പേളിയ്ക്കും ശ്രീനിഷിനുമൊപ്പം എപ്പോഴും ഇരിക്കുന്നത് എന്തിനെന്ന് ലാലേട്ടന്‍! ഷിയാസിന്റെ മറുപടി ഇങ്ങനെ!

By Midhun

ബിഗ് ബോസിന്റെ മലയാളം പതിപ്പ് എഴുപത് എപ്പിസോഡുകള്‍ പിന്നിട്ട് മുന്നേറുകയാണ്. ഷോ കഴിയാനായി ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഷോയില്‍ എങ്ങനെയെങ്കിലും വിജയിക്കാനുളള തന്ത്രപ്പാടിലാണ് മല്‍സരാര്‍ത്ഥികള്‍ എല്ലാവരും ഉളളത്. അപ്രതീക്ഷിത ട്വസ്റ്റും സംഭവങ്ങളുമൊക്കെയാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡിലും നടക്കാറുളളത്.

പേളിയും ശ്രീനിഷും തമ്മിലുളള പ്രണയം ബിഗ് ബോസിന്റെ എപ്പിസോഡുകളില്‍ ശ്രദ്ധേയമാവാറുണ്ട്. ബിഗ് ബോസിന്റെ ആദ്യ നാളുകളില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്തുവന്നാലും പരസ്പരം പിന്തുണയറിച്ചാണ് ഇരുവരും മുന്നോട്ടുപോവാറുളളത്. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ ഇവരുടെ കൂടെ എന്തിനാണ് എപ്പോഴും ഇരിക്കുന്നതെന്ന് ഷിയാസിനോട് ലാലേട്ടന്‍ ചോദിച്ചിരുന്നു. ലാലേട്ടന്റെ ചോദ്യത്തിന് ഷിയാസ് പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

ലാലേട്ടന്റെ ചോദ്യം

ലാലേട്ടന്റെ ചോദ്യം

അടുത്തിടെ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എപ്പിസോഡിലായിരുന്നു ലാലേട്ടന്റെ ചോദ്യം വന്നിരുന്നത്. മല്‍സരാര്‍ത്ഥികളുടെയെല്ലാം ഒരാഴ്ചത്തെ പ്രകടനം വിലയിരുത്താനായിരുന്നു ലാലേട്ടന്‍ എത്തിയിരുന്നത്. മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാവാറുളള പ്രശ്‌നങ്ങളും തമാശകളുമൊക്കെ അദ്ദേഹം എപ്പോഴും ചോദിച്ചറിയാറുണ്ട്. ഈ ആഴ്ച എത്തിയപ്പോഴും ബിഗ് ബോസ് വീട്ടില്‍ നടന്ന സംഭവങ്ങളെക്കുറിച്ചെല്ലാം ലാലേട്ടന്‍ ചോദിച്ചറിഞ്ഞിരുന്നു. എല്ലാവരോടും ചോദിക്കുന്നതിനിടയില്‍ ആയിരുന്നു ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ ഷിയാസിനോടും ലാലേട്ടന്‍ കാര്യങ്ങള്‍ ചോദിച്ചത്.

പേളി-ശ്രീനിഷ്

പേളി-ശ്രീനിഷ്

എന്തുക്കൊണ്ടാണ് പേളിക്കും ശ്രീനിഷിനുമൊപ്പം അധിക സമയങ്ങളിലും ഷിയാസ് ഇരിക്കുന്നതെന്നായിരുന്നു ലാലേട്ടന്‍ ചോദിച്ചിരുന്നത്. ബിഗ് ബോസ് ഹൗസില്‍ ഷിയാസ് എറ്റവും കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് ഇവര്‍ രണ്ടു പേരോടുമാണ്. ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ഇവര്‍ രണ്ടു പേരോടുമാണ് ഷിയാസ് അധിക സമയങ്ങളിലും ചര്‍ച്ച ചെയ്യാറുളളത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഷിയാസിനോട് ലാലേട്ടന്‍ ഇത്തരമൊരു ചോദ്യം ചോദിച്ചത്.

ഷിയാസ് പറഞ്ഞത്

ഷിയാസ് പറഞ്ഞത്

ലാലേട്ടന്‍റെ ചോദ്യത്തിന് അധികം തപ്പിക്കളിക്കാതെ തന്നെ ഷിയാസിന്റെ മറുപടി വന്നിരുന്നു. അവര്‍ക്കിടയില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യസങ്ങളുണ്ടായാല്‍ തന്നെയാണ് വിളിക്കാറുളളതെന്ന് ഷിയാസ് പറയുന്നു. തന്റെ സാന്നിദ്ധ്യം പേളിക്കും ശ്രീനിഷിനും ഇടയിലുളള പ്രശ്‌നങ്ങളെ ലഘൂകരിക്കാറുണ്ടെന്നും ഷിയാസ് പറഞ്ഞു. ധരിച്ചിരിക്കുന്ന വസ്ത്രത്തെക്കുറിച്ചോ ചെരുപ്പിനെക്കുറിച്ചൊക്ക ചോദിച്ച് പേളിയെകൊണ്ട് മറുപടി പറയിക്കാറുണ്ടെന്നും ദേഷ്യപ്പെട്ടാല്‍ മോശം മൂഡില്‍ നിന്നും പേളി പുറത്തുവരുമെന്നും ഷിയാസ് പറഞ്ഞു.

സാബു പറഞ്ഞത്

സാബു പറഞ്ഞത്

ഷിയാസ് പറഞ്ഞത് കേട്ട് ഉടന്‍ തന്നെ സാബുമോന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എപ്പോഴും പേളിക്കും ശ്രീനിഷിനും ഇടയിലാണ് ഷിയാസെന്നും അവന്‍ മൂന്നാം ക്ലാസിലെ അളിയനാണെന്നും സാബു തമാശരൂപേണ പറഞ്ഞു. ഷിയാസിനെ കളിയാക്കികൊണ്ടുളള സാബുവിന്റെ സംസാരം മറ്റുളള മല്‍സരാര്‍ത്ഥികളില്‍ ചിരി പടര്‍ത്തിയിരുന്നു.

പേളിയും ഷിയാസും

പേളിയും ഷിയാസും

ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ മല്‍സരാര്‍ത്ഥികളില്‍ നിന്ന് മൂന്ന് പേരാണ് ഉള്‍പ്പട്ടിരിക്കുന്നത്. ഷിയാസ്,പേളി മാണി,അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് ഈ ആഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തവണ അനൂപ് ചന്ദ്രന്‍ പുറത്തുപോവുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം കമന്റുകള്‍ വരുന്നത്. അതേസമയം തന്നെ മറ്റു രണ്ടു പേര്‍ക്കും സാധ്യതയുണ്ടെന്നും കമന്റുകള്‍ വരുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X