പേളിക്ക് നല്‍കിയ വാക്ക് പാലിച്ചു ലാലേട്ടന്‍! മല്‍സരാര്‍ത്ഥികള്‍ക്ക് കിടു സര്‍പ്രൈസുമായി ബിഗ് ബോസ്!
Recommended Video

ബിഗ് ബോസിന്റെ മലയാളം പതിപ്പ് അവസാനിക്കാന്‍ ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ എഴു പേര്‍ മാത്രമാണ് ഇപ്പോഴുളളത്. ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍ ബഷീര്‍ പുറത്ത് പോയിരുന്നു. ഷോയിലെ ശക്തനായ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ ബഷീറിന്റെ പുറത്താവല്‍ പ്രേക്ഷകരില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു.
ഗ്രാന്റ് ഫിനാലയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സമയത്തും ശക്തമായ മല്‍സരാണ് ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെയിലേക്ക് നേരത്തെ മൂന്ന് പേര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്,അതിഥി തുടങ്ങിയവരാണ് ബിഗ് ബോസിന്റെ ഗ്രാന്റ്ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികള്‍ക്കായി മോഹന്‍ലാല്‍ നല്‍കിയ സര്‍പ്രൈസ് ശ്രദ്ധേയമായിരുന്നു. പേളി മാണി മുന്‍പ് ആവശ്യപ്പെട്ടൊരു കാര്യമായിരുന്നു ഒടുവില്‍ ലാലേട്ടന്‍ സാധിച്ചുകൊടുത്തത്.

ബിഗ് ബോസ്
ബിഗ് ബോസ് ഷോ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതോടെ പ്രേക്ഷകരില്‍ വലിയ ആകാംക്ഷയാണ് ഉണ്ടായിരിക്കുന്നത്. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ ആരായിരിക്കും വിജയിക്കുകയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുന്‍പ് വിജയി ആകുമെന്ന് പറഞ്ഞവരില്‍ അധികവും പുറത്തായതോടെ ഇനി അവശേഷിക്കുന്ന ആളുകളെക്കുറിച്ചാണ് എല്ലാവരുടെയും സംസാരം. പുറം ലോകവുമായി ബന്ധമില്ലാതെ 86 ദിനങ്ങളാണ് മല്‍സരാര്‍ത്ഥികള്‍ ബിഗ് ബോസില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുളള ആശയവിനിമയ സാധ്യതകളെല്ലാം ഒഴിവാക്കി കൊണ്ടായിരുന്നു ഇവര്‍ ബിഗ് ബോസില്‍ കഴിഞ്ഞിരുന്നത്.

ലാലേട്ടന്റെ സര്‍പ്രൈസ്
ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികള്‍ക്കായി ഒരു സര്‍പ്രൈസുമായി ലാലേട്ടന്‍ എത്തിയിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനു ശേഷമായിരുന്നു മല്‍സരാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ട് ലാലേട്ടന്‍ ഒരു സര്‍പ്രൈസ് അവര്‍ക്ക് നല്‍കിയിരുന്നത്. ബിഗ് ബോസിലെ ഏഴു പേര്‍ക്കായി ഒരു സിനിമ പ്രദര്‍ശനമായിരുന്നു അദ്ദേഹം നടത്തിയത്. മോഹന്‍ലാല്‍ അഭിനയിച്ച ഒരു സൂപ്പര്‍ഹിറ്റ് സിനിമയാണ് എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും പറയാതെയായിരുന്ന എല്ലാവരെയും ആക്ടിവിറ്റി എരിയയിലേക്ക് ക്ഷണിച്ചത്.

മണിച്ചിത്രത്താഴ്
ലാലേട്ടന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ആയിരുന്നു മല്‍സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് വീട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. സാധാരണ ഒരു തിയ്യേറ്ററില്‍ പോകുന്നതു പോലെ ഒരുങ്ങാന്‍ നിര്‍ദ്ദേശിച്ച ബിഗ് ബോസ് ഇടയ്ക്ക് കഴിക്കാനുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സ്‌റ്റോര്‍ റൂമില്‍ ഉണ്ടെന്നും അറിയിച്ചിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന ആക്ടിവിറ്റി എരിയയ്ക്കു സമീപത്തായി ചിത്രത്തിന്റ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തിയ്യേറ്ററുകളില്‍ പോയി കാണുന്നതിനു സമാനമായിട്ടായിരുന്നു ബിഗ് ബോസ് ഹൌസില്‍ സിനിമാ പ്രദര്‍ശനം നടന്നത്.

പേളി അന്ന് പറഞ്ഞ്
പേളി മാണിയായിരുന്നു ഇതിനു മുന്‍പ് സിനിമ കാണണമെന്ന ആഗ്രഹം ബിഗ് ബോസ് വീട്ടില്‍ പ്രകടിപ്പിച്ചിരുന്നത്. ബിഗ് ബോസ് വീട്ടില്‍ മടിപിടിച്ച സമയത്തായിരുന്നു ഒരു സിനിമയെങ്കിലും കാണിക്കാമോയെന്ന് ലാലേട്ടനോട് പേളി അഭ്യര്‍ത്ഥിച്ചിരുന്നത്. എല്ലാ മല്‍സരാര്‍ത്ഥികളും കൂടിയിരുന്ന സമയത്തായിരുന്നു പേളി അന്ന് ലാലേട്ടനോട് ഇക്കാര്യം പറഞ്ഞിരുന്നത്. പേളിയുടെ ആഗ്രഹം സാധിച്ചുതരാമെന്ന് അന്ന് ലാലേട്ടന്‍ വാക്കുനല്‍കുകയും ചെയ്തിരുന്നു. ലാലേട്ടന്റെ സര്‍പ്രൈസ് പേളിയ്ക്കും സന്തോഷം നല്‍കിയിരുന്നു.

ഗ്രാന്‌റ് ഫിനാലേയ്ക്ക് ദിവസങ്ങള്‍ മാത്രം
ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. മൂന്ന് പേര്‍ നേരത്തെ ഫൈനലിലെത്തിയെങ്കിലും ബാക്കിയുളളവരെല്ലാം എലിമിനേഷന്‍ ലിസ്റ്റിലുണ്ട്. ശക്തരായ മല്‍സരാര്‍ത്ഥികള്‍ തന്നെയാണ് ബിഗ് ബോസ് ഷോയില്‍ ഇപ്പോഴും തുടരുന്നത്. ബിഗ് ബോസിലെ വിജയി ആയി പലരെയും ആളുകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും ആരുമാവാം എന്ന സ്ഥിതിയിലാണ് ഇപ്പോഴുളളത്. പരസ്പരം മല്‍സരിച്ചുകൊണ്ടാണ് ഓരോരുത്തരും ഷോയില്‍ മുന്നേറികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications