twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൊബൈൽ ഫോൺ മാത്രമല്ല, പലതിനും നിരോധനമുണ്ട്, ബിഗ് ബോസിലെ നിയമങ്ങൾ കേട്ട് മത്സരാർഥികൾ ഞെട്ടി

    ബിഗ് ബോസ് ആരംഭിക്കുന്നതിനു മുൻപ് പുറത്തു വന്ന ഷോയെ കുറിച്ചുള്ള വീഡിയോയിൽ മോഹൻലാൽ നിയമങ്ങളെ കുറിച്ചും നിബന്ധന ബുക്കിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു.

    |

    ബിഗ് ബോസ് മലയാളം പതിപ്പിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയപ്പോൾ മുതൽ പ്രേക്ഷകർ ആകാംക്ഷയിലായിരുന്നു. എന്താണ് ബിഗ് ബോസ് എന്നും ഷോയുടെ നിയമങ്ങൾ എന്തൊക്കെയാണെന്നുമുള്ള നൂറായിരം ചോദ്യങ്ങളായിരുന്നു പ്രേക്ഷകരുടെ മനസിൽ. കാരണം ഇത്തരത്തിലുള്ള റിയാലിറ്റി ഷോ മലയാള ടെലിവിഷൻ രംഗത്ത് വളരെ വിരളമാണ്. സെലിബ്രിറ്റികൾ മത്സാരാർഥികളായി വരുന്ന പല തരത്തിലുളള റിയാലിറ്റി ഷോകളും കണ്ടിട്ടുണ്ട്.

    അമ്മ യോഗത്തിൽ വിഷമത്തോടെ മോഹൻലാൽ!! സഹപ്രവർത്തകർക്കു മുന്നിൽ ആ ദുഃഖം വെളിപ്പെടുത്തി...അമ്മ യോഗത്തിൽ വിഷമത്തോടെ മോഹൻലാൽ!! സഹപ്രവർത്തകർക്കു മുന്നിൽ ആ ദുഃഖം വെളിപ്പെടുത്തി...

    ബിഗ് ബോസ് ആരംഭിക്കുന്നതിനു മുൻപ് പുറത്തു വന്ന ഷോയെ കുറിച്ചുള്ള വീഡിയോയിൽ അവതാരകനായ മോഹൻലാൽ നിയമങ്ങളെ കുറിച്ചും നിബന്ധന ബുക്കിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു. എന്നാൽ അന്ന് നിയമങ്ങളെ കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞിരുന്നില്ല. കാത്തിരുന്നു കാണാം എന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്. ജൂൺ 24 ഞായറാഴ്ച മുതൽ ഷോ ആരംഭിച്ചു. ബിഗ് ബോസിനെ കുറിച്ചു ഷോയുടെ നിബന്ധനകളെ കുറിച്ചും മത്സരാർഥികൾ പറയുന്നത് കേൾക്കാം.

    മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ കാരണമിത്!! താരം തന്നെ അത് വെളിപ്പെടുത്തുന്നു...മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ കാരണമിത്!! താരം തന്നെ അത് വെളിപ്പെടുത്തുന്നു...

    ബിഗ് ബോസ് ഹൗസിലെ റൂൾസ്

    ബിഗ് ബോസ് ഹൗസിലെ റൂൾസ്

    ആദ്യം ബിഗ് ബോസിലെ നിയമങ്ങളെ കുറിച്ചുള്ള ചില സൂചനകൾ മാത്രമായിരുന്നു നൽകിയിരുന്നത്. മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകൾ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. ഇപ്പോൾ ഷോയിലെ ബാക്കി നിബന്ധനകൾ ഓരോന്നായി പുറത്തു വരുകയാണ്. ബിഗ് ബോസ് ഹൗസിൽ മലയാളത്തിൽ മാത്രമേ സംസാരിക്കാൻ പാടൂള്ളൂ, മലയാളി താരങ്ങളാണ് ഷോയിൽ പ്രധാനമായും പങ്കെടുക്കുന്നത്. അതിനാൽ ബിഗ് ബോസ് ഹൗസിൽ മലയാളംനിർബന്ധമാണ്. കൂടാതെ പകൽ സമയങ്ങളിൽ ഉറങ്ങാനും പാടില്ല.

     നിയമങ്ങൾ എങ്ങനെ പാലിക്കും

    നിയമങ്ങൾ എങ്ങനെ പാലിക്കും

    ബിഗ് ബോസിന്റെ നിയമങ്ങളെ കുറിച്ച് കേട്ടപ്പോൾ ആദ്യം ഞെട്ടലാണുണ്ടായതെന്ന് മത്സരാർഥികൾ പലരും പറഞ്ഞിരുന്നു. ഇവ എങ്ങനെ പാലിക്കുമെന്നായി മനസിൽ. എങ്കിലും മത്സരാർഥികൾ ഇതൊരു ചലഞ്ചായിട്ടാണ് കണ്ടിരിക്കുന്നത്. ഫോൺ ഉപയോഗിക്കാതെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം അടച്ചിട്ട വീട്ടിൽ ജീവിക്കുക എന്നു പറയുന്നത് ശരിയ്ക്കും ഓർക്കാൻ കൂടി വയ്യാത്ത സംഗതിയാണ്. എന്നാൽ കഠിനമായ നിയമങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടെയാണ് താരങ്ങൾ എത്തിയിരിക്കുന്നത്.

    നിയമങ്ങൾ തെറ്റിച്ചാൽ

    നിയമങ്ങൾ തെറ്റിച്ചാൽ

    മത്സരാർഥികളെ 100 ദിവസം ബിഗ് ബോസ് ഹൗസിൽ താമസിപ്പിക്കും. മത്സരാഥികൾക്ക് പുറം ലോകമായി യാതൊരു തരത്തിലുമുള്ള ബന്ധവുമുണ്ടാകില്ല. മത്സരാഥികളുടെ ചലങ്ങൾ നിരീക്ഷിക്കാൻ ഹൗസിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ശേഷം മത്സരാഥികളുടെ ചലനങ്ങൾ ടിവിയിൽ പ്രദർശിപ്പിക്കും. കൂടാതെ മത്സരാഥികൾ ബിഗ് ബോസ് നിർദേശങ്ങൾ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും ബാക്കി. നിർദേശം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷയുംലഭിക്കുന്നതായിരിക്കും. കൂടാതെ ബിഗ് ബോസായ മോഹൻലാലിനെ നേരിട്ട് കാണാൻ കഴിയില്ല. അദ്ദേഹത്തിന്റെ ശബ്ദം മാത്രമേ കേൾക്കാൻ കഴിയുകയുള്ളൂ. കൂടാതെ വീട്ടിൽ ബിഗ് ബോസുമായി ഒറ്റയ്ക്ക് സംസാരിക്കാനുളള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

    Recommended Video

    BIG BOSS MALAYALAM 2018 | ബിഗ് ബോസ്സിലെ ചില രഹസ്യങ്ങൾ | FilmiBeat Malayalam
    ബിഗ് ബോസ് ഹൗസ്

    ബിഗ് ബോസ് ഹൗസ്

    ബിഗ് ബോസ് ഹൗസ് ഏറെ പ്രത്യേക നിറഞ്ഞതാണ്. വീട്ടിന്റെ അന്തരീക്ഷം വളരെ മനോഹരമാണ്. ജിമ്മ്, പൂൾ, വിശാലമായ ഡൈനിങ് ഹാൾ എന്നിവയുണ്ട്. ഒപ്പൺ കിച്ചണാണ് സ‍ജ്ജീകരിച്ചിരിക്കുന്നത്. എല്ലാത്തരം ഭക്ഷണം ഒരുക്കനുള്ള സൗകര്യം ഇവിടെ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. കൂടാതെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഉറങ്ങാൻ പ്രത്യേകം പ്രത്യേക മുറികളാണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായ അലങ്കരിച്ച ബെഡ് റൂമുകളാണ്. ഇരുട്ടിലും പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് ബെഡ് റൂമിലുള്ളത്. രണ്ട് ബാത്തു റൂമും, രണ്ട് ടോയിലെറ്റുമാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് ഹൗസിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ക്യാമറ സജ്ജീകരിച്ചിട്ടില്ല .

    English summary
    Bigg Boss Malayalam show rules and regulations
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X