For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് വിവാദത്തിലേക്ക്.. സോഷ്യല്‍ മീഡിയയിലെ തെറി വിളി തരികിട സാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമോ?

  |

  മലയാളികള്‍ കാത്തിരുന്ന ബിഗ് ബോസ് സംഭവബഹുലമായ നിമിഷങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്. ആദ്യ ആഴ്ച കഴിയുന്നതിന് മുന്‍പ് തന്നെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട മനോജ് വര്‍മ്മ ഷോ യില്‍ നിന്നും പുറത്ത് പോയിരുന്നു. വരും ദിവസങ്ങളില്‍ വേറെയും എലിമിനേഷന്‍ ഉണ്ടാവും.

  പതിനാറ് മത്സരാര്‍ത്ഥികളുമായി മുന്നോട്ട് പോവുന്ന പരിപാടിയില്‍ ഒരാള്‍ തരികിട സാബുവാണ്. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ സാബു സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. ഇതിന്റെ പേരില്‍ കേസ് സാബുവിന്റെ പേരിലും ഉണ്ടായിരുന്നു. അതിനിടെയാണ് ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

  ബിഗ് ബോസ്

  ബിഗ് ബോസ്

  ശ്വേത മേനോന്‍ ക്യാപ്റ്റനായിരിക്കുന്ന ആഴ്ചയിലൂടെയാണ് ബിഗ് ബോസ് മലയാളം കടന്ന് പോവുന്നത്. പാട്ടും ഡാന്‍സും വ്യത്യസ്തമായ ടാസ്‌കുകളുമായി ഓരോ ദിവസവും മനോഹരമായി മുന്നോട്ട് പോവുമ്പോള്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങളും ബിഗ് ബോസ് ഹൗസില്‍ സംഭവിക്കുന്നുണ്ട്. ഒപ്പം മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും സജീവമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സാബുവിന്റെ പേരില്‍ പുറത്ത് നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ത്രീകളെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചു എന്നതാണ് സാബുവിനെതിരെയുള്ള കുറ്റം.

  രഞ്ജിനി ഹരിദാസിനും..

  രഞ്ജിനി ഹരിദാസിനും..

  മുന്‍പ് അവതാരക രഞ്ജിനി ഹരിദാസിനും സാബു മോന്റെ സൈബര്‍ ആക്രമണത്തിന് ഇരയാവേണ്ടി വന്നിരുന്നു. എന്നാല്‍ ഇരുവരും ബിഗ് ബോസില്‍ എത്തിയതോടെ ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ യുദ്ധമുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. ആദ്യ കൂടികാഴ്ചയില്‍ തന്നെ സാബു മോനോട് രഞ്ജിനി അക്കാര്യം ചോദിച്ചിരുന്നെങ്കിലും സാബു മോന്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതെല്ലാം പ്രേക്ഷകരിലേക്ക് അതുപോലെ എത്തുമെന്നുള്ളത് സാബു മോന്‍ മനസിലാക്കിയിരുന്നു.

  അറസ്റ്റ് ചെയ്യുമോ?

  അറസ്റ്റ് ചെയ്യുമോ?

  അടുത്തിടെ സംഘപരിവാര്‍ പ്രവര്‍ത്തകയായ ലസിത പാലക്കലിന് നേരെയായിരുന്നു സാബു മോന്റെ സൈബര്‍ ആക്രമണം. യുവതിയെ സോഷ്യല്‍ മീഡിയ വഴി അവഹേളിക്കുകയും മതപരമായി അധിഷേപിക്കുകയും ചെയ്തതിനെതിരെ പോലീസില്‍ പരാതിയുണ്ടായിരുന്നു. ഇതോടെ മുങ്ങി നടന്ന സാബു മോന്‍ പെട്ടൊന്നൊരു ദിവസം ബിഗ് ബോസ് പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതോടെ സാബുമോന് എതിരെ ലസിതയും രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച സാബുവിനെതിരെ കുത്തിയിരിപ്പ് സമരം വരെ അവര്‍ നടത്തിയിരുന്നു. അതിനൊപ്പം സാബുവിന്റെ കായംകുളത്തുള്ള വീട്ടിലേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു

   സാബുവിനെ അറസ്റ്റ് ചെയ്യുമോ?

  സാബുവിനെ അറസ്റ്റ് ചെയ്യുമോ?

  സാബു മോനെ ബിഗ് ബോസിലൂടെ പരിചയപ്പെടുത്തിയതിന് ശേഷമാണ് ശക്തമായ പ്രതിഷേധവുമായി ലസിത രംഗത്തെത്തിയത്. മാത്രമല്ല ഒരു കേസിലെ പ്രതിയെ ഷോ യില്‍ പങ്കെടുപ്പിച്ച് ഒളിപ്പിച്ച് വെക്കുന്നതിനെതിരെ ചാനലിനെതിരയും കേസെടുക്കണമെന്ന് ലസിത പറയുന്നു. എന്നാല്‍ ഉടന്‍ തന്നെ സംഭവത്തില്‍ നടപടിയെടുത്ത് സാബു മോനെ അറസ്റ്റ് ചെയ്യുമോ എന്നാണ് അറിയാനുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

  വിവാദം ഉണ്ടാവണം..!

  വിവാദം ഉണ്ടാവണം..!

  മോഹന്‍ലാല്‍ അവതരാകനായി എത്തി ജൂണ്‍ 24 ന് വൈകുന്നേരം 7 മണിയ്ക്കായിരുന്നു മലയാളം ബിഗ് ബോസ് ആരംഭിച്ചത്. സിനിമ, സീരിയല്‍, അവതരണം എന്നിങ്ങനെയുള്ള മേഖലകളില്‍ നിന്നും പതിനാറ് പേരാണ് ബിഗ് ബോസില്‍ പങ്കെടുക്കുന്നത്. ബിഗ് ബോസ് ഷോ പ്രേക്ഷകരെ ആകര്‍ഷിക്കണമെങ്കില്‍ അതില്‍ എല്ലാ ദിവസം എന്തെങ്കിലും തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാവണം. അത്തരത്തില്‍ ഓരോ ദിവസം കഴിയും തോറും ഓരോ പ്രശ്‌നങ്ങള്‍ തലപൊക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതെല്ലാം പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

  English summary
  Bigg Boss Malayalam: Tharikida Sabu faceing arrest?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X