പേളിയെ പൊളിച്ചടുക്കാന്‍ ഷിയാസ്! സാബു പറഞ്ഞത് സംഭവിക്കുമോ? അടുത്ത മത്സരാര്‍ത്ഥി അതിശയിപ്പിക്കും..

ബിഗ് ബോസിന്റെ മറ്റൊരു എലിമിനേഷന്‍ റൗണ്ടിലേക്ക് കൂടി എത്തിയിരിക്കുകയാണ്. ഇന്ന് ആര് പുറത്ത് പോവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേ സമയം തനിക്ക് ബിഗ് ബോസില്‍ നിന്നും പുറത്ത് പോയേ മതിയാവു എന്ന വാശിയിലാണ് അരിസ്‌റ്റോ സുരേഷ്. പുറത്തുള്ള ആളുകള്‍ തന്നെ കുറിച്ച് എന്ത് വിചാരിക്കുമെന്ന ടെന്‍ഷനായിരുന്നു അദ്ദേഹത്തെ കൊണ്ട് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.

അതേ സമയം ബാക്കിയുള്ളവരെല്ലാം മത്സരത്തിന്റെ ചൂടിലാണെന്ന് പറയാം. രസകരമായ ടാസ്‌കുകള്‍ മാത്രമല്ല അനാവശ്യ വാക്ക് തകര്‍ക്കങ്ങളും മറ്റുമായി മത്സരാര്‍ത്ഥികള്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെക്കുന്നത്. അപ്രതീക്ഷിതമായി വരുന്ന ട്വിസ്റ്റുകള്‍ ചിലപ്പോള്‍ മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അതിശയിപ്പിക്കുകയാണ്. ഇപ്പോള്‍ പുതിയ ക്യാപ്റ്റന്റെ കളികളാണ് ബിഗ് ബോസില്‍ കാണാനിരിക്കുന്നത്.

ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍

ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍

ആദ്യ എലിമിനേഷന് ശേഷം ബിഗ് ബോസിലെ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടെത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ്. ബിഗ് ബോസിലെത്തിയ ഷിയാസ് ഭക്ഷണത്തിനും മുട്ടയ്ക്ക് വേണ്ടിയും എന്ത് ത്യാഗം വേണേലും സഹിക്കുമായിരുന്നു. ചില കാര്യങ്ങളില്‍ എടുത്ത് ചാടി സംസാരിക്കുന്ന ഷിയാസിനെ പലരും മണ്ടനെന്നാണ് മുദ്ര കുത്തിയിരുന്നത്. എന്നാല്‍ കളി കാര്യമായപ്പോള്‍ മിന്നുന്ന പ്രകടനമാണ് ഷിയാസ് കാഴ്ച വെക്കുന്നത്. ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതും ഷിയാസായിരുന്നു.

ക്യാപ്റ്റന്‍സി ടാസ്‌ക്

ക്യാപ്റ്റന്‍സി ടാസ്‌ക്

അടുത്ത ക്യാപ്റ്റന് വേണ്ടിയുള്ള മത്സരം ബിഗ് ബോസ് നല്‍കിയിരിക്കുന്ന ഭക്ഷണം നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ച് തീര്‍ക്കുക എന്നതായിരുന്നു. അതിഥി, ഷിയാസ്, അനൂപ് എന്നിവരായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. ടാസ്‌കില്‍ ജയിച്ച ആളെ നിലവിലെ ക്യാപ്റ്റനായിരുന്ന അര്‍ച്ചനയായിരുന്നു പ്രഖ്യാപിക്കേണ്ടത്. പുട്ടും പഴവുമായിരുന്നു കഴിക്കാന്‍ കൊടുത്തിരുന്നത്. മൂവരും മത്സരിച്ച് കഴിച്ചെങ്കിലും അനൂപ് ഛര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഷിയാസും ഛര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്‌കില്‍ ജയിച്ചത് ഷിയാസാണെന്നായിരുന്നു ബിഗ് ബോസ് പ്രഖ്യാപിച്ചത്.

എതിര്‍പ്പുകളുമായി അനൂപ്

എതിര്‍പ്പുകളുമായി അനൂപ്

ഷിയാസിനെ ക്യാപ്റ്റനാക്കിയതോടെ എതിര്‍പ്പുമായി അനൂപ് എത്തിയിരുന്നു. ആരോഗ്യമുള്ളയാളെ തിരഞ്ഞെടുക്കുന്നു എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. അനൂപും ഷിയാസും തമ്മില്‍ വഴക്കും അതിനിടെയില്‍ നടന്നിരുന്നു. അടുത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ സുരേഷ് എത്തിയിരുന്നില്ല. തനിക്ക് സുഖമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 പേളിയെ പൊളിച്ചടുക്കും..

പേളിയെ പൊളിച്ചടുക്കും..

ഷിയാസിന് ക്യാപ്റ്റന്‍സി കിട്ടിയതോടെ പേളിയെ പൊളിച്ചടുക്കുമെന്ന് സാബു മോന്‍ സുരേഷിനോട് പറഞ്ഞിരിക്കുകയാണ്. പുറത്ത് പോവണമെന്ന് സുരേഷ് പറഞ്ഞതോടെയാണ് ഈ അഭിപ്രായം സാബുവും അനൂപും പറഞ്ഞിരുന്നത്. ക്യാപ്റ്റനായാല്‍ ടാസ്‌കിന് പോലും താന്‍ തന്നെ പോകുമെന്ന് ഷിയാസും പറഞ്ഞതായും സാബു വ്യക്തമാക്കിയിരുന്നു.

അഞ്ജലിക്ക് പകരം ആര് വരും?

അഞ്ജലിക്ക് പകരം ആര് വരും?

ശ്വേത മേനോന്‍ പുറത്ത് പോയപ്പോള്‍ ബിഗ് ബോസിലേക്കെത്തിയ മത്സരാര്‍ത്ഥിയായിരുന്നു അഞ്ജലി അമീര്‍. ട്രാന്‍സ് വുമണായ അഞ്ജലി സിനിമ നടി കൂടിയാണ്. ബിഗ് ബോസിലെത്തി രണ്ടാഴ്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ശാരീരിക പ്രശ്‌നങ്ങള്‍ കാരണം അഞ്ജലിയ്ക്ക് മത്സരത്തില്‍ തുടരാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ഹൗസില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. അഞ്ജലി പോയതോടെ ബിഗ് ബോസ് ഹൗസിലേക്ക് പുതിയൊരാള്‍ വരുമോ എന്നതാണ് ഇനി കാത്തിരിക്കുന്നത്.

കമല്‍ ഹാസന്റെ വരവ്

തമിഴ് ബിഗ് ബോസിന്റെ അവതാരകനായ ഉലകനായകന്‍ കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം ബിഗ് ബോസിലേക്ക് എത്തിയിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പം അദ്ദേഹം ഹൗസിനുള്ളിലെത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. കമല്‍ ഹാസന്റെ മാസ് എന്‍ട്രിയും മറ്റും വൈറലായിരുന്നു. തെലുങ്ക് ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു മലയാളം ബിഗ് ബോസിലേക്ക് കൂടി കമല്‍ ഹാസന്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X