പേളിയെ പൊളിച്ചടുക്കി ഷിയാസ് വീണ്ടും! സുരേഷേട്ടനോടുള്ള കരുതല്‍ അഭിനയം മാത്രമെന്ന് ആരോപണം! കാണൂ
അമ്പത് ദിവസങ്ങള്‍ പിന്നിട്ട് ബിഗ് ബോസിന്റെ മലയാളം പതിപ്പ് ജൈത്രയാത്ര തുടരുകയാണ്. അപ്രതീക്ഷിത സംഭവങ്ങളും ട്വിസ്റ്റുകളുമായിരുന്നു ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടന്നിരുന്നത്. പരസ്പര സൗഹൃദമെല്ലാം മല്‍സരാര്‍ത്ഥികള്‍ ഇടയില്‍ ഉണ്ടെങ്കിലും എല്ലാവരും ഷോയില്‍ വിജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും നേരത്തെ കുറച്ചാളുകള്‍ പുറത്തുപോയിരുന്നു.
ബിഗ് ബോസിന്റെ ഒരോ എപ്പിസോഡുകളിലും വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിക്കാറുളളത്. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ ക്യാപ്റ്റനായിരുന്നത് ഷിയാസായിരുന്നു. ബിഗ് ബോസില്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ട ആളു കൂടിയായിരുന്നു ഷിയാസ്.കഴിഞ്ഞൊരു എപ്പിസോഡില്‍ പേളി മാണിക്കെതിരെ ഷിയാസ് തുന്നടിച്ചിരുന്നു. അരിസ്‌റ്റോ സുരേഷുമായുളള പേളിയുടെ സൗഹൃദത്തെക്കുറിച്ചായിരുന്നു ഷിയാസ് പറഞ്ഞത്.

ബിഗ് ബോസിലെ ഷിയാസ്
ബിഗ് ബോസ് ഹൗസിലേക്ക് അപ്രതീക്ഷിതമായി വന്നൊരു മല്‍സരാര്‍ത്ഥിയായിരുന്നു ഷിയാസ്. വളരെ കുറച്ചുപേര്‍ക്കു മാത്രം അറിയാമായിരുന്ന ഷിയാസ് വളരെ പെട്ടെന്നായിരുന്നു ബിഗ് ബോസില്‍ താരമായി മാറിയത്. ബിഗ് ബോസിലെത്തിയ ആദ്യ ആഴ്ചകളില്‍ മല്‍സരാര്‍ത്ഥികളോടെ എല്ലാവരോടുമായി സൗഹൃദം ഉണ്ടാക്കാന്‍ ഷിയാസിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നിടുളള എപ്പിസോഡുകളില്‍ കുറച്ച് ഒതുങ്ങിപ്പോയതുപോലെയായിരുന്നു ഷിയാസിനെ കണ്ടത്. വായില്‍ തോന്നുന്നതു വിളിച്ചു പറയുന്ന ഷിയാസിന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടമില്ലായിരുന്നു. ഷിയാസിനെക്കുറിച്ച് പലതരത്തിലുളള ആരോപണങ്ങളായിരുന്നു മല്‍സരാര്‍ത്ഥികളെല്ലാം തന്നെ ഉന്നയിച്ചിരുന്നത്.

ക്യാപ്റ്റന്‍സി ലഭിച്ചപ്പോള്‍
കഴിഞ്ഞ ആഴ്ച ഷിയാസിനെയായിരുന്നു ബിഗ് ബോസിലെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നത്. തീറ്റ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയായിരുന്നു ഷിയാസ് ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. അതിഥി, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ഷിയാസ് ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മല്‍സരിച്ചിരുന്നത്. അര്‍ച്ചനയ്ക്കു ശേഷമായിരുന്നു ഷിയാസിനെ ബിഗ് ബോസിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നത്. തീറ്റമല്‍സരത്തിനു ശേഷം എല്ലാവരും ചര്‍ദ്ദിച്ചെങ്കിലും മല്‍സരത്തിലെ വിന്നറായി ഷിയാസിനെ ബിഗ് ബോസ് പ്രഖ്യാപിക്കുകയായിരുന്നു.

ഷിയാസിനെക്കുറിച്ച് സാബു പറഞ്ഞത്
ഷിയാസിന് ക്യാപ്റ്റന്‍സി കിട്ടിയതോടെ പേളിയെ പൊളിച്ചടുക്കുമെന്ന് പറഞ്ഞതായി സാബു സുരേഷിനോട് പറഞ്ഞിരുന്നു. പുറത്തുപോവണമെന്ന് അരിസ്‌റ്റോ സുരേഷ് പറഞ്ഞതോടെയാണ് സാബുമോനും അനൂപ് ചന്ദ്രനും ചേര്‍ന്ന് ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞത്. ക്യാപ്റ്റനായാല്‍ ടാസ്‌ക്കിനു പോലും താന്‍ തന്നെ പോകുമെന്ന് ഷിയാസ് പറഞ്ഞതായും സാബു പറഞ്ഞിരുന്നു.

പേര്‍ളിയ്‌ക്കെതിരെ ഷിയാസ്
ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്ന പേളി മാണിക്കെതിരെ ഷിയാസ് തുറന്നടിച്ചത്. സുരേഷേട്ടനുമായുളള സൗഹൃദത്തെ മുന്‍നിര്‍ത്തിയായിരുന്നു ഷിയാസ് സംസാരിച്ചത്. രഞ്ജിനി, അനൂപ് ചന്ദ്രന്‍, സാബു, ബഷീര്‍ തുടങ്ങിയവര്‍ ഇരിക്കുന്ന സമയത്തായിരുന്നു ഷിയാസ് ഇക്കാര്യം പറഞ്ഞത്. പേര്‍ളിക്ക് സുരേഷേട്ടനോടുളള കരുതല്‍ ക്യാമറയെ കാണിക്കാനുളള അഭിനയം മാത്രമാണെന്നാണ് ഷിയാസ് പറയുന്നത്.

ഷിയാസ് പറയുന്നത്
എന്തിനാണ് ഒരാളെ ഇത്രയും കെയര്‍ ചെയ്യേണ്ട ആവശ്യമെന്നാണ് ഷിയാസ് ചോദിക്കുന്നത്. സുരേഷേട്ടനെ അദ്ദേഹത്തിന്റെ വീട്ടിലുളളവര്‍ സംരക്ഷിക്കുന്നതു പോലെയാണ് പേളി കെയര്‍ ചെയ്യുന്നതെന്നും സുരേഷേട്ടനെ പേളി കെയര്‍ ചെയ്യുന്നതു പോലെ ഇവിടെ ആരും ചെയ്യുന്നില്ലെന്നും ഷിയാസ് പറയുന്നു. രണ്ടു പേരും ഇവിടെ കിടന്ന് ഓവറാക്കുകയാണെന്നും ഇതെല്ലാം ഒരുനാള്‍ പൊളിയുമെന്നും ഷിയാസ് എല്ലാവരുടെയും മുന്നില്‍ വെച്ച് പറഞ്ഞു.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











