For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ സന്തോഷ് പണ്ഡിറ്റാണ് തരികിട സാബു, എന്താണ് കാരണമെന്ന് അറിയാമോ?

  |

  മണ്ടനാണെന്നും വിവരമില്ലാത്തവനാണെന്നും തുടങ്ങി മോശപ്പെട്ട കമന്റുകളിലൂടെ സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി സിനിമ നിര്‍മ്മിച്ച സന്തോഷിനെ പരിഹസിച്ചവരാണ് മലയാളികള്‍. എന്നാല്‍ സൂര്യ ടിവിയിലെ മലയാളി ഹൗസില്‍ ഒരു അംഗമായതോടെ സന്തോഷ് പണ്ഡിറ്റിന്റെ തലവര മാറിയെന്ന് പറയാം.

  നിരന്തരം ക്യാമറയ്ക്ക് മുന്നിലായിരുന്നതിനാല്‍ യഥാര്‍ത്ഥ സന്തോഷ് പണ്ഡിറ്റിന്റെ ജീവിതം പ്രേക്ഷകര്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സ്വാഭവം എങ്ങനെയാണെന്നും. അതേ സമയം മലയാളി ഹൗസില്‍ വന്ന പ്രമുഖ താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കാത്ത സ്വാഭവ സവിശേഷതയായിരുന്നു കാണേണ്ടി വന്നതും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിന്റെ അവസ്ഥയും ഇങ്ങനെയാണ്. ബിഗ് ബോസിലെ സന്തോഷ് പണ്ഡിറ്റ് ആയിരിക്കുന്നത് തരികിട സാബുവാണ്. അതിന്റെ കാരണങ്ങളിങ്ങനെയാണ്..

  ബിഗ് ബോസ്

  ബിഗ് ബോസ്

  ബിഗ് ബോസ് ആവശ്യത്തിലധികം വിവാദങ്ങളും തര്‍ക്കങ്ങളുമായിട്ടാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. ആദ്യഘട്ട എലിമിനേഷനില്‍ ഒരാള്‍ പുറത്ത് പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുതിയൊരു മത്സരാര്‍ത്ഥി കൂടി എത്തിയിരിക്കുകയാണ്. മലയാളത്തില്‍ ബിഗ് ബോസ് ആരംഭിക്കുന്നതിന് മുന്‍പ് എല്ലാവര്‍ക്കും അറിയാനുള്ളത് ആരെക്കെയായിരിക്കും ഷോ യില്‍ ഉണ്ടാവുക എന്നതായിരുന്നു. പല റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും തുടക്ക ദിവസമാണ് മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വ്യക്തമായ ധാരാണ വന്നത്.

   തരികിട സാബു

  തരികിട സാബു

  പതിനാറ് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തരികിട സാബുവായിരുന്നു. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ സാബു സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. ഇതിന്റെ പേരില്‍ കേസ് സാബുവിന്റെ പേരിലും ഉണ്ടായിരുന്നു. കേസില്‍ മുങ്ങി നടക്കുന്നതിനിടെയാണ് താരം ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മുന്‍പ് അവതാരക രഞ്ജിനി ഹരിദാസിനേടും സാബു സോഷ്യല്‍ മീഡിയയിലൂടെ മോശപ്പെട്ട രീതിയില്‍ സംസാരിച്ചിരുന്നു. ഇരുവരും ബിഗ് ബോസിലെത്തിയതോടെ അതിന്റെ പേരിലും സംസാരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു.

   സാബുവിനെ പുറത്താക്കണം

  സാബുവിനെ പുറത്താക്കണം

  സംഘപരിവാര്‍ പ്രവര്‍ത്തകയായ ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയ വഴി അവഹേളിക്കുകയും മതപരമായി അധിഷേപിച്ചതിന്റെ പേരില്‍ സാബുവിനെതിരെ പോലീസില്‍ പരാതിയുണ്ടായിരുന്നു. ഇതിനിടെ മുങ്ങി നടന്ന സാബു മോന്‍ പെട്ടൊന്നൊരു ദിവസം ബിഗ് ബോസില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതോടെ സാബുമോന് എതിരെ ലസിതയും രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച സാബുവിനെതിരെ കുത്തിയിരിപ്പ് സമരം വരെ അവര്‍ നടത്തിയിരുന്നു. സാബുവിനെ പുറത്താക്കണമെന്ന രീതിയില്‍ പല പ്രതിഷേധങ്ങളും നടന്നിരുന്നു.

  ചീത്തപ്പേര് മാറുന്നു?

  ചീത്തപ്പേര് മാറുന്നു?

  മലയാളി ഹൗസില്‍ വന്നതിന് ശേഷം സന്തോഷ് പണ്ഡിറ്റിന്റെ ഇമേജ് മാറിയത് പോലെ സാബുവിന്റെയും മാറി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ എത്തിയതിന് ശേഷം എല്ലാ കാര്യങ്ങളിലും പക്വതയോടെ തീരുമാനങ്ങളെടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരാള്‍ സാബുവായിരുന്നു. പെട്ടനെന്ന് തന്നെ ഒരു ഗൃഹനാഥന്റെ ഉത്തരവാദിത്വം സാബു ഏറ്റെടുത്തിരുന്നു. പല ടാസ്‌കുകളിലും മറ്റുള്ളവരെ സഹായിക്കാനും സാബു മടി കാണിക്കാറില്ല. അരിസ്റ്റോ സുരേഷ് ഭക്ഷണം കഴിക്കാന്‍ എടുത്തതിന്റെ പേരില്‍ രഞ്ജിനി ഹരിദാസ് ഉണ്ടാക്കിയ ബഹളത്തിന് കൃത്യം മറുപടി പറഞ്ഞത് സാബുവായിരുന്നു. അതിനെല്ലാം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും കൈയടി സാബുവിന് ലഭിച്ചിരുന്നു.

  ഇമേജ് മാറുന്നതിങ്ങനെ..

  ഇമേജ് മാറുന്നതിങ്ങനെ..

  സന്തോഷ് പണ്ഡിറ്റിനെ ഒരു കോമാളിയായും ഒന്നിലും കൊള്ളരുതാത്തവനായും.. ചുരുക്കത്തില്‍ ഒരു തരികിടയായുമാണ് കണ്ടത്. എന്നാല്‍ ഷോ കഴിയുന്നതോടെ സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ എല്ലാവരും തിരിച്ചറിഞ്ഞു. സാബുവിന്റെ സ്ഥിതിയും മറിച്ചല്ല കേസുകള്‍, ആരോപണങ്ങള്‍, പിടികിട്ടാപ്പുള്ളി എന്നിങ്ങനെയുള്ള ഇമേജുകളുമായി ബിഗ് ബോസ് കളിയ്ക്കാനിറങ്ങിയ സാബു തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി കൊണ്ടേയിരിക്കുകയാണ്. അതേ സമയം നല്ല പ്രതിച്ഛായയുണ്ടെന്ന് നമ്മള്‍ കരുതുന്ന ചിലര്‍ മോശമായി കൊണ്ടേയിരിക്കുകയാണ്.

  മറ്റുള്ള താരങ്ങള്‍ ‌

  മറ്റുള്ള താരങ്ങള്‍ ‌

  സിനിമാ സീരിയല്‍ അവതരണം എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് ബിഗ് ബോസിലെത്തിയിരുന്നത്. അതില്‍ ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്, പേളി മാണി ഇവരെല്ലാം കേരളത്തില്‍ വളരെയധികം പോപ്പുലറായ ആളുകളുമാണ്. എന്നാല്‍ ബിഗ് ബോസിലൂടെ ഇവരുടെ ഇമേജ് പൂര്‍ണമായും മാറിയിരിക്കുകയാണ്. ചെറിയ കാര്യത്തിന് കരയുന്ന പേളിയും രഞ്ജിനിയും ശരിക്കും പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. അവരെ കുറിച്ച് ഒരിക്കലും പ്രതീക്ഷിക്കാത്ത സ്വഭാവമാണ് പ്രകടമായി കൊണ്ടിരിക്കുന്നത്. മറ്റുളളവരുടെ അവസ്ഥയും ഇതുപോലെ തന്നെയാണ്.

  English summary
  Bigg Boss Malayalam: Tharikida Sabu face changing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X