ഉണ്ണിയേട്ടൻ തിരികെ വന്നാൽ എങ്ങനെ പ്രതികരിക്കും; നിലപാട് വ്യക്തമാക്കി ഭാഗ്യലക്ഷ്മി

ബിഗ് ബോസ് സീസൺ 3 ലെ അവസാനമായി എത്തിയ മത്സരാർഥിയാണ് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. ബിഗ് ബോസ് ഹൗസിലെ ഏറ്റവും മുതിർന്ന മത്സരാർഥിയും ഭാഗ്യലക്ഷ്മിയാണ്. വീക്കിലി ടാസ്ക്കിന്റെ ഭാഗമായി ഭാഗ്യലക്ഷ്മി തന്റെ ബാല്യകാലത്തെ കുറിച്ച് പങ്കുവെച്ചിരുന്നു. എല്ലാവരും നിറ കണ്ണുകളോടെയാണ് കഥ ശ്രവിച്ചത്. ഭാഗ്യലക്ഷ്മിയുടെ ബാല്യകാല കഥയിൽ ഏറ്റവും കൂടുതൽ കേട്ട പേരാണ് ഉണ്ണിയേട്ടൻ. അമ്മയുടെ വിയോഗത്തെ തുടർന്ന് നാട് വിട്ടു പോയ ഉണ്ണിയേട്ടനെ ഇതുവരെ കണ്ടിട്ടില്ല.

bhagyalakdhmi

ഇനി ജ്യേഷ്ഠൻ തിരിച്ചു വന്നാൽ എനിക്ക് ഒരു വികാരവും ഉണ്ടാകില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. തന്നോട് ഒരാൾ ചോദിച്ചു ആ ജ്യേഷ്ഠൻ തിരിച്ചു വന്നാൽ നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് ചോദിച്ചു. തനിക്ക് ഒരു വികാരവും തോന്നില്ല. 44 വർഷമായി ഇനി തിരികെ വരില്ലെന്നാണ് തനിക്ക് തോന്നുന്നത്. ചേച്ചിയെ അദ്ദേഹം കണുന്നുണ്ടെന്നും എന്നാൽ ചേച്ചിയാണ് അദ്ദേഹത്തെ കാണാത്തതെന്ന് ഫിറോസ് പറഞ്ഞു. അങ്ങനെയാണെങ്കിൽ ആൾക്ക് വന്നൂടെ. കേരളത്തിൽ തന്നെ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല അപകർഷധബോധം കൊണ്ടാണ് അദ്ദേഹം തിരികെ വരാത്തതെന്നാണ് മണിക്കുട്ടന്റെ കണ്ടെത്തൽ. ജീവനോടെ കാണില്ലെന്നുള്ള ഭഗ്യലക്ഷ്മിയുടെ കമന്റിന് മറുപടിയായിട്ടായിരുന്നു മണിക്കുട്ടൻ പറഞ്ഞത്.

അമ്മയുടെ വിയോഗത്തിന് ശേഷമാണ് സഹോദരനെ കാണാതെ പോകുന്നത്. സഹോദരന്റെ തിരോധാനത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ. അമ്മയോടെ വലിയ അടുപ്പമായിരുന്നു സഹോദരന്. അമ്മയുടെ മരണ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതിൽ നിന്ന് അവൻ രക്ഷപ്പെട്ടു. പക്ഷെ ഒരു ദിവസം ഒരുമിച്ച് കിടക്കുമ്പോൾ, അവൻ പറഞ്ഞു... നിന്നെ എന്തായാലും വല്യമ്മ സിനിമയിൽ കയറ്റും, എന്നെ ആർക്കും വേണ്ട, ഞാൻ ഇനിയും മരിക്കാൻ ശ്രമിക്കും അല്ലെങ്കിൽ നാടുവിടും. ഒരു ദിവസം നേരം വെളുത്തപ്പോൾ ഉണ്ണിയേട്ടനെ കാണാനില്ല. അത് അവിടെ ആർക്കും ഒരു വിഷമയമല്ലായിരുന്നു. ഉണ്ണിയെ കാണാനില്ല... അതെ കാണാനില്ല, അത് കഴിഞ്ഞു. ഇന്നും അറിയില്ല ഉണ്ണിയേട്ടൻ എവിടെയാണെന്ന്- ഭാഗ്യലക്ഷ്മി നിറ കണ്ണുകളോടെ പറഞ്ഞു.

Recommended Video

ആരുമറിയാത്ത ബാല്യകാല കഥ വെളിപ്പെടുത്തി ഭാഗ്യലക്ഷമി

സായ് പറഞ്ഞല്ലോ പെങ്ങളെ സംരക്ഷിക്കാൻ വേണ്ടി കത്തി തലയണക്കടിയിൽ വച്ച് കിടക്കുന്നതിനെ കുറിച്ച്., എനിക്ക് അങ്ങനെ ഒരു സഹോദരൻ ഇല്ലാതെ പോയി അതാണ് എനിക്ക് സ്വയം ആയുധം എടുക്കേണ്ടി വരുന്നത്. എന്തായാലും കാലക്രമേണ ഞാനടക്കമുള്ളവർ ഉണ്ണിയേട്ടനെ മറന്നു. അവൻ ഇന്ന് എല്ലാവർക്കും ഒരു ഓർമ മാത്രമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞുനിർത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X