India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബ്ലെസ്ലിയെ ബിഗ്‌ബോസ് ജയിപ്പിക്കും, അതിന്റെ സൂചനകളാണ് വീക്കിലി ടാസ്ക്കിൽ കണ്ടത്'; റിയാസ് പറയുന്നു!

  |

  ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബി​ഗ് ബോസ് സീസൺ ഫോർ അവസാനിക്കാനായി ഉള്ളത്. ആറ് മത്സരാർഥികളിലേക്ക് സീസൺ ഫോർ ചുരുങ്ങിയിരിക്കുകയാണ്. ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, റിയാസ്, ദിൽഷ എന്നിവരാണ് ഫൈനലിസ്റ്റുകൾ.

  ഇവരിൽ ഒരാൾ കൂടി ​ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പായി പുറത്താവുകയോ അല്ലെങ്കിൽ ബി​ഗ് ബോസ് നൽകിയ പണപ്പെട്ടി സ്വീകരിച്ച് സ്വമേധയ പുറത്ത് പോവുകയോ ചെയ്യും. ഇന്നോ നാളയോ ഇതിൽ ഏതെങ്കിലുമൊന്ന് സംഭവിച്ചേക്കും.

  Also Read: പത്ത് ലക്ഷം വരെ വാ​ഗ്ദാനം ചെയ്ത് ബി​ഗ് ബോസ്, റിയാസ് പണപ്പെട്ടിയെടുത്തില്ല, ഫൈനൽ തന്നെ ലക്ഷ്യം!

  വളരെ ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളാണ് ഇനി വരാനിരിക്കുന്നത്. വോട്ടിങിന്റെ കാര്യത്തിലും ഏറ്റ കുറച്ചിലുകൾ സംഭവിച്ചേക്കാം. ഈ സീസണിൽ‌ വൈൽഡ് കാർഡായി വീട്ടിലേക്ക് വന്ന് കോളിളക്കം സൃഷ്ടിച്ച മത്സരാർഥിയാണ് റിയാസ് സലീം.

  ഒമ്പത് വർഷമായി റിയാസ് സലീം ബി​ഗ് ബോസ് ഷോയുടെ ആരാധകനാണ്. ഹിന്ദി ബി​ഗ് ബോസിൽ പങ്കെടുക്കുക എന്നതാണ് റിയാസിന്റെ ഏറ്റവും വലിയ ആ​ഗ്രഹം. അതിന്റെ ആദ്യ പടിയെന്നോണമാണ് ബി​ഗ് ബോസ് മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്. തുടക്കത്തിൽ റിയാസിനോട് പ്രേക്ഷകർക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല.

  Also Read: 'ഒരിക്കൽ കൂടി അമ്മയായ അനുഭൂതി... നിലയുടെ കുഞ്ഞനിയൻ'; സഹോദരിയുടെ മകന്റെ ചിത്രങ്ങളുമായി പേർളി മാണി!

  എന്നാലിപ്പോൾ പ്രേക്ഷകരും റിയാസിനെ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അവന്റെ ആശയങ്ങളെ ഉൾക്കൊള്ളാൻ വിധം വളർന്നിട്ടുണ്ട്. പുറത്ത് നിന്ന് നാൽപ്പത് ദിവസത്തോളം റിയാസ് കളി കണ്ടിരുന്നു.

  എന്നിട്ടും ഹൗസിനുള്ളിൽ‌ കയറി ഏറ്റവും വലിയ ജനപിന്തുണയുള്ള മത്സരാർഥി റോബിനെ നിഷ്പ്രയാസം പുറത്താക്കാൻ റിയാസിന് സാധിച്ചു. പിന്നാലെ വീട്ടിലെ മറ്റൊരു ശക്തിയായി നിലകൊണ്ടിരുന്ന ജാസ്മിനും ഷോയിൽ നിന്നും ക്വിറ്റ് ചെയ്ത് പോയി.

  ഇതോടെയാണ് റിയാസിനെ കുറിച്ച് ഹൗസിലെ മത്സരാർഥികളും പ്രേക്ഷകരും കൂടുതൽ‌ പഠിച്ച് തുടങ്ങിയത്. ഈ സീസണിലെ അവസാനത്തെ വീക്കിലി ടാസ്ക്കായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നത്. ദൃശ്യ വിസ്മയം എന്നായിരുന്നു ടാസ്ക്കിന്റെ പേര്.

  വീക്കിലി ടാസ്ക്ക് പൂർത്തിയായ ശേഷം ധന്യയോടും ലക്ഷ്മിപ്രിയയോടും സംസാരിക്കവെ റിയാസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബ്ലെസ്ലിയെ ജയിപ്പിക്കാനാണ് ബി​ഗ് ബോസ് ശ്രമിക്കുന്നതെന്നും അതിന്റെ സൂചനയാണ് ഇപ്പോൾ‌ വീക്കിലി ടാസ്ക്കിൽ കണ്ടതെന്നുമാണ് റിയാസ് സലീം പറയുന്നത്.

  'ബ്ലെസ്ലിയെ ജയിപ്പിക്കാനാണ് ബി​ഗ് ബോസ് ശ്രമിക്കുന്നത്. വീക്കിലി ടാസ്ക്ക് കഴിഞ്ഞപ്പോൾ എനിക്ക് അത് മനസിലാകുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ബി​​ഗ് ബോസ് ഷോയോടുള്ള എന്റെ വിശ്വസം നഷ്ടപ്പെടും. റിയാലായി വീട്ടിൽ നിന്ന് കളിക്കുന്ന അർഹതയുള്ള മത്സരാർഥി വേണം ജയിക്കാൻ' റിയാസ് സലീം പറയുന്നു.

  വീക്കിലി ടാസ്ക്കിൽ ദൃശ്യവിസ്മയം എന്ന ​ഗെയിമിന്റെ ഭാ​ഗമായി ആദ്യത്തെ ദിവസം മുതൽ ഇതുവരെ നടന്നിട്ടുള്ള സംഭവങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ക്ലിപ്പിങുകൾ ആണ് മത്സരാർഥികളെ കാണിച്ചത്.

  പഴയ വീഡിയോകൾ ബി​ഗ് ബോസ് കുത്തിപ്പൊക്കി പരസ്യമായി പ്രദർശിപ്പിച്ചതോടെ ധന്യ, ലക്ഷ്മിപ്രിയ, സൂരജ് തുടങ്ങിയവരുടെ മുഖം മൂടികൾ അഴിഞ്ഞ് വീണു.

  പരദൂഷണം പറയാറില്ലെന്ന് നിരന്തരം പറയാറുള്ള ധന്യയുടെ വീഡിയോയാണ് ഏറ്റവും കൂടുതൽ ബി​ഗ് ബോസ് കാണിച്ചത്. റിയാസിന്റേയും ലക്ഷ്മിപ്രിയയുടേയും വീഡിയോകൾ ഉണ്ടായിരുന്നു.

  വിന്നർ ദിൽഷ. യോഗ്യതകൾ പറഞ്ഞ് ഗായത്രി സുരേഷ് | *BiggBoss

  പക്ഷെ ബ്ലെസ്ലിക്ക് നേരെ മറ്റുള്ളവർക്ക് ആയുധമാക്കാൻ പറ്റുന്ന വീഡ‍ിയോകൾ അതിൽ‌ ഉണ്ടായിരുന്നില്ല. കാരണം ബ്ലെസ്ലിയും ദിൽഷയും വീട്ടിലെ മറ്റ് അം​ഗങ്ങളെ കുറിച്ച് മാറിയിരുന്ന് കുറ്റം പറയാറുണ്ടായിരുന്നില്ല.

  ഇരുവരും തങ്ങൾ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ മുഖത്ത് നോക്കി പറയാറുണ്ടായിരുന്നു. ഇതാണ് മറ്റുള്ള മത്സരാർഥികളെ ചൊടിപ്പിച്ചത്. അതിനാലാണ് ബ്ലെസ്ലിയെ ബി​ഗ് ബോസ് സംരക്ഷിച്ച് വിജയിയാക്കാൻ ശ്രമിക്കുകയാണെന്ന് റിയാസ് പറയുന്നത്.

  Read more about: bigg boss
  English summary
  bigg boss malayalam seson 4: Riyas says that Bigg Boss is trying to win Blesslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X