിനേറ്റ് ചെയ്തത്. താമശയാണെങ്കിൽ പോലും മറ്റൊരാൾക്ക് കൊള്ളുന്ന രീതിയിലാണ് പറയുന്നത്. പിന്നീട് സന്ധ്യ നിർദ്ദേശിച്ച പേര് ഡിംപലിന്റെ ആയിരുന്നു. പുളളിക്കാരിയുടെ ന്യായങ്ങളും സംസാരരീതിയും മറ്റുള്ളവർക്ക് എന്ത് ഇംപാക്ട് തരുന്നുവെന്ന് ആലോചിക്കാതെയാണ് വാക്കുകൾ ഉയർത്തുന്നതെന്നാണ് കാരണമായി പറഞ്ഞത്. പിന്നീട് എത്തിയ നോബിയും ഇവരുടെ പേര് തന്നെയാണ് പറഞ്ഞത്.
  കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ ഇവർ ഉണ്ടാക്കി കൊണ്ടിരിക്കുന്നുവെന്നാണ് ദമ്പതിമാരെ നോമിനേറ്റ് ചെയ്തു കൊണ്ട് പറഞ്ഞത്. താൻ കൃത്യമായി ജോലി ചെയ്യുന്ന ആളാണ്. പക്ഷെ ഞാൻ ജോലി ചെയ്യില്ലെന്ന് മറ്റൊരിടത്ത് പോയി പറയുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തവെന്നും അത് ഈ വീടിന്റെ പൊതു സമാധാനത്തിനും ഷോയുടെ നിലവാരത്തിനും പ്രശ്നമാണെന്ന് തോന്നുന്നുണ്ടെന്നും പറഞ്ഞു കൊണ്ടാണ് ഡിംപലിനെ നോമിനേറ്റ് ചെയ്തത്.

  അഡോണി ഫിറോസ്- സജ്ന എന്നിവരുടെ പേരാണ് പറഞ്ഞത്. ഇവർ കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്ന രണ്ട് പദങ്ങൾ ഉപയോഗിച്ചെന്നും തെറ്റ് ഈ വിഷയത്തിൽ അംഗീകരിക്കാൻ തയ്യാറാവുന്നില്ലെന്നും ചൂണ്ടി കാണിച്ചാണ് നോമിനേറ്റ് ചെയ്തത്. പിന്നീട് സൂര്യയെ ആണ് രണ്ടാമതായി നോമിനേറ്റ് ചെയ്തത്.
  പിന്നെ എത്തിയത് അനൂപ് ആയിരുന്നു. സായ് വിഷ്ണു, ഡിംപൽ എന്നിവരുടെ പേരാണ് പറഞ്ഞത്.മറ്റുള്ളവർ പറയുന്നത് കേൾക്കാതെ ബ്ലോക്ക് ചെയ്ത് സംസാരിക്കുന്നതായി തോന്നി. അത് കഴിഞ്ഞ വീക്കിലും കുറച്ച് അധികം തോന്നിയെന്നും ഡിംപലിനെ നോമിനേറ്റ് ചെയ്തു കൊണ്ട് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഒരു അലസത കാണുന്നു എന്ന് ചൂണ്ടി കാണിച്ചാണ് സായിയെ നോമിനേറ്റ് ചെയ്തത്.

  സൂര്യയുടേയും സായ് വിഷ്ണുവിന്റേയും പേരാണ് ഡിംപൽ പറഞ്ഞത്. പിന്നീട് എത്തിയത് മണിക്കുട്ടനായിരുന്നു. അനൂപ്, റംസാൻ എന്നിവരുടെ പേരാണ് പറഞ്ഞത്. ഭാഗ്യലക്ഷ്മി നോമിനേറ്റ് ചെയ്തത് ഡിംപലിനേയും മജ്സിയ ഭാനുവിനേയുമാണ്. ഫേക്ക് ഗെയിം കളിക്കുന്നു നുണകൾ പറയുന്നു എന്നുള്ള കാരണം പറഞ്ഞു കൊണ്ട് നോമിനേറ്റ് ചെയ്തത്. ഫിറോസ്- സജ്ന ദമ്പതികളെയാണ് സൂര്യ നോമിനേറ്റ് ചെയ്തത്. രണ്ടാമത് അനൂപിനെ ആയിരുന്നു നിർദ്ദേശിച്ചത്. പിന്നീട് എത്തിയത് ഫിറോസ്- സജ്നയാണ്. മജ്സിയ മൈക്ക് മറ്റി സംസാരിച്ച വിഷയുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് നോമിനേറ്റ് ചെയ്തത്. സന്ധ്യ മജ്സിയയെ പിന്തുണച്ച് സംസാരിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് നോമിനേറ്റ് ചെയ്തത്. പിന്നീട് അഡോണിയുടെ പേരായിരുന്നു പറഞ്ഞത്. പുസ്തകത്തിലെ വാക്കുകൾ അദ്ദേഹം സംസാരിക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കലായി ഇവിടെ യോജിക്കുന്ന ആൾ അല്ലെന്നാണ് ദമ്പതികളുടെ അഭിപ്രായം.

  ഋതു സൂര്യയുടേയും ഭാഗ്യലക്ഷ്മിയുടേയും പേരാണ് പറഞ്ഞത്. ബഹുമാനം കൊടുക്കുമ്പോൾ അതിനെ മിസ് യൂസ് ചെയ്യുന്നതായി തോന്നുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഭാഗ്യലക്ഷ്മിയെ നോമിനേറ്റ് ചെയ്തത്. ഏറ്റവും ഒടുവിൽ കിടിലൻ ഫിറോസാണ് എത്തിയത്. മോശമായ പദപ്രയേഗം ഹൗസിൽ നടത്തിയെന്ന് പറഞ്ഞുകൊണ്ട് ഫിറോസിനേയും സജ്നയേയും നോമിനേറ്റ് ചെയ്യുകയായിരുന്നു. പിന്നീട് മജ്സിയയുടെ പേരാണ് പറഞ്ഞത്. ഒന്നിലധികം വിഷയത്തിൽ നുണ പറയുന്നതു പോലെ തോന്നിയെന്നും കാരണമായി പറഞ്ഞു

  English summary
  Bigg boss Malayalam Sesaon 3 Dimpal Bhal And Five Others In Sixth Week Eviction List,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X