For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്നത്തെ ദിവസം മറക്കാൻ ഒരിക്കലും പറ്റില്ല, നിശ്ചയം ഫെബ്രുവരിയിൽ'; റോബിനൊപ്പം പൊതുവേദിയിൽ ആ​ദ്യമായി ആരതി!

  |

  ബി​​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി എത്തി ആരാധകരെ സമ്പാദിച്ച ഡോ.റോബിൻ രാധാക‍ൃഷ്ണൻ ഇന്ന് അഭിനയത്തിലേക്ക് വരെ ചുവടുവെച്ച് കഴിഞ്ഞു. ബി​ഗ് ബോസിൽ പങ്കെടുക്കുന്നതിന് മുമ്പും റോബിൻ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായിരുന്നു.

  ആത്മവിശ്വാസം പകരുന്ന കാര്യങ്ങൾ യുവതി യുവാക്കൾക്കടക്കം പകർന്ന് നൽ‌കിയാണ് റോബിൻ അന്ന് ശ്രദ്ധനേടിയിരുന്നത്.

  Also Read: 'വാപ്പിച്ചിയുടെ മുന്നിൽ മൃണാൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു, പേടിക്കേണ്ട പ്രശ്നമില്ലെന്ന് ഞാൻ പറഞ്ഞു'; ദുൽഖർ!

  ഡോ. മച്ചാൻ എന്ന പേരിലാണ് റോബിൻ ബി​ഗ് ബോസിൽ പങ്കെടുക്കും മുമ്പ് സോഷ്യൽമീഡിയയിൽ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ഉദ്​ഘാടനവും പുതിയ സിനിമ തിരക്കുകളും മറ്റ് പരിപാടികളുമെല്ലാമായി റോബിൻ തിരക്കിലാണ്. എഴുപത് ദിവസം മാത്രമെ റോബിന് ബി​ഗ് ബോസ് ഹൗസിൽ നിൽക്കാൻ സാധിച്ചിരുന്നുള്ളു.

  അതിന് ശേഷം സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ പുറത്താക്കപ്പെട്ടു. മത്സരത്തിൽ നിന്ന് പുറത്തായി തിരികെ നാട്ടിലെത്തിയ റോബിന് താരത്തിന്റെ ആരാധകരായ നൂറ് കണക്കിന് ആളുകൾ ചേർന്ന് ​ഗംഭീര വരവേൽപ്പാണ് നൽകിയത്.

  Also Read: 'വേറെ മതം നോക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ, സിനിമാ നടിയെന്ന് പറഞ്ഞ് ആലോചനകൾ മുടങ്ങി'; ഷംന കാസിം

  മാസത്തിൽ മുപ്പത് ദിവസമുണ്ടെങ്കിൽ ആ മുപ്പത് ദിവസവും റോബിൻ സജീവമായി തന്റെ ആരാധകർക്കിടയിൽ തന്നെയുണ്ടാകും.

  അടുത്തിടെയാണ് റോബിൻ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. നടി, അവതാരിക, സംരംഭക എന്നീ നിലകളില്‍ തിളങ്ങുന്ന ആരതി പൊടിയാണ് തന്റെ പ്രണയിനി എന്നാണ് റോബിന്‍ വെളിപ്പെടുത്തിയത്.

  കട്ടന്‍ വിത്ത് ഇമ്മട്ടി ഷോയില്‍ അതിഥിയായി വന്നശേഷമാണ് എല്ലാവരും ആരതിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നത്. റോബിനും ആദ്യമായി ആരതിയെ കാണുന്നതും പരിചയപ്പെടുന്നതും ആ ഷോയിൽ വെച്ചാണ്.

  ഇരുവരുടേയും ആ അഭിമുഖത്തിന്റെ വീഡിയോ വൈറലായിരുന്നു. ശേഷം ഇരുവരും സൗഹ‍ൃദം ആരംഭിക്കുകയും പതിയെ പ്രണയത്തിലേക്കും വിവാഹം ഉറപ്പിക്കുന്ന രീതിയിലേക്കും മാറുകയായിരുന്നു. ഇരുവരും പ്രണയത്തിലായ ശേഷം ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

  ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒരുമിച്ച് എത്തിയത്. സെലിബ്രിറ്റിയാണെങ്കിൽ കൂടിയും ആരതി പൊടി പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത് വളരെ വിരളമാണ്.

  ആരതിയെ ചേർത്ത് പിടിച്ച് ഉദ്ഘാടന വേദിയിലേക്ക് എത്തിയ റോബിന്റെ വീഡിയോ ഇതിനോടകം സോഷ്യൽമീ‍ഡിയയിൽ വൈറലാണ്. വേദിയിൽ വെച്ച് ഇരുവരും മനോഹരമായൊരു കപ്പിൾ ഡാൻസും ആരാധകർക്ക് വേണ്ടി അവതരിപ്പിച്ചു.

  റോബിനെക്കാൾ കൂടുതൽ ഇത്തവണ ആരാധകർ തടിച്ച് കൂടിയത് റോബിന്റെ നല്ലപാതിയാകാൻ പോകുന്ന ആരതിയുടെ ചിത്രങ്ങൾ പകർത്തുന്നതിന് വേണ്ടിയായിരുന്നു. മടി കൂടാതെ ആരതിയും റോബിനും ആരാധകർക്കൊപ്പം നിന്ന് ഫോട്ടോകൾ പകർത്തി. അതേസമയം ഇരുവരുടേയും മനപ്പൊരുത്തവും ആരാധകരെ ഞെട്ടിച്ചു.

  അവതാരകൻ മനപ്പൊരുത്തം കണ്ടെത്തുന്നതിനായി ഇരുവർക്കും നൽകിയ ചോദ്യങ്ങൾക്കും ഇരുവരും വളരെ കൃത്യമായി മറുപടി നൽകി. ആരതിയെ ആദ്യമായി കണ്ടുമുട്ടിയ തിയ്യതി ജീവിതത്തിൽ മറക്കില്ലെന്നും റോബിൻ വേദിയിൽ വെച്ച് പറഞ്ഞു.

  തന്റെ വൈറലായ അഭിമുഖവും അത് തന്നെയായിരുന്നുവെന്നും റോബിൻ പറഞ്ഞു. താന്‍ പ്രണയത്തിലാണെന്നും ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നും റോബിന്‍ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും ആരതി പറഞ്ഞു.

  റോബിൻ തന്നെ വിവാഹത്തെ കുറിച്ച് പ്രഖ്യാപിക്കും മുമ്പ് ആരതി-റോബിൻ റിലേഷനുമായി ബന്ധപ്പെട്ട് നിരവധി ​ഗോസിപ്പുകളും പ്രചരിച്ചിരുന്നു. മെയ്ഡ് ഫോർ ഈച്ച് അദർ, ചേരേണ്ടവർ തന്നെ അവസാനം ചേർന്നു തുടങ്ങിയ അനേകം കമന്റുകളാണ് റോബിൻ തന്റെ പ്രണയം പരസ്യപ്പെടുത്തിയ ശേഷം ആരാധകർ കമന്റ് ചെയ്തത്.

  ബി​ഗ് ബോസിനെ കുറിച്ച് എട്ട് മാസത്തോളം ആഴമായി പഠിച്ചശേഷമാണ് താൻ മത്സരിക്കാനെത്തിയതെന്ന് ഹൗസിൽ എത്തിയ ശേഷം റോബിൻ വെളിപ്പെടുത്തിയിരുന്നു. അതോടെയാണ് ബി​​ഗ് ബോസ് പ്രേക്ഷകർ റോബിനെ നിരീക്ഷിച്ച് തുടങ്ങിയത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Seson 4: Aarti With Robin For The First Time In Public, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X