രമ്യയുടെ തലമണ്ട അടിച്ച് പൊളിക്കുമെന്ന് ഫിറോസ് ഖാൻ, ഇരുവരെയും വിളിപ്പിച്ച് ബിഗ് ബോസ്
ബിഗ് ബോസ് ഹൗസിൽ വഴക്കും പ്രശ്നങ്ങളും നിത്യസംഭവമാകുകയാണ്. വളരെ സമാധാനപരമായി പോയിരുന്ന ഷോ മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ മത്സരാർഥികളുടെ അഭിപ്രായഭിന്നത രൂക്ഷമാകുകയാണ്. ദിവസത്തിന്റെ തുടക്കം തന്നെ തർക്കങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ ഫിറോസുമാർ നേർക്കു നേർ എത്തിയിരിക്കുകയാണ്. ഹൗസിന് പുറത്ത് വെച്ചുള്ള സംഭാഷണമാണ് വലിയ വഴക്കിൽ അവസാനിച്ചത്. സംഭവം ഇങ്ങനെ...

ഹൗസിനു പുറത്ത് ഇരുന്നു സംസാരിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയിലെ വാഗ്വാദം ആരംഭിക്കുന്നത്. കിടിലം ഫിറോസ് കൃത്രിമമായാണ് പെരുമാറുന്നതെന്നും അത് മാറ്റണമെന്നുമായിരുന്നു ഫിറോസ് ഖാന്‍റെ അഭിപ്രായം. എന്നാല്‍ കിടിലം ഫിറോസ് ഇത് ചിരിച്ചു തള്ളുകയായിരുന്നു. തുടർന്ന് ഇവരുടെ സംഭാഷണം വലിയ വഴക്കിലെത്തുകയായിരുന്നു. ഫിറോസിന്റേയും കിടലിൻ ഫിറോസിന്റേയും പ്രശ്നത്തിൽ രമ്യ ഇടപെട്ടതോടെയാണ് പ്രശ്നം കൂടുതൽ രൂക്ഷമായത്.
ഇവരുടെ പ്രശ്നത്തിൽ ആരും ഇടപെടേണ്ടെന്നാണ് സജ്ന പറഞ്ഞിരുന്നു. എന്നാൽ ഇത് കേൾക്കാൻ രമ്യ തയ്യാറായിരുന്നില്ല. ഇത് ബിഗ് ബോസ് ഹൗസ് ആണ്. ബാക്കിയുള്ളവര്‍ക്ക് ചോദിക്കാൻ അവകാശമുണ്ടെന്നും രമ്യ. പറഞ്ഞു. എന്നാൽ ഫിറോസ് ഖാൻ രാമ്യയെ പരിഹസിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നോട് ഡയലോഗ് വേണ്ടെന്ന് രമ്യ പറഞ്ഞു. നിന്നോട് സംസാരിക്കാൻ. അറപ്പാണെന്നാണ് ഫിറോസ് ഖാൻ മറുപടിയായി പറഞ്ഞു. ഇതോടെ വഴക്ക് മൂർച്ഛിക്കുകയായിരുന്നു.
രമ്യ എഴുന്നേറ്റ് പോകാൻ തുടങ്ങിയപ്പോള്‍ കൈയിലുണ്ടായിരുന്ന കുപ്പി ഫിറോസ് ഖാന്‍റെ മുഖത്ത് തട്ടാൻ പോയതോടെയാണ് പ്രശ്നം മറ്റൊരു തലത്തിലെത്തിയത്. എന്‍റെ മുഖത്തടിച്ചാൽ തലമണ്ട അടിച്ച് ഞാൻ പൊളിക്കുമെന്നാണ് ഫിറോസ് ഖാൻ പറഞ്ഞത്. ക്യാപ്റ്റൻ ഇതൊക്കെ കേട്ടിട്ട് മിണ്ടാതിരുന്നത് ശരിയല്ലെന്നാണ് രമ്യ മജീസിയയോടും ഡിംപലിനോടും പറഞ്ഞു.
തുടർന്ന് മണികുട്ടൻ രമ്യയുമായി സംസാരിക്കാൻ എത്തുകയായിരുന്നു. തുടർന്ന് രമ്യ തന്നെ ഫിറോസ് ഖാൻ ഭീഷണിപ്പെടുത്തിയെന്ന് ക്യാമറയിലൂടെ പരാതി പറഞ്ഞു.
ഇതിലൊരു പരിഹാരം വേണമെന്ന് രമ്യ ആവശ്യപ്പെട്ടു. ഇതോടെ ബിഗ് ബോസ് രമ്യയേയും ഫിറോസ് ഖാനേയും കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. രണ്ട് പേരോടും പ്രശ്നത്തെ കുറിച്ച് ചോദിച്ചിരുന്നു. ഇരുവരും തങ്ങളുടെ ഭാഗം വിശദീകരിച്ചു. എന്തിന്‍റെ പേരിലായാലും കൂടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നത് നിയമങ്ങൾക്ക് എതിരാണ്, അതിനാൽ ശ്രദ്ധ വേണമെന്ന് ബിഗ് ബോസ് ഫിറോസ് ഖാന് താക്കീത് നൽകി തിരിച്ച് ഹൗസിനുള്ളിലേയ്ക്ക് അയക്കുകയും ചെയ്തു


Click it and Unblock the Notifications