ടൈറ്റിൽ വിന്നറായി മണിക്കുട്ടൻ, ട്വിസ്റ്റ് ടോപ്പ് ഫൈവിൽ, ബിഗ് ബോസ് വിജയികൾ ഇവർ...

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ 2018 ലാണ് മലയാളത്തിൽ തുടങ്ങുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വലിയ വിജയമായിരുന്നു. 2020 സീസൺ രണ്ടും2021 ൽ മൂന്നാം സീസണും ആരംഭിക്കുകയായിരുന്നു. എന്നാൽ ഇവ രണ്ടും100 ദിവസം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് ബിഗ് ബോസ് മലയാളം സീസണുകൾ നിർത്തുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് 95ാം ദിവനസം ഷോ നിർത്തി വയ്ക്കുകയായിരുന്നി. മെയ് മാസത്തിലായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. നീണ്ട ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിൽ നടന്ന ഷൂട്ടിങ്ങിൽ മോഹൻലാൽ ആണ് വിജയിയെ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ബിഗ് ബോസ്  വിജയി

കഴിഞ്ഞ കുറച്ച് ദിവസമായി ചെന്നൈയിൽ ബിഗ് ബോസ് ഫിനാലെ ഷൂട്ട് നടക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് വിജയിയെ ലാലേട്ടൻ പ്രഖ്യാപിക്കുന്നത്. പ്രേക്ഷകർ പ്രവചിച്ചത്. പോലെ മണിക്കുട്ടൻ തന്നെയാണ് സീസൺ 3യുടെ വിജയി ബിഗ് ബോസ് ട്രോഫിയുമായി നിൽക്കുന്ന ചിത്രം നടൻ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. വിജയി മാത്രമല്ല ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും പ്രേക്ഷകരുടെ പ്രവചനം പോലെയാണ്. എന്നാൽ ടോപ്പ് ഫൈവിൽ ചെറിയ വ്യത്യാസമുണ്ട്.

രണ്ടാം സ്ഥാനം  സായിയ്ക്ക്

സായി വിഷ്ണുവാണ് ഫസ്റ്റ് റണ്ണറപ്പ്. മണിക്കുട്ടന്റെ റിസൾട്ട് പോലെ തന്നെ സായിയുടെ ഫലവും പ്രേക്ഷകർ പ്രവചിച്ചിരുന്നു. സായിയുടെ വിജയം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. പ്രേകഷകരുടെ മിനിസ്ക്രീൻ ബിഗ് സ്ക്രീൻ താരങ്ങൾക്കൊപ്പമാണ് സായി ഷോയിൽ എത്തിയത്. തുടക്കത്തിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. സാധാരണക്കാരന്റെ വിജയമായിട്ടാണ് സായിയുടെ മുന്നേറ്റത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.

ടോപ്പ് ഫൈവ്

മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് ഡിംപലാണ്. ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും ജനശ്രദ്ധ നേടിയ മത്സരാർഥിയായിരുന്നു ഡിംപൽ. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്ന ഡിംപലിന് ലഭിച്ചത്. താരങ്ങൾക്കിടയിൽ പോലും ആരാധകർ ഉണ്ടായിരുന്നു. നാലാം സ്ഥാനം നേടിയിരിക്കുന്നത് റംസാനാണ്. അനൂപാണ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറാം സ്ഥാനത്ത് കിടലൻ ഫിറോസ്, ഏഴാമത് ഋതു എട്ടാമത് നോബി ഇങ്ങനെയാണ് മറ്റ് വിജയികൾ

Recommended Video

എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ
ഫിനാലെ

ബിഗ് ബോസ് സീസൺ 3യുടെ ഫിനാലെയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഫിനാലെയ്ക്കായി കാത്തിരിക്കുന്നത്. ആഗസ്റ്റ്1 ന് സംപ്രേക്ഷണം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം ഉടൻ തന്നെ പ്രെമോ വീഡിയോ പുറത്ത് വിടും. തുടക്കം മുതൽ തന്നെ ഗംഭീരമായിട്ടാണ് ഷോ അവസാനിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു സീസണായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X