ബിഗ് ബോസിലെ ഹീറോയാണ് ഞാന്‍! ഹീറോയിന്‍ അവളും! തുറന്നു പറഞ്ഞ് ശ്രീനിഷ്‌! വീഡിയോ വൈറല്‍

By Midhun

Recommended Video

താൻ ബിഗ്‌ബോസിലെ ഹീറോയാണെന്ന് ശ്രീനിഷ് | filmibeat Malayalam

ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുളള അപ്രതീക്ഷിത ട്വിസ്റ്റുകളാണ് ഷോയില്‍ നടക്കാറുളളത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും അഞ്ച് പേര് പുറത്തുപോയിരുന്നു. ദീപനായിരുന്നു ബിഗ് ബോസിലെ കഴിഞ്ഞ എലിമിനേഷനില്‍ പുറത്തായിരുന്നത്. ബിഗ് ബോസില്‍ ദിവസേന കളി മുറുകി വരുകയാണ് ചെയ്യുന്നത്.

പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയില്‍ ഉണ്ടെങ്കിലും ഓരോരുത്തരും ജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. ശ്രീനിഷും പേളിയും തമ്മിലുളള പ്രണയമാണ് ബിഗ് ബോസ് ഹൗസിലെ ഇപ്പോഴത്തെ സംസാര വിഷയം. അടുത്തിടെ തന്റെ മോതിരം പേളിക്ക് ശ്രീനിഷ് സമ്മാനിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നുളള സംശയം എല്ലാവരിലും ഉണ്ടാക്കിയത്. ഇവരുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ടാണ് മല്‍സരാര്‍ത്ഥികളെല്ലാം നീങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ബിഗ് ബോസ് ഹൗസിലെ ഹീറോ താനാണെന്ന് പറഞ്ഞിരിക്കുകയാണ് ശ്രീനിഷ്

ശ്രീനിഷും പേളിയും

ശ്രീനിഷും പേളിയും

മറ്റുളള മല്‍സരാര്‍ത്ഥികളെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു പേളിക്ക് അപ്രതീക്ഷിതമായി ശ്രീനിഷ് തന്റെ മോതിരം സമ്മാനിച്ചിരുന്നത്. ഇരുവരും ഒരുമിച്ച് ഇരിക്കുന്നതും സംസാരിക്കുന്നതും മറ്റുളളവര്‍ എപ്പോഴും കാണാറുണ്ടായിരുന്നു. ശ്രീനിഷാണ് പേളിയോട് താല്‍പര്യം കാണിച്ചുകൊണ്ട് ആദ്യം ചെന്നത് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. മല്‍സരാര്‍ത്ഥികള്‍ പരസ്പരം സംസാരിക്കുന്നതിനിടിയില്‍ എല്ലാം തന്നെ പേളി- ശ്രീനിഷ് പ്രണയത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു, ഷിയാസിനെയും അതിഥിയെയും ആയിരുന്നു എല്ലാവരും ആദ്യം പ്രണയ ജോഡികളായി കണ്ടിരുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ അങ്ങനെയൊന്നുമില്ലെന്ന് കണ്ടപ്പോള്‍ പേളി-ശ്രീനിഷ് പ്രണയത്തിലേക്ക് എല്ലാവരും ഉറ്റുനോക്കുകയായിരുന്നു

മോതിരക്കഥ വിഷയമായി

മോതിരക്കഥ വിഷയമായി

ശ്രീനിഷിനും പേളിക്കുമിടയില്‍ ഉളള മോതിര കഥ അറിഞ്ഞതോടെയാണ് എല്ലാവരും ഇവര്‍ക്കു പിന്നാലെ കൂടിയത്. ഇതേക്കുറിച്ച് രഹസ്യമായും പരസ്യമായും ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. കാമുകി കാമുകന്‍മാരായ ഇരുവരുടെയും ഓരോ നീക്കങ്ങളും മറ്റുളള മല്‍സരാര്‍ത്ഥികളെല്ലാം തന്നെ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു.പേളി മല്‍സരം അവസാനിപ്പിക്കുവാന്‍ വരെ ആലോചിച്ച സമയത്തായിരുന്നു ധൈര്യം നല്‍കാനായി ശ്രീനിഷ് തന്റെ മോതിരം പേളിക്ക് നല്‍കിയിരുന്നത്.

രഞ്ജിനി പറഞ്ഞത്

രഞ്ജിനി പറഞ്ഞത്

ബിഗ് ബോസ് ഹൗസില്‍ പേളിയുടെ ഉറ്റ സുഹൃത്താണ് അരിസ്റ്റോ സുരേഷ്. ബിഗ് ബോസിലെ മറ്റുളളവര്‍ എല്ലാം ഇക്കാര്യം അറിഞ്ഞിരുന്നെങ്കിലും അരിസ്‌റ്റോ സുരേഷിന് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. രഞ്ജിനിയായിരുന്നു ഇക്കാര്യം അരിസ്റ്റോ സുരേഷിനോട് പറഞ്ഞിരുന്നത്. അവര്‍ തമ്മില്‍ എന്തോ ഉണ്ടെന്നും അത് കണ്ട മൂന്ന് പേരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നുമായിരുന്നു രഞ്ജിനി സുരേഷിനോട് പറഞ്ഞിരുന്നത്.

ഹീറോയാണ് താനെന്ന് ശ്രീനിഷ്

ഹീറോയാണ് താനെന്ന് ശ്രീനിഷ്

കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ബിഗ് ബോസ് ഹൗസിലെ ഹീറോയാണ് താനെന്ന് ശ്രീനിഷ് പറഞ്ഞത്. അതിഥിക്കും പേളിക്കും മുന്‍പില്‍ വെച്ചായിരുന്നു ശ്രീനിഷ് ഇക്കാര്യം പറഞ്ഞത്. നമ്മള്‍ എന്തും ഗെയിം ആയിട്ട് കളിച്ചാല്‍ മനസില്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് ശ്രീനിഷ് പറയുന്നു. ബിഗ് ബോസിലെ എല്ലാവരെയും ഓരോരോ ക്യാരക്ടറായി നോക്കണമെന്നും തന്നെ ഇനി മുതല്‍ ഹീറോയായി കാണണമെന്നും ശ്രീനിഷ് അതിഥിക്കും പേളിക്കു മുന്നില്‍ വെച്ച് പറഞ്ഞു

ഹീറോയിന്‍ പേളി

ഹീറോയിന്‍ പേളി

താന്‍ ഹിറോയാവുമ്പോള്‍ ഹീറോയിന്‍ പേളിയായിരിക്കുമെന്നും ശ്രീനിഷ് പറഞ്ഞു. പേളിക്കും അതിഥിക്കും മുന്നില്‍ ചെറിയൊരു നാണത്തോടെയാണ് ശ്രീനിഷ് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം ലാലേട്ടനോട് പറയുമെന്ന് പേളി പറഞ്ഞപ്പോള്‍ ലാലേട്ടന്‍ അറിയട്ടേ എന്നായിരുന്നു ശ്രീനിഷ് മറുപടി പറഞ്ഞത്

സെക്കന്‍ഡ് ഹീറോയിന്‍ അതിഥി

സെക്കന്‍ഡ് ഹീറോയിന്‍ അതിഥി

ബിഗ് ബോസ് ഹൗസില്‍ പേളി ഹീറോയിന്‍ ആവുമ്പോള് അതിഥി സെക്കന്‍ഡ് ഹീറോയിന്‍ ആണെന്നും ശ്രീനിഷ് പറഞ്ഞു. എന്നാല്‍ തനിക്ക് സെക്കന്‍ഡ് ഹീറോയിന്‍ ആവേണ്ടെന്നാണ് അതിഥി പറഞ്ഞത്. ഹീറോയിന്‍ ആക്കിയില്ലെങ്കില്‍ അവള്‍ പിണങ്ങുമെന്നാണ് പേളിയെ നോക്കി ശ്രീനിഷ് പറഞ്ഞത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X