മജ്സിയയേയും ഡിംപലിനേയും കൂട്ടത്തോടെ നോമിനേറ്റ് ചെയ്ത് മറ്റുള്ളവർ, കാരണം ഇതൊക്കെ

പ്രേക്ഷകർ ആകാംക്ഷയോടെയാണ് തിങ്കളാഴ്ചത്തെ ബിഗ് ബോസ് എപ്പിസോഡിനായി കാത്തിരിക്കുന്നത്. എല്ലാ ആഴ്ചയിലും തിങ്കളാഴ്ചയാണ് ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ നടക്കാറുള്ളത്. ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ്. പതിവ് പോലെ തന്നെ ഈ ആഴ്ച വീട്ടിൽ നിന്ന് പുറത്തു പോകാനുള്ളവരെ നിർദ്ദേശിക്കാൻ ബിഗ് ബോസ് മത്സരാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റനായ റംസാനെ നോമിനേറ്റ് ചെയ്യാൻ കഴിയില്ലെന്നും ബിഗ് ബോസ് പറഞ്ഞു, ആദ്യം അഡോണിയെ ആയിരുന്നും ബിഗ് ബോസ് കൺഫെഷൻ റൂമിലേയ്ക്ക് വിളിപ്പിച്ചത്.

ഗ്ലാമറസ് ലുക്കിൽ ആൻഡ്രിയ ജെർമിയ, ചിത്രം നോക്കൂ

ഋതുവിന്റേയും രമ്യ പണിക്കരുടേയും പേരാണ് അഡോണി പറഞ്ഞത്. തുളസി ടീച്ചര്‍ എന്ന ക്യാരക്ടറിലേക്ക് ഋതു എത്തിയില്ലെന്നും രമ്യ പ്രിൻസിപ്പൾ റോളിലേയ്ക്ക് വന്നില്ലെന്നും ഇവരെ നോമിനേറ്റ് ചെയ്തു കൊണ്ട് അഡോണി പറഞ്ഞു. നോബി സജ്‍ന- ഫിറോസിനേയും മജിസിയ ഭാനുവിനേയുമാണ് നോമിനേറ്റ് ചെയ്തത്. സജ്ന ഫിറോസ് ഹൗസിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും . മത്സരബുദ്ധിയോട് കൂടി തനിക്ക് എതിരെ മജ്‍സിയ ഒരായുധം ഉപയോഗിക്കുന്നുണ്ടെന്നും നോബി പറഞ്ഞു. ഋതുവും മജിസിയയുടെ പേര് പറഞ്ഞിരുന്നു. വിമർശനം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് കാരണമായി പറഞ്ഞത്. രമ്യയുടേതായിരുന്നു മറ്റൊരു പേര്. മറ്റുള്ളവരുമായി സിങ്ക് ആയിട്ടില്ലെന്നാണ് കാരണമായി പറഞ്ഞത്.

dimpal-majiziya

പിന്നീട് എത്തിയത് കിടിലൻ ഫിറോസാണ്. സജിന ഫിറോസിന്റേയും രമ്യയുടേയും പേരാണ് പറഞ്ഞത്. മറ്റുള്ളവരെ അസ്വസ്ഥരാക്കുകയാണ് സജ്‍ന- ഫിറോസെന്നും മറ്റുള്ളവരുടെ ഒപ്പം രമ്യ എത്തുന്നില്ലെന്നും കാരണമായി പറഞ്ഞു. സജ്‍ന- ഫിറോസിന്റേയും രമ്യാ പണിക്കരുടേയും പേരാണ് സന്ധ്യ മനോജ് പറഞ്ഞത്. മണിക്കുട്ടൻ പറഞ്ഞത് അനൂപിന്റേയും കിടിലൻ ഫിറോസിന്റേയും പേരാണ്. ഡിംപലിനേയും സജ്ന-ഫിറോസിനേയുമാണ് ഭാഗ്യലക്ഷ്മി നോമിനേറ്റ് ചെയ്തത്. നമ്മള്‍ പറയുന്നത് കേള്‍ക്കില്ല, അവര്‍ പറയുന്നത് എല്ലാവരും കേള്‍ക്കണമെന്നും വാശി പിടിക്കുകയാണ് ഡിംപലെന്നും സത്യസന്ധത എന്ന് വെറുതെ വാദം പറയുന്ന, അനാരോഗ്യകരമായ പ്രവര്‍ത്തനം നടത്തുന്നവരാണ് ഫിറോസ്- സജ്‍നയെന്നും കാരണമായി പറഞ്ഞു.

സായ് വിഷ്ണുവിന്റേയും ഋതുവിന്റേയും പേരാണ് മജ്സിയ ഭാനു പറഞ്ഞത്.വലിയ സ്വപ്‍നങ്ങളുള്ള സായ് വിഷ്‍ണു എന്നാൽ തന്റെ പ്ലാറ്റ്‍ഫോം ഉപയോഗിക്കുന്നില്ലെന്നാണ് കാരണമായി പറഞ്ഞത്. ഋതുവും പ്ലാറ്റ്ഫോം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്നായിരുന്നു മജ്സിയ നൽകിയ കാരണം. പിന്നീട് എത്തിയ ഫിറോസ്- സജ്‍ന ഋതുവിനേയും മജിസിയ ഭാനുവിന്റേയും പേരാണ് പറഞ്ഞത്. മജ്‍സിയ മൈക്ക് ഊരിവയ്‍ക്കാൻ പറഞ്ഞുവെന്നാണ് കാരണമായി പറഞ്ഞത്. എന്നാൽ ഋതു പാട്ടിൽ ഒതുങ്ങി പോകുകയാണെന്നും പറഞ്ഞു.മറ്റുള്ളവരെ വേദനിപ്പിക്കുന്നവരാണ് ഫിറോസും സജ്‍നയും. സ്വന്തം പ്രശ്‍നങ്ങള്‍ മനസിലാക്കാത്ത ആളാണ് ഡിംപലെന്നും സൂര്യ നോമിനേറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.

സജ്‍ന- ഫിറോസും ഡിംപലിനേയുമാണ് അനൂപ് നോമിനേറ്റ് ചെയ്തത്. നല്ലതായി സംസാരിക്കാൻ കഴിവുള്ള കിടിലൻ ഫിറോസ് ക്യാപ്റ്റൻസി ടാസ്‍ക് ഉപയോഗിച്ചിട്ടില്ല. ഋതു മന്ത്ര തന്റെ കഥാപാത്രത്തിന് ബഹുമാനം കൊടുത്തിലെന്നും നോമിനേറ്റ് ചെയ്തു കൊണ്ട് പറഞ്ഞു. മോര്‍ണിംഗ് ആക്റ്റീവിറ്റിയില്‍ കള്ളം പറയകുയാണ് ഡിംപല്‍ ചെയ്‍തത്. സ്വന്തമായി നിലപാടില്ലാത്ത ആളാണ് മജിസിയയെന്നും , സായ് അഭിപ്രായപ്പെട്ടു. ഋതു മന്ത്ര ശ്രമിക്കുന്നുണ്ടെങ്കിലും മികച്ച രീതിയിലേക്ക് വരുന്നില്ല. സ്വന്തം കാഴ്‍ചപ്പാടില്‍ മാത്രം ഒതുങ്ങി നിൽക്കുന്ന ആളാണ് സായ് വിഷ്ണുവെന്നും ഡിംപൽ പറഞ്ഞു. ഏറ്റവും ഒടുവിൽ റംസാൻ ആയിരുന്നു എത്തിയത്. മജ്സിയയുടേയും ഡിംപലിന്റേയും പേരാണ് പറഞ്ഞത്. ഏറ്റവും സ്‍പോര്‍ട്‍സ്‍മാൻ സ്‍പിരിറ്റുണ്ടെന്ന് പറയുന്ന മജ്‍സിയ ടാസ്‍കില്‍ അത് കാട്ടുന്നില്ല. ശരിയായ വ്യക്തിത്വമല്ല ഡിംപലിന്റേതെന്നും റംസാൻ പറഞ്ഞു.

Recommended Video

Bigg Boss Malayalam : വ്യക്തിഹത്യ എന്ന ആയുധവുമായി പൊളി ഫിറോസ് | FilmiBeat Malayalam

ഈ ആഴ്ചത്തെ നോമിനേഷനിൽ കിടിലൻ ഫിറോസ്, സായ് വിഷ്‍ണു, രമ്യാ പണിക്കര്‍,ഋതു മന്ത്ര. മജ്‍സിയ, ഡിംപൽ , ഫിറോസ് - സജ്ന എന്നിവരാണ് എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X