ബിഗ് ബോസിന്റെ മസാല ദോശ ഏറ്റൂ!! അനൂപ് നൽകിയ ദോശയിൽ ശ്വേതയുടെ പിണക്കം മാറി, സംഭവം ഇങ്ങനെ
അനൂപ് നൽകിയ ദേശയിൽ ശ്വേത വീണൂ,
Recommended Video

സോഷ്യൽ മീഡിയയിലെ താരം ബിഗ് ബോസ് തന്നെയാണ്. ഷോയെ വിമർശിച്ചും അഭിനന്ദിച്ചും ഒരുപാട് പേർ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലൂടെ രംഗത്തെത്തുന്നുണ്ട്. മോഹൻലാൽ അവതാരകനായി എത്തുന്നു എന്നതാണ് ഷോയുടെ ഹൈലൈറ്റ്. കൂടാതെ ഇത്തരത്തിലുളള റിയാലിറ്റി ഷോ മലയാളി പ്രേക്ഷകർകക് അത്ര സുപരിചിതമല്ല. എന്താണ് ബിഗ് ബോസ് എന്നും കഴിയുടെ രസകൂട്ട് എന്താണെന്നും പ്രേക്ഷകർക്ക് മനസിലാക്കി വരുന്നതേയുള്ളൂ.
ബിഗ് ബോസ് മലയാളത്തെ കൂടാതെ ഇന്ത്യയിലെ അഞ്ച് ഭാഷകളിൽ വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. രണ്ടും മൂന്നും അതിൽ കൂടുതൽ സീസണുകൾ ഇതിനോടകം തന്നെ മറ്റു ഭാഷയിൽ പിന്നിട്ട് കഴിഞ്ഞു. എന്നാൽ മറ്റുള്ള ഭാഷകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് മലയാളികളുടം ബിഗ് ബോസ്. ഷോയുടെ ഘടനരീതി ഒരു പോലെയാണെങ്കിലും പ്രേക്ഷകരെ വെറുപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തികളൊന്നും മലയാളി മത്സരാർഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

അടിപിടി
ബിഗ് ബോസിൽ അടിപിടി സാധാരണമായി കണ്ടു വരുന്ന കാഴ്ചയാണ്. മത്സരാർഥികൾ തമ്മിൽ എല്ലാദിവസവും വാക് വാദത്തിൽ ഏർപ്പെടുന്നുണ്ട്. അത് അവർ തന്നെ പരിഹരിക്കുകയും ചെയ്യാറുമുണ്ട്. മത്സരാർഥികൾ തമ്മിലുണ്ടാകുന്ന വഴക്കിൽ ബിഗ് ബോസോ മോഹൻലാലോ ഒരിക്കലും ഇടപെടാറില്ല. ഇതാണ് ഇവിടെ കണ്ടു വരുന്ന കാഴ്ച.

ശ്വേതയും അനൂപും തമ്മിലുള്ള വഴക്ക്
കളിയുടെ ഭാഗമായി പലതരത്തിലുള്ള വാക് വാദങ്ങൾ ബിഗ് ബോസിൽ അരങ്ങേറിയിട്ടുണ്ട്. അതിനൊക്കെ പ്രേക്ഷകർ കാഴ്ചക്കാരുമായിട്ടുണ്ട്. പുതിയ ക്യാപ്റ്റൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിഗ്ബേസ് ഹൗസിൽ നടന്ന ടാസ്ക്ക് വലിയൊരു പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. ശ്വേതയും അനൂപും ശ്രീജീഷുമായിരുന്നു ക്യാപ്റ്റൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിനിടയിൽ ശ്വേതയും അനൂപ് മേനോനും തമ്മിൽ വാക് തർക്കമുണ്ടാകുകയും . അത് രൂക്ഷമായി മാറുകയും ചെയ്തു

സ്ത്രീ വിരുദ്ധത
അനൂപ് ചന്ദ്രൻ പറഞ്ഞതിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് ആരോപിച്ച് ബിഗ് ബോസിലെ വനിത മത്സരാർഥികളായ രഞ്ജിനി, ശ്വേത, ഹിമ, ദിയ എന്നിവർ രംഗത്തെത്തിയിരുന്നു. ശ്വേതയുമായി നടന്ന പ്രശ്നത്തിനെ തുടർന്ന് അനൂപ് ടാസ്ക്കിൽ നിന്ന് സ്വയം പുറത്തു പോകുകയും ചെയ്തിരുന്നു. തുടർന്ന് ബഗ്ബോസ് ഹൗസിൽ വീണ്ടും വഴക്കിന് അരങ്ങേറി. രഞ്ജിനിയും അനൂപുമായിട്ടായിരുന്നു വഴക്ക്. പിന്നീട് ബിഗ് ബോസിന്റെ പ്രതിനിധി എന്ന നിലയിൽ ക്യാമറയ്ക്ക് മുന്നിൽ അനൂപ് മാപ്പ് പറയുകയും ചെയ്ത.

മസാല ദോശ
അനൂപും ശ്വേതയും തമ്മിലുള്ള വഴക്കിൽ ബിഗ് ബോസ് ഇടപെട്ടു. ശ്വേതയോട് അനൂപിന് മാപ്പ് നൽകാൻ കഴിയുമോ എന്ന് ചോദിച്ചു. തുടർന്നു ഇവർ സമ്മതം മൂളുകയായിരുന്നു. ബിഗ് ബോസിലെ കൺഫെഷൻ റൂമിൽ വളിച്ചു വരുത്തിയായിരുന്നു ഈ കാര്യം ആരാഞ്ഞത് . നിറ കണ്ണു കളോടെയാണ് ഇവർ തിരികെ സുഹൃത്തുക്കളുടെ അടുത്തെത്തിയത്. മോഹൻലാൽ ഉൾപ്പെടെ എല്ലവരും കാര്യം ചോദിച്ചിരുന്നു. താരം നടന്ന സംഭവം വിവരിക്കുകയും ചെയ്തു. തുടർന്ന് ശ്വേത മുൻപ് ആവശ്യപ്പെട്ടിരുന്ന മസാല ദേശ ബിഗ് ബോസ് ഇവർക്ക് നൽകി. അത് അനൂപ് മേനോൻ വാരി കൊടുത്തു അവർ തമ്മിലുളള പ്രശ്നം പരിഹരിക്കുകയും ചെയ്തു.


Click it and Unblock the Notifications