പേളിയും സുരേഷും പ്രണയത്തിലാണ്? ഒടുവില്‍ അനൂപിനെ കൊണ്ട് അത് പറയിപ്പിച്ചു! എല്ലാം ശ്രീനിയുടെ കളികള്‍!!

By Desk

Recommended Video

പേളിയും സുരേഷും പ്രണയത്തിലാണോ? | filmibeat Malayalam

ബിഗ് ബോസില്‍ പേളി പലപ്പോഴായി പ്രണയത്തിന്റെ പേരില്‍ പ്രതിസന്ധിയിലാവുന്നത് പേളി മാണിയാണ്. പേളി ബിഗ് ബോസിലെത്തിയ ആദ്യ ആഴ്ച ഡേവിഡ് ജോണിനോട് ഇഷ്ടമാണെന്ന് പറഞ്ഞതായി രഞ്ജിനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. പിന്നാലെ പേളിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ചിരിക്കുന്നതും സംസാരിക്കുന്നതും തുടങ്ങി മത്സരാര്‍ത്ഥികളില്‍ സംശയമുണ്ടാക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും പെരുമാറ്റം.

പേളിയോട് അരിസ്‌റ്റോ സുരേഷിന് പ്രത്യേകമായെരു ഇഷ്ടമായിരുന്നു. പേളിയെ സപ്പോര്‍ട്ട് ചെയ്ത് എല്ലാ കാര്യത്തിലും സുരേഷ് ഇടപ്പെടുന്നതിനെതിരെ മത്സരാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. സുരേഷിന് പേളിയോട് പ്രണയമാണെന്ന തരത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതൊരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന് പറഞ്ഞ് സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. അനൂപിനോടാണ് സുരേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

 സുരേഷുമായിട്ടുള്ള സംഭാഷണം

സുരേഷുമായിട്ടുള്ള സംഭാഷണം

അനൂപ്, സാബു, സുരേഷ് തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ശ്രീനിഷ് ഒന്ന് പറഞ്ഞ് കൊടുത്തിരുന്നെങ്കില്‍ പേളി എന്റെ അടുത്ത് വരുമായിരുന്നെന്നാണ് സുരേഷ് പറയുന്നത്. പേളിയോട് എനിക്ക് പ്രണയമുണ്ടെന്ന് ഞാന്‍ നിന്നോട് പറഞ്ഞിരുന്നോ എന്ന് സുരേഷ് വീണ്ടും അനൂപിനോട് ചോദിച്ചിരുന്നു.

സ്വയം പീഡിപ്പിക്കുന്ന സ്വഭാവം

സ്വയം പീഡിപ്പിക്കുന്ന സ്വഭാവം

സുരേഷിന് പേളിയോട് പ്രണയമാണെന്ന കാര്യം അനൂപിന്റെ അടുത്ത് ശ്രീനിഷ് ആയിരുന്നു പറഞ്ഞിരുന്നത്. ഇത് എനിക്ക് ദേഷ്യം വന്നിരുന്നു. ദേഷ്യം വരുമ്പോള്‍ സ്വയം പീഡിപ്പിക്കുന്ന സ്വഭാവം വളരെ അപകടമാണെന്ന് സുരേഷിനോട് അനൂപ് പറഞ്ഞ് കൊടുത്തിരുന്നു. അത് മറ്റുള്ളവരെ ഭയപ്പെടുത്തുമെന്നും അനൂപ് പറയുന്നു. സ്വയം പീഡിപ്പിക്കുന്നവരെ എനിക്കും പേടിയാണെന്ന് അനൂപ് വ്യക്തമാക്കി. ശ്രീനിഷാണ് ഇതില്‍ ഏറ്റവും തറ പണി കാണിച്ചത്. പിന്നീട് അത് ചോദിച്ചപ്പോള്‍ തുറന്ന് പറയാന്‍ അവന് പറ്റിയിരുന്നില്ല. ശ്രീനിയാണ് അക്കാര്യം എല്ലാവരോടും പറഞ്ഞ് നടന്നതെന്ന് സുരേഷ് പറയുന്നത്.

തനിക്ക് പ്രണയമുണ്ട്

തനിക്ക് പ്രണയമുണ്ട്

തനിക്ക് പുറത്ത് ഒരു പ്രണയമുണ്ടെന്ന് സുരേഷ് പറഞ്ഞിരിക്കുകയാണ്. അവളെ കുറിച്ച് പുറത്ത് ആരോടും പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയുമില്ല. ചേച്ചി മാത്രമേയുള്ളു. അതിനാല്‍ ഹോസ്റ്റലില്‍ ആണ് താമസിക്കുന്നത്. താന്‍ സിനിമയില്‍ വന്നതിന് ശേഷമാണ് അവളുമായി കൂടുതല്‍ ബന്ധത്തിലാവുന്നത്. അവളെയായിരുന്നു അമ്മയുടെ അടുത്ത് കൊണ്ട് പോയിരുന്നു. അമ്മയും അവളും തമ്മില്‍ ചേരില്ലാത്തത് കൊണ്ടാണ് മാറി നില്‍ക്കുന്നത്. ഇപ്പോള്‍ വല്ലപ്പോഴും വിളിച്ചാല്‍ എടുക്കും. അത്രയേയുള്ളു.

 പെണ്‍കുട്ടികള്‍ കാത്തിരിക്കുന്നു..

പെണ്‍കുട്ടികള്‍ കാത്തിരിക്കുന്നു..

പുറത്തിറങ്ങി കഴിഞ്ഞാല്‍ അനൂപും സാബുവും സുരേഷിന്റെ അമ്മയോട് സംസാരിക്കമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ അവള്‍ക്ക് എന്നെ കൊള്ളില്ലെന്ന് തോന്നുണ്ടാവും. പുറത്തിറങ്ങിയാല്‍ നിങ്ങളെ കാത്ത് നിരവധി പെണ്‍കുട്ടികളുടെ റോസപ്പൂക്കള്‍ കാത്തിരിക്കുന്നുണ്ടെന്നാണ് സാബു പറഞ്ഞത്. അത്രയും വേണ്ട.. ഏത് എടുക്കണമെന്ന കണ്‍ഫ്യൂഷന്‍ വരുമെന്നും അത് കൂട്ടകൊല വരെ ആവുമെന്നും സുരേഷ് തമാശയായി പറഞ്ഞിരുന്നു.

 പേളിയെ വിളിച്ച് പറയണം

പേളിയെ വിളിച്ച് പറയണം

പേളിയോട് കുറച്ച് കാര്യങ്ങള്‍ നീ പറയണമെന്ന ആവശ്യവുമായി സുരേഷ് അനൂപിന്റെ അടുത്ത് എത്തിയിരുന്നു. സുരേഷേട്ടന് പ്രണയമാണെന്ന കാര്യം സുരേഷ് അല്ല എന്നോട് പറഞ്ഞതെന്നും ശ്രീനിയാണ് പറഞ്ഞതെന്നും പേളിയോട് പറയണം. ഞാനൊരു ദുരന്തത്തില്‍പ്പെട്ട് കിടക്കുയാണ്. ഇതുംകൂടി ആയപ്പോള്‍ മതിയായി. ഞാന്‍ പറയാത്ത കാര്യം പറഞ്ഞോണ്ട് നടക്കുന്നതില്‍ താന്‍ വളരെയധികം അസ്വസ്ഥനാണ്.

 എല്ലാവരെയും വിശ്വാസമാണ്

എല്ലാവരെയും വിശ്വാസമാണ്

ലോകത്തുള്ള എല്ലാ പെണ്ണുങ്ങളെയും എനിക്ക് വിശ്വാസമാണ്. എന്നാല്‍ ഒരു പ്രണയത്തിന് നിന്ന് കൊടുക്കുന്നില്ല. അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന് പേടിച്ചിട്ടാണ് താന്‍ പോവാന്‍ നോക്കിയതെന്നും സുരേഷ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം പേളിയെ സമാധാനത്തോടെ പറഞ്ഞ് മനസിലാക്കിക്കണമെന്നും പറയണമെന്നായിരുന്നു സുരേഷിന്റെ ആവശ്യം. എന്റെ മനസില്‍ സിനിമയാണ്. സിനിമ മാത്രമേ ഉണ്ടാവുകയെന്നും സുരേഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X