ഒരാളുടേത് കണ്ട് കണ്ണ് തള്ളി, മറ്റെത് കണ്ണ് നിറച്ചു, ഇനിയെന്ത് ട്വിസ്റ്റാണ് നമ്മളെ കാത്തിരിക്കുന്നത്...

ബിഗ് ബോസ് റിയാലിറ്റി ഷോ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ആദ്യ കാലങ്ങളില്‍ യൂത്തായിരുന്നു ബിഗ് ബോസ് ഷോയുടെ സ്ഥിരം കാഴ്ചക്കാര്‍. എന്നാല്‍ സീസണുകള്‍ കഴിയുമ്പോള്‍ കുടുംബപ്രേക്ഷകര്‍ക്കിടയിലും ഷോ ചര്‍ച്ചയാവുകയാണ്. ഇന്ന് മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന റിയാലിറ്റി ഷോയാണിത്.

കഴിഞ്ഞ മൂന്ന് സീസണില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ബിഗ് ബോസ് സീസണ്‍ 4 ഒരുക്കിയത്. അതിനാല്‍ തന്നെ തുടക്കം മുതലെ മികച്ച പ്രേക്ഷക ശ്രദ്ധ നേടാന്‍ ഷോയ്ക്കായി. കഴിഞ്ഞ സീസണുകളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടത് ഗെയിമിന്‌റേയും ടാസ്‌ക്കിന്റേയും പേരിലായിരുന്നു. എന്നാല്‍ ഇക്കുറി അതൊക്കെ പരിഹരിച്ച് ത്രില്ലിങ്ങായിട്ടുള്ള ഗെയിമുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്‌. ഇതും ഷോയുടെ ആരാധകരെ വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

ജാസ്മിനും റോബിനും

മികച്ച സ്വീകാര്യത നേടി ഷോ മുന്നോറുമ്പോഴാണ് സിനിമ കഥയെവെല്ലുന്ന സംഭവവികാസങ്ങള്‍ ഹൗസില്‍ നടന്നത്. ഷോ അവസാനത്തിലേയ്ക്ക് അടുക്കുമ്പോഴാണ് ഏവരേയും ഞെട്ടിച്ച് ജാസ്മിനും റോബിനും പുറത്ത് പോകുന്നത്.രണ്ട് ദിവസങ്ങളിലായിട്ടാണ് ഇരുവരും പുറത്ത് പോയത്. ടോപ്പ് ഫൈവില്‍ പ്രതീക്ഷിച്ചവരായിരുന്നു ഇവര്‍. ജാസ്മിന്‍ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു റോബിനെ പുറത്താക്കിയത്.

പ്രശ്നങ്ങളുടെ തുടക്കം

റോബിന്‌റേയും ജാസ്മിന്റേയും ശത്രുത ആദ്യ ദിവസം മുതല്‍ പ്രകടമായിരുന്നു. ഇവരുടെ ഗെയിം ഒരു പരിധിവരെ പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ റിയാസ് എത്തിയതോടെ ആകെ കൈ വിട്ട് പോയി. ആദ്യത്തെ ടോം ആന്‍ഡ് ജെറി ഗെയിം ആയിരുന്നില്ല പിന്നീട് നടന്നത്. ജാസ്മിനോട് പല സമയത്തും റോബിന്‍ മൃദുസമീപനം കാണിച്ചിരുന്നുവെങ്കിലും ഇതൊക്കെ ഡോക്ടറിന്റെ ഗെയിം പ്ലാനായിട്ടായിരുന്നു ജാസ്മിന്‍ കണ്ടത്. ഇതിന് ഒരു പരിധിവരെ ഡോക്ടറായിരുന്നു കാരണക്കാരന്‍.

എന്തു തന്നെയായലും ഡോക്ടറിന്റേയും ജാസ്മിന്റേയും പുറത്ത് പോക്ക് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയുണ്ട്.

അശ്വതിയുടെ വാക്കുകള്‍

ഇപ്പോഴിത താരങ്ങളുടെ ഒന്നിച്ചുളള പടിയിറക്കത്തെ കുറിച്ച് നടി അശ്വതി പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. 'ഒരാളുടേത് കണ്ട് കണ്ണ് തള്ളിയെന്നും മറ്റെത് കണ്ണ് അല്‍പം നിറച്ചെന്നുമാണ്' താരം പറയുന്നത്. ഒപ്പം ഇനി വരാന്‍ പോകുന്ന ട്വിസ്റ്റിനായി കാത്തിരിക്കുന്നെന്നും നടി കുറിപ്പില്‍ പറയുന്നു.

അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ...'രണ്ട് ദിവസം രണ്ടു പേരുടെ പടിയിറക്കം' എന്ന് കുറിച്ച് കൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ഒന്ന് കണ്ടത് കണ്ണ് തള്ളി ഇതെന്തൊക്കെയാണ് ഈ കുട്ടീ കാണിച്ചു കൂട്ടുന്നത് എന്ന് ആലോചിച്ചു കൊണ്ട് മറ്റൊന്ന് കണ്ടത് അല്‍പ്പം കണ്ണ് നിറഞ്ഞും'; താരം തുടര്‍ന്നു.

 റോബിനെ കുറിച്ച്

'ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ അല്ല,പക്ഷെ നിങ്ങള്‍ നല്ലൊരു പ്ലയെര്‍ ആണെന്നുള്ള ഇഷ്ട്ടം ഉണ്ട് അത് ജാസ്മിനോടും ഉണ്ട്. നിങ്ങള്‍ നല്ല ഒരു പ്ലയെര്‍ ആണെങ്കിലും നിങ്ങളുടെ അഗ്ഗ്രെസ്സീവ്‌നെസ്സ് എനിക്കിഷ്ടമല്ലായിരുന്നു.നിങ്ങള്‍ പറയാറുള്ള "This is Robin Radhakrishnan, I am the winner"എന്നൊക്കെ അലറി വിളിക്കുമ്പോള്‍ എന്തൊരു ഓവര്‍ കോണ്‍ഫിഡന്‍സ് ആണ് കാണിക്കുന്നത് ബാക്കി പ്ലയെര്‍സ് അവിടെ പൂരം കാണാന്‍ വന്നതാണോ എന്നൊക്കെ കരുതുകയും പറയുകയും ചെയ്യുമായിരുന്നു.പക്ഷെ ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ ഞാനിഷ്ട്ടപെടുന്ന പ്ലയെര്‍ അതിനുള്ളില്‍ ഇപ്പോളും ഉണ്ടെങ്കിലും അതിനൊപ്പം നിങ്ങളും ഫൈനല്‍ വരെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു. മാന്യമായ പടിയിറക്കം ??തന്നെ പടിയിറക്കാന്‍ കാരണക്കാര്‍ ആയവരോട് പോലും യാത്ര പറഞ്ഞു കൊണ്ട്.....Any way good luck!!', അശ്വതി തുടർന്നു

ഫാന്‍സിനോട്

ഈ അവസരത്തില്‍ ഫാന്‍സിനോടും ഒരു സന്ദേശം പങ്കുവെയ്ക്കുന്നുണ്ട്. 'കാലം ഇനിയും ഉരുളും, വിഷു വരും,വര്‍ഷം വരും' എന്ന് പറയുന്നപോലെ ഇനിയും ബിഗ്ബോസ് സീസണ്‍കള്‍ വരും, റോബിനെപോലെയും രജിത് സാറിനെ പോലെയും ജാസ്മിനെ പോലെയും ഉള്ളവര്‍ ഒക്കെ വരും പോകും ഇതുപോലെ ഇടയ്ക്കു വെച്ചു, അങ്ങനെ പോകുമ്പോള്‍ അതുവരെ അവര്‍ക്കു വേണ്ടി അന്യോന്യം ചീത്ത വിളിച്ചും വീട്ടുകാരെ പറഞ്ഞും സമയം കളഞ്ഞ നിങ്ങള്‍ ആരായി??നല്ല പ്ലയേഴ്സിനെ സപ്പോര്‍ട്ട് ചെയ്യുക, ചിലപ്പോ ഒന്നില്‍ കൂടുതല്‍ പേരുണ്ടാകും. നന്നായി കളിക്കുന്നുണ്ടെങ്കില്‍ സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് കൊണ്ടുപോവുക ????കളി തുടരട്ടെ ചിലപ്പോള്‍ ഇനിയെന്ത് ട്വിസ്റ്റ് ആണ് നമ്മളെ കാത്തിരിക്കുന്നത് എന്ന് പറയാന്‍ പറ്റില്ലല്ലോ അല്ലോ'; അശ്വതി പറഞ്ഞ് നിര്‍ത്തി.

ജാസ്മിന്റേയും ഡോക്ടര്‍ റോബിന്റേയും ഗെയിമാണ് ഇത്രയും നാള്‍ ബിഗ് ബോസ് ഹൗസില്‍ കണ്ടത്. ഇവര്‍ ഹൗസ് വിട്ടതോടെ ഇനി മത്സരം മാറും. സീസണ്‍ 4 അവസാനിക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ. ഇനിയുള്ള ആഴ്ചകള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. നിലവില്‍ 9 പേരാണ് വീട്ടിലുളളത്.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X