രഞ്ജിനി ഹരിദാസും സാബുമോനും പ്രണയത്തില്‍! ബിഗ് ബോസില്‍ പ്രണയമഴ മാത്രം, വീഡിയോ കാണാം..

Recommended Video

രഞ്ജിനി ഹരിദാസും സാബുമോനും പ്രണയത്തില്‍ | filmibeat Malayalam

കമല്‍ ഹാസന്‍ നയിക്കുന്ന തമിഴ് ബിഗ് ബോസില്‍ നടി ഓവിയയുടെ പ്രണയം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയതായിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥി ആരവിനോടുള്ള തീവ്രപ്രണയം നടി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇടയ്ക്ക് ഹൗസിലെ സ്വിമ്മിങ് പൂളില്‍ ചാടി ആത്മഹത്യയ്ക്കും ഓവിയ ശ്രമിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വിവാദങ്ങളും ചര്‍ച്ചകളും തകര്‍ക്കങ്ങളുമെല്ലാം ഉണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള പരിപാടി ബിഗ് ബോസ് തന്നെയാണ്. മറ്റുള്ള ഭാഷകളില്‍ ബിഗ് ബോസ് സജീവമായതോടെയാണ് മലയാളത്തിലേക്കും വേണമെന്ന ആവശ്യം എത്തിയത്.

ഒടുവില്‍ മോഹന്‍ലാല്‍ അവതകരനായി എത്തിയ ബിഗ് ബോസ് ജൂണ്‍ 24 ന് ആരംഭിച്ചിരുന്നു. തമിഴ് ബിഗ് ബോസിലെ പോലെ മലയാളത്തിലും ഒരു പ്രണയം മൊട്ടിടുന്നതായി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. പേളി മാണിയും ശ്രീനേഷും തമ്മിലാണ് പ്രണയത്തിലായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവര്‍ മാത്രമല്ല മറ്റൊരു പ്രണയ ജോഡി കൂടി മലയാളം ബിഗ് ബോസിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തും. അത്തരത്തില്‍ ഒരു വീഡിയോ വൈറലായിരിക്കുകയാണ്.

പേളി പ്രണയത്തിലോ?

കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് മത്സരാര്‍ത്ഥികളായ പേളി മാണിയും ശ്രീനേഷും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മറ്റുള്ള മത്സരാര്‍ത്ഥികള്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. പേളിയും ശ്രീനേഷും ഒന്നിച്ചിരിക്കുന്നതും വര്‍ത്തമാനം പറയുന്നതും മാത്രമല്ല ഇവര്‍ കോഡ് ഭാഷയിലൂടെ സംസാരിക്കാറുണ്ടെന്നും സഹതാരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അരിസ്റ്റോ സുരേഷിനോട് തനിക്ക് അങ്ങനെ ഒന്നുമില്ലെന്നും ഇതേ കുറിച്ച് ആരാധകരോട് താന്‍ തന്നെ പിന്നീട് സംസാരിച്ചോളാമെന്നുമായിരുന്നു പേളി പറഞ്ഞിരുന്നത്. ഇതോടെ പേളിയുടെ പ്രണയത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു തീരുമാനമായിരിക്കുകയാണ്.

പേളി പ്രണയത്തിലോ?

പേളി പ്രണയത്തിലോ?

കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് മത്സരാര്‍ത്ഥികളായ പേളി മാണിയും ശ്രീനേഷും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മറ്റുള്ള മത്സരാര്‍ത്ഥികള്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. പേളിയും ശ്രീനേഷും ഒന്നിച്ചിരിക്കുന്നതും വര്‍ത്തമാനം പറയുന്നതും മാത്രമല്ല ഇവര്‍ കോഡ് ഭാഷയിലൂടെ സംസാരിക്കാറുണ്ടെന്നും സഹതാരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അരിസ്റ്റോ സുരേഷിനോട് തനിക്ക് അങ്ങനെ ഒന്നുമില്ലെന്നും ഇതേ കുറിച്ച് ആരാധകരോട് താന്‍ തന്നെ പിന്നീട് സംസാരിച്ചോളാമെന്നുമായിരുന്നു പേളി പറഞ്ഞിരുന്നത്. ഇതോടെ പേളിയുടെ പ്രണയത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു തീരുമാനമായിരിക്കുകയാണ്.

മറ്റൊരു പ്രണയം

മറ്റൊരു പ്രണയം

ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളെന്ന് പറയുന്ന രണ്ട് പേര്‍ രഞ്ജിനി ഹരിദാസും സാബുമോനുമാണ്. ബിഗ് ബോസ് ഹൗസില്‍ ഇരുവരും എത്തിയതിന് ശേഷമുള്ള രംഗങ്ങള്‍ ചേര്‍ത്ത് ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 'പ്രണയം... അത് അഗ്‌നിയില്‍ നിന്ന് ഉരുക്കി എടുക്കുന്ന സ്വര്‍ണ്ണം പോലെയാണ്.. ആദ്യത്തെ പൊള്ളല്‍ അതിജീവിച്ചാല്‍ തിളക്കം ഏറുന്ന പ്രഭ നേടാന്‍ കഴിയുന്ന ആനന്ദ സുഖ ഭ്രമം' എന്നും പറഞ്ഞായിരുന്നു വീഡിയോ എത്തിയത്. തമ്പൂരാന്‍ എഴുന്നെള്ളി എന്ന് തുടങ്ങുന്ന പാട്ടിന്റെ പശ്ചാതലത്തിലായിരുന്നു വീഡിയോ നിര്‍മ്മിച്ചിരുന്നത്.

സാബുവും രഞ്ജിനിയും..

സാബുവും രഞ്ജിനിയും..

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് സാബു മോന്‍. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റുകളിട്ടതിന്റെ പേരില്‍ സാബുമോനെതിരെ പോലീസ് കേസ് വരെ ഉണ്ടായിരുന്നു. ബിജെപി വനിതാ നേതാവിനെ അവഹേളിക്കുകയും മതപരമായി അധിഷേപിച്ചതിന്റെ പേരില്‍ സാബുവിനെതിരെ പരാതിയുണ്ടായിരുന്നു. അത് നടക്കുന്നതിനിടെയാണ് ബിഗ് ബോസില്‍ സാബു പ്രത്യക്ഷപ്പെട്ടത്. മുന്‍പ് സാബു മോനും രഞ്ജിനി ഹരിദാസും തമ്മില്‍ ഇതുപോലെ പ്രശ്‌നം ഉണ്ടായിരുന്നു. ഇരുവരും നേരില്‍ കാണുമ്പോള്‍ ഇതിന്റെ പേരില്‍ പ്രശ്‌നമുണ്ടാവുമെന്ന് പലരും കരുതിയെങ്കിലും രംഗം ശാന്തമായിരുന്നു.

 കുടുംബനാഥനായി സാബു

കുടുംബനാഥനായി സാബു

മത്സരാര്‍ത്ഥികളെ 100 ദിവസം പ്രേക്ഷകര്‍ നേരിട്ട് കാണുന്നതിനാല്‍ അവരുടെ സ്വഭാവം എങ്ങനെയാണെന്നുള്ളത് വ്യക്തമാവും. മുന്‍പ് മലയാളി ഹൗസിലൂടെ തന്റെ ചീത്തപ്പേര് മാറ്റാന്‍ സന്തോഷ് പണ്ഡിറ്റിന് കഴിഞ്ഞിരുന്നു. അതുപോലെ ബിഗ് ബോസിലെത്തിയതിന് ശേഷം സാബു മോന് വലിയൊരു ആരാധകനിരയാണിപ്പോളുള്ളത്. അദ്ദേഹത്തെ കുറിച്ചുള്ള പല തെറ്റിദ്ധാരണകള്‍ മാറാന്‍ പരിപാടിയിലൂടെ സാധിച്ചിരുന്നു. ആദ്യദിനം മുതല്‍ ബിഗ് ബോസിലെ കുടുംബനാഥന്റെ റോളാണ് സാബു നിര്‍വഹിക്കുന്നത്. എല്ലാ കാര്യങ്ങളിലും പക്വതയോടെ സംസാരിക്കാന്‍ കഴിയുന്ന ഏക മത്സരാര്‍ത്ഥി സാബു മോനാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 രഞ്ജിനിയാണ് താരം

രഞ്ജിനിയാണ് താരം

രഞ്ജിനി ഹരിദാസ്, ശ്വേത മേനോന്‍ തുടങ്ങിയവരാണ് ബിഗ് ബോസിലെ ശക്തമായ മത്സരാര്‍ത്ഥികള്‍. ഇരുവരും എല്ലാ കാര്യത്തിലും മുന്നില്‍ നില്‍ക്കുകയും നന്നായി പെര്‍ഫോമന്‍സ് കാഴ്ചവെക്കാനും ശ്രമിക്കാറുണ്ട്. മറ്റുള്ളവരില്‍ നിന്നും രഹസ്യം ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ള വ്യക്തി രഞ്ജിനി ഹരിദാസാണെന്നാണ് അഭിപ്രായം. പേളി, ശ്രീനേഷ് പ്രണയം മുതല്‍ എല്ലാം രഞ്ജിനി എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാറുണ്ട്. ദേഷ്യം വന്നാല്‍ സിംഹത്തിനെ പോലെ ഗര്‍ജ്ജിക്കാനും രഞ്ജിനി മടിക്കാറില്ല.

വീഡിയോ കാണാം..

സുമേഷ് എന്നയാൾ എഡിറ്റ് ചെയ്ത വീഡിയോയാണ് വൈറലാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X