ട്രോളും ട്രോളന്മാരെയും പേടിയില്ലെന്ന് സാബു മോന്‍!ബിഗ് ബോസ് നിയമങ്ങളില്‍ കുടുങ്ങി മത്സരാര്‍ത്ഥികള്‍
ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് തരികിട സാബു. അദ്ദേഹം അവതരിപ്പിച്ചിരുന്ന പരിപാടിയിലൂടെ കിട്ടിയ പേരാണ് തരികിട സാബു എന്നുള്ളത്. വഴിയെ പോവുന്ന വയ്യാവേലിയെല്ലാം തലയില്‍ എടുത്ത് വെക്കുന്ന സാബു മോന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥിയാണ്.
സിനിമ, സീരിയല്‍, അവതരണം എന്നിങ്ങനെയുള്ള മേഖലകൡ നിന്നും പതിനാറ് പേരാണ് ബിഗ് ബോസില്‍ പങ്കെടുക്കുന്നത്. ബിഗ് ബോസില്‍ എത്തിയതിന് ശേഷമുള്ള താരങ്ങളുടെ പ്രതികരണം ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ നിയമങ്ങളെ കുറിച്ചാണ് തരികിട സാബു പറയുന്നത്. സാബു മോന് എതിരെയുള്ള കമന്റുകളാണ് പുറത്ത് വന്ന വീഡിയോയ്ക്ക് ലഭിക്കുന്നത്.

ബിഗ് ബോസിന് തുടക്കമായി
ജൂണ്‍ 24 ന് വൈകുന്നേരം 7 മണിയ്ക്കായിരുന്നു മലയാളം ബിഗ് ബോസ് ആരംഭിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പരിപാടിയിലെ പതിനാറ് മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തിയപ്പോള്‍ അതില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ചില താരങ്ങളുണ്ടായിരുന്നു. അതിലൊരാളാണ് തരികിട സാബു. തട്ടിപ്പ് പരിപാടികളിലൂടെ ശ്രദ്ധേയനായ സാബുവിനെതിരെ കേരളത്തില്‍ പോലീസ് കേസടക്കം നടക്കുകയായിരുന്നു. ലസിത പാലയ്ക്കലിനെ അപമാനിച്ച കേസും താരത്തിന്റെ പേരിലുണ്ടായിരുന്നു. അതിനിടെയാണ് ആര്‍ക്കും ഒരു സൂചന പോലും തരാതെ സാബു മോന്‍ ബിഗ് ബോസ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

പ്രേക്ഷകരുടെ എതിര്‍പ്പ്
മറ്റുള്ള ഭാഷകളില്‍ നടത്തുന്ന ബിഗ് ബോസ് ഓരോ ദിവസവും വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ മലയാളത്തിന്റെ കാര്യമെന്താവും എന്ന ആശങ്ക പ്രേക്ഷകര്‍ക്കുമുണ്ടായിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കുന്ന ഓരോരുത്തരെ പരിചയപ്പെടുത്തിയപ്പോഴെക്കും ആ കാര്യത്തിന് ഒരു തീരുമാനമായിരിക്കുകയാണ്. രഞ്ജിനി ഹരിദാസ് മുതല്‍ തരികിട സാബു വരെ എന്ത് കാരണം കിട്ടിയാലും വിവാദം ഉണ്ടാക്കാന്‍ നടക്കുന്നവര്‍ ആയതിനാല്‍ ഇനി കൂടുതല്‍ കാര്യങ്ങളൊന്നും പറയേണ്ടി വരില്ല.

ബിഗ് ബോസ് നിയമങ്ങള്‍
ബിഗ് ബോസിലെത്തിയതിന് ശേഷമുള്ള അനുഭവങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അവിടുത്തെ നിയമങ്ങളെ കുറിച്ചായിരുന്നു സാബുവിന് പറയാനുണ്ടായിരുന്നത്. കയറി കഴിഞ്ഞാല്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. ഇന്റര്‍നെറ്റ്, ഫോണ്‍, വായിക്കാന്‍ പുസ്തകങ്ങള്‍, ടിവി, സിനിമ, മ്യൂസിക് എന്നിങ്ങനെ ഒന്നുമില്ല. ഒരു ശിലായുഗത്തിലേക്ക് പോവുകയാണ്. എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. ബിഗ് ബോസിലെ നിയമങ്ങളും ഇന്ത്യന്‍ പീനല്‍ കോഡിലെ നിയമങ്ങളും ഏകദേശം ഒരുപോലെയാണ്. ആയിരത്തഞ്ഞൂറ് നിയമങ്ങളുണ്ട്. കുറച്ചൊക്കെ ഞാന്‍ നോക്കി.. എന്നിട്ട് വിട്ടു. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ എന്നാണ് സാബു പറയുന്നത്.

ട്രോളിനെ പേടിയില്ല
സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പരിപാടി ആക്രണങ്ങള്‍, സൈബര്‍ പുള്ളിംഗ് തുടങ്ങിയ പരിപാടികളിലൊന്നും എനിക്ക് അങ്ങനെ പേടിയൊന്നുമില്ല. കാരണം അതൊക്കെ ഒരു ശീലമായിരിക്കുകയാണ്. ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലേ വെളിച്ചമായി വരും... ആ അവസ്ഥയാണെനിക്ക്. ശരിക്കും പറഞ്ഞാല്‍ എന്നെ അറിയുന്നവര്‍ക്ക് ഞാന്‍ നല്ലൊരു മനുഷ്യനും അറിയാത്തവര്‍ക്ക് വളരെ മോശമായിട്ടുള്ള മനുഷ്യനുമാണ് ഞാന്‍. കഴിഞ്ഞ കുറെ കാലമായിട്ട് വഴിയിലൂടെ പോവുന്ന എല്ലാ കാര്യങ്ങളും എന്റെ തലയിലേക്ക് വലിഞ്ഞ് കേറാറുണ്ട്. പിന്നെ ഈ പേര് നന്നാക്കുക എന്ന പരിപാടിയിലൊന്നും എനിക്ക് വലിയ താല്‍പര്യമില്ല. കാരണം മറ്റുള്ളവര്‍ എന്നെ പറ്റി എന്ത് വിചാരിക്കുന്നു എന്ന് വലുതായിട്ട് ആലോചിക്കാത്ത ആളാണ് ഞാന്‍. വരുന്നത് വരുന്ന പോലെ വരട്ടെ..

സൈക്കോളജിക്കല്‍ എക്‌സ്പിരിമെന്റ്
ഞാന്‍ അത്യാവശ്യം കുക്ക് ചെയ്യുന്ന ആളാണ്. എനിക്ക് രുചിയുള്ള ഭഷണം ഞാന്‍ തന്നെ കുക്ക് ചെയ്യാറുണ്ട്. അതോണ്ട് കുക്കിംഗ് വലിയ പ്രശ്‌നമായി വരുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഞാന്‍ ഉണ്ടാക്കുന്ന ഭഷണം മറ്റുള്ളവര്‍ക്ക് കഴിക്കേണ്ടി വന്നാല്‍ അത് അവരുടെ വിധിയായിരിക്കും. ഞാന്‍ എന്റെ ഒരു കംഫേര്‍ട്ട് ലെവലില്‍ കളിക്കുന്ന ആളാണ്. എന്നാല്‍ ബിഗ് ബോസിലേക്ക് കയറുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്നതിനെ കുറിച്ച് കണ്‍ഫ്യൂഷനുണ്ട്. ഇതൊരു സൈക്കോളജിക്കല്‍ എക്‌സ്പിരിമെന്റാണ്. ഇതില്‍ നിന്ന് എന്നെ തന്നെ എനിക്ക് മനസിലാക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നു. നമ്മള്‍ എപ്പോഴും ജീവിക്കുന്നത് നമുക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൂടെയാണ്. അതെല്ലാം വിട്ടിട്ട് പുതിയൊരു ലോകത്തേക്ക് പ്രവേശിക്കുകയാണ്. കുറെ ക്യാരക്ടേഴ്‌സിനെ കാണാന്‍ പറ്റും. നമുക്ക് തന്നെ കുറേ ഏകാന്തത അനുഭവിക്കേണ്ടി വരുമെന്നും ഒരു സെല്‍ഫ് റിയലയിസേഷന്‍ ആണെന്നും സാബു പറയുന്നു.


Click it and Unblock the Notifications