twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്രയും വൃത്തികെട്ട മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല, സായ് വിഷ്ണുവും ഡിംപലും മുഖാമുഖം

    |

    കഴിഞ്ഞ ആഴ്ച വലിയ പ്രശ്നങ്ങൾ ഇല്ലാതെയായിരുന്നു മുന്നോട്ട് പോയത്. എന്നാൽ ഈ ആഴ്ചയിലെ സ്ഥിതി അങ്ങനെയല്ല. പ്രശ്നങ്ങളോടെയാണ് ഈ ആഴ്ച ആരംഭിച്ചിരിക്കുന്നത്. സായ വിഷ്ണുവും ഡിംപൽ ഭാലുമാണ് ഇത്തവണ ഏറ്റുമുട്ടിയിരിക്കുന്നത്. മോണിങ് ടാസ്‌ക്കുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയാണ് വഴക്കിന് കാരണമായത്. സഹമത്സരാര്‍ത്ഥികളുടെ ക്യാരക്ടറില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരുന്നു മോണിങ് ടാസ്‌ക്കിൽ ഡിംപൽ സംസാരിച്ചത്. ടാസ്ക്കിന്റെ ഭാഗമായി സായ് വിഷ്ണുവിനോട് ചൂടന്‍ സ്വഭാവം നിങ്ങള്‍ക്കുണ്ട്. അതിനൊപ്പമായി നല്ലൊരു ശ്രോതാവാകാനും ശ്രമിക്കണമെന്നും ഡിപംൽ പറഞ്ഞു. ഇതിന് മറു ചോദ്യമായി എന്തെല്ലാം മാറ്റങ്ങൾ എങ്ങനെയൊക്കെ വരുത്തണമെന്ന് സായ് ചോദിച്ചു. ടാസ്ക്കിന് ശേഷം നമുക്ക് സംസാരിക്കാമെന്നായിരുന്നു ഡിംപൽ പറഞ്ഞത്.

    sai-dimpal

    പിന്നീട് ഇരുവരും തമ്മിലുണ്ടായ സംസാരമാണ് വലിയ പ്രശ്നങ്ങൾക്ക് കാരണമായത്. ബാത്ത് റൂമിൽ വെച്ചായിരുന്നു ആദ്യം ഇവർ സംസാരം ആരംഭിച്ചത്. ഭാഗ്യലക്ഷ്മിയും അവർക്കൊപ്പമുണ്ടായിരുന്നു. ജോലി ചെയ്യുന്നത് കൊണ്ട് ഇവരോട് പുറത്ത് പോയി സംസാരിക്കാൻ ഭാഗ്യലക്ഷ്മി പറയുകയായിരുന്നു. തുടക്കത്തിൽ ഡിംപൽ പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ട സായ് താൻ സംരിക്കുമ്പോൾ ഇടപെടരുതെന്നും പറഞ്ഞു. എന്നാൽ പിന്നീട് തനിക്ക് സംസാരം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഡിംപൽ അവിടെന്ന് പോകാൻ തുടങ്ങുകയായിരുന്നു.. ഇതോടെയാണ് വഴക്ക് ആരംഭിച്ചത്.

    വിവാഹത്തിന് ശേഷ കൂടുതൽ സുന്ദരിയായി ഭാവന, ചിത്രം കാണൂ

    താൻ പറയുന്നതൊന്നും കേള്‍ക്കുന്നില്ല, നാലില്‍ കൂടുതല്‍ തവണ ഇടപെട്ടു. താന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതരുതെന്നും സായ് ഡിംപലിനോട് പറഞ്ഞു. തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. നീ പോടായെന്ന് പറഞ്ഞ് കൊണ്ട് ഡിംപല്‍ അവിടെ നിന്ന് പോകുകയായിരുന്നു. ഇതോടെ സായ് രോഷാകുലനാവുകയായിരുന്നു. ഡിംപൽ ഭാലിനോട് ഇരുന്ന് സംസാരിക്കാനുള്ള അർഹത നിനക്കില്ലെന്ന് ഡിംപൽ പറഞ്ഞതോടെ വഴക്ക് കനക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സായ് എത്തിയിരുന്നു. എപ്പോഴും ടാസ്‌ക്ക് കുളമാക്കുന്നത് സായ് യാണെന്ന് ഡിംപല്‍ പറഞ്ഞു. ഇതോടെ ഇവരുടെ വഴക്ക് ഹൗസ് മുഴുവനും അറിയുകയായിരുന്നു. തുടർന്ന് ഇവരെ മത്സരാർഥികൾ പിടിച്ചു മാറ്റുകയായിരുന്നു.

    Recommended Video

    Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam

    തുടർന്ന് സായ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ട് ഹൗസിനുളളിലേയ്ക്ക് ഡിംപൽ പോകുകയായിരുന്നു. തലയ്ക്ക് സുഖമില്ലാത്തവരെ ബിഗ്ബോസിൽ വെക്കാൻ പാടില്ല. ഇത്രയും വൃത്തികെട്ട ഒരു മനുഷ്യനെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും ഡിംപൽ പറഞ്ഞു. ഡിംപലിനെ സമാധാനിപ്പിച്ച് ഫിറോസ് ഖാൻ എത്തിയിരുന്നു. ക്യാപ്റ്റനായ റംസാൻ വഴക്കിനെ കുറിച്ച് ഇരുവരോടും ചോദിച്ചിരുന്നു.

    English summary
    Bigg Boss Malayalam Sesaon 3 Sai Vishnu Dimpal Bhal Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X