മോഹൻലാൽ നൽകിയ ആ അമൂല്യ സമ്മാനം കയ്യിലുണ്ട്, എവിടെ പോയാലും കൊണ്ടു പോകുമെന്ന് സജ്നയും ഫിറോസും

പ്രമേയം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തുടക്കത്തിൽ ആരാധകരെ തൃപ്തിപ്പെടുത്താൻ ബിഗ് ബോസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് മത്സരത്തിന്റെ സ്വഭാവം മനസ്സിലായതോടെ ഷോയുടെ കാഴ്ചക്കാരുടെ എണ്ണം കൂടുകയായിരുന്നു. ഹിന്ദിയിലാണ് ബിഗ് ബോസ് ഷോ ആദ്യം ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തുടങ്ങുകയായിരുന്നു. 2018 -ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ സാബുമോൻ ആയിരുന്ന വിജയി. കൊവിഡിനെ തുടർന്ന് രണ്ടാം ഭാഗം നിർത്തി വയ്ക്കുകയായിരുന്നു.

2020-ൽ ആയിരുന്നു മൂന്നാം ഭാഗം തുടങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. ബിഗ് ബോസ് മലയാളത്തിന്റെ മികച്ച സീസണായിരുന്നു ഇത്. മറ്റ് രണ്ട് ഭാഗങ്ങളെക്കാളും മികച്ച കാഴ്ചക്കാരെ നേടാൻ സീസൺ 3യ്ക്ക് കഴിഞ്ഞിരുന്നു. മോഹൻലാൽ തന്നെയാണ് ഈ ഷോയും അവതരിപ്പിച്ചത്. ബിഗ് ബോസ് നാലാം സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സജ്ന- ഫിറോസ്

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളായിരുന്നു സജ്നയും ഫിറോസും. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഒറ്റ മത്സരാർത്ഥികളായിട്ടാണ് ഷോയിൽ എത്തിയത്. ഇവർ എത്തിയതിന് ശേഷമാണ് ഗെയിം ആകെ മാറുന്നത്. വന്ന ദിവസം തന്നെ നല്ലൊരു ഓളം സൃഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. പോകപ്പോകെ 100 ദിവസത്തെ പ്രേക്ഷകരുടെ സാധ്യത ലിസ്റ്റിൽ സജ്ന-ഫിറോസ് ഇടംപിടിച്ചിരുന്നു. എന്നാൽ ബിഗ് ബോസ് നിയമലംഘനത്തിന്റെ പേരിൽ ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു. നിരവധി മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് മോഹൻലാൽ ഇവരെ പുറത്ത് ആക്കുന്നത്.

പുറത്ത്  അക്കുന്നത്

മറ്റുള്ള എല്ലാ മത്സരാർത്ഥികളുടേയും അഭിപ്രായത്തെ തുടർന്നാണ് ഇവരെ ഷോയിൽ നിന്ന് പുറത്താക്കുന്നത്. ഇത് പ്രേക്ഷകരിൽ ചിലരെ നിരാശപ്പെടുത്തിയിരുന്നു. ഹൗസിൽ എത്തിയ ആദ്യത്തെ ആഴ്ചതന്നെ ഇരുവരും എവിക്ഷനിൽ എത്തിയിരുന്നു. ഷോയിൽ നിന്ന് പുറത്ത് പോകും വരെ ഇവർ തുടർച്ചയായി എവിക്ഷനിൽ ഇടം പിടിച്ചിരുന്നു. പ്രേക്ഷകർ ഇവരെ പിന്തുണക്കുകയും ചെയ്തിരുന്നു. ബിഗ് ബോസിൽ കണ്ട ഫിറോസിനെ ആയിരുന്നില്ല ഷോയ്ക്ക് ശേഷം പുറത്ത് കണ്ടത്. പുറത്ത് ഇറങ്ങിയതിന് ശേഷം എല്ലാവരോടും നല്ല ബന്ധം സൂക്ഷിക്കുകയായിരുന്നു. മിനിസ്ക്രീനിൽ ഇരുവരും സജീവമാണ്.

മോഹൻലാൽ  നൽകിയ  സമ്മാനം

ഇപ്പേഴിത മോഹൻലാൽ നൽകിയ അമൂല്യ സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സജിനയും ഫിറോസും. കൗമുദി ടിവിയിൽ ബിഗ് ബോസ് സീസൺ 2 താരം എലീന അവതരിപ്പിക്കുന്ന പരിപാടിയായ ഡേ വിത്ത് സ്റ്റാർ എന്ന ടോക്ക് ഷോയിലാണ് ഇപ്പോഴും സൂക്ഷിച്ച് വെച്ചിരിക്കുന്ന ആ അമൂല്യ സമ്മാനത്തെ കുറിച്ച് ഫിറോസും സജ്നയും പറയുന്നത്. ഷോയിലായിരിക്കവെ മോഹൻലാൽ സജ്നയ്ക്കും ഫിറോസിനും ഒരു അമ്മിക്കല്ലിന്റെ ചെറിയ രൂപം സമ്മാനമായി കൊടുത്തിരുന്നു. ഇപ്പോഴും തങ്ങൾ ഇത് നിധി പോലെ സൂക്ഷിക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. വീട് മാറുമ്പോൾ ഇത് അവിടേയ്ക്കും കൊണ്ടു പോകുമെന്നും പറയുന്നു. അമ്മക്കല്ലിന്റെ കാര്യം പറഞ്ഞപ്പോഴാണ് മോഹൻലാൽ അന്ന് നൽകിയ സമ്മാനത്തെ കുറിച്ച് സജ്ന പറയുന്നത്.

Recommended Video

തിയറ്ററിലെത്തി 15 ദിവസങ്ങള്‍ക്ക് ശേഷം 'മരക്കാര്‍' ആമസോണ്‍ പ്രൈമിലേക്ക്
മിനിസ്ക്രീനിൽ സജീവം

ബിഗ് ബോസിന് ശേഷം സജ്ന മിനിസ്ക്രീനിൽ കൂടുതൽ സജീവമായിരിക്കുകയാണ്. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയായ പ്രണയവർണ്ണങ്ങളിലാണ് അഭിനയിക്കുന്നത് വില്ലത്തി കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. കൂടാതെ ബിഗ് ബോസ് മലയാളത്തിലെ താരങ്ങൾ പങ്കെടുക്കുന്നഷോയായ ബിബി ദമാക്കയിലും സജ്നയും ഫിറോസും എത്തന്നുണ്ട്. അഭിനേതാവ് എന്നതിൽ ഉപരി മികച്ച ഡാൻസർ കൂടിയാണ് ഫിറോസ്. ഡാൻസ് റിയാലിറ്റി ഷോകളിൽ സജീവമായിരുന്നു താരം. സൂര്യ ടിവി സംപ്രേക്ഷണം ചെയ്തിരുന്ന സെലിബ്രിറ്റി ഡാൻസ് ഷോയിലും ഫിറോസും സജ്നയും എത്തിയിരുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X