സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയായിരുന്നു ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിനായി കത്തിരുന്നത്. വാരാന്ത്യം എപ്പിസോഡിലാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോകുന്ന മത്സരാർഥിയുടെ പേര് മോഹൻലാൽ പ്രഖ്യാപിക്കുന്നത്. നിരവധി നാടകീയ മുഹൂർത്തങ്ങളായിരുന്നു പോയവാരം ബിഗ് ബോസ് ഹൗസിൽ നടന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളായിരുന്നു ഇക്കുറി എവിക്ഷനിൽ എത്തിയത്.

Recommended Video

മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | FilmiBeat Malayalam

മിഷേൽ ആയിരുന്നു ഇത്തവണ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ഷോയിൽ എത്തിയത്. ഏറെ സങ്കടത്തോടെയാണ് മിഷേൽ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തു പോകുന്നത്. ഇത് മോഹൻലാലിനോട് പറയുകയും ചെയ്തിരുന്നു.

michelle

ഏറെ സങ്കടം ഉണ്ട് പോകാൻ. ഇനിയൊരു വൈൽഡ് കാർഡ് എൻട്രി ഉണ്ടെങ്കിൽ തനിക്ക് ഒരു അവസരം കൂടി തരണമെന്നും പോകുന്നതിന് മുൻപ് മിഷേൽ ലാലിനോട് പറഞ്ഞു. മാത്രമല്ല ബിഗ് ബോസ് വീട്ടിൽ വീട്ടിൽ തനിക്ക് ഭാഗ്യലക്ഷ്മി ചേച്ചിയേയവും കിടലൻ ഫിറോസിനേയുമൊക്കെ മിസ് ചെയ്യുമെന്നും മിഷേൽ വ്യക്തമാക്കി. എല്ലാവരോടും അടുത്ത് വന്നപ്പോഴാണ് ഷോയിൽ നിന്ന് നടി പുറത്തു പോകുന്നത്. ഇനിയും മിഷേലിന് കുറെ സിനിമകൾ കിട്ടട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് മോഹൻലാൽ നടിയെ ഹൗസിൽ നിന്നും യാത്രയാക്കിയത്

ബിഗ് ബോസ് ഷോ ആരംഭിച്ച് രണ്ടാമത്തെ ആഴ്ചയായിരുന്നു മിഷേലും ബിഗ് ബോസ് ഹൗസിലെത്തിയത്. ദമ്പതിമാരായ സജ്ന ഫിറോസിനോടൊപ്പമായിരുന്നു ഷോയിലെത്തിയത്. ഹൗസിലെത്തിയ തൊട്ട് അടുത്ത ദിവസം തന്നെ മിഷേലും ഡിപംലും കൊമ്പ്കോർത്തിരുന്നു.

ബിഗ് ബോസ് നിയമലംഘനത്തെ തുടർന്ന് നേരിട്ട് എലിമിനേഷനിൽ എത്തുകയായിരുന്നു. മിഷേലിനോടൊപ്പം ഫിറോസ് ഖാൻ- സജ്ന എന്നിവരും ഡയറക്ട് എലിമിനേഷനിൽ എത്തിയിരുന്നു. പുറത്ത് നടക്കുന്ന ചർച്ച ബിഗ് ബോസ് ഹൗസിൽ പറഞ്ഞതിനെ തുടർന്നാണ് മിഷേൽ ഡയറക്ട് എലിമിനേഷനിൽ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X