മോട്ടിവേഷന്‍ കൊടുക്കല്‍ എളുപ്പമാണ്! പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ട്! പേര്‍ളിയെക്കുറിച്ച് സാബു

By Midhun

Recommended Video

ബിഗ്‌ബോസിൽ പേർളിക്കെതിരെ സാബു | filmibeat Malayalam

പതിവ് റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായാണ് മലയാളത്തില്‍ ബിഗ് ബോസ് ഷോ ആരംഭിച്ചത്. എഷ്യാനെറ്റില്‍ തുടങ്ങിയ പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നായുളള പ്രേക്ഷകര്‍ക്ക് സുപരിചിതരായാ മല്‍സരാര്‍ത്ഥികളാണ് ഷോയില്‍ ഉളളത്. പുറം ലോകവുമായി ബന്ധമില്ലാതെ നൂറ് ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിയണമെന്ന വെല്ലുവിളി ആവേശത്തോടെയാണ് എല്ലാവരും എറ്റെടുത്തത്. പതിനാറ് പേരുമായി തുടങ്ങിയ ഷോയില്‍ നിന്നും മൂന്ന് പേര്‍ നേരത്തെ പുറത്തുപോയിരുന്നു.

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് പേളി മാണി. ജനപ്രിയ അവതാരകയായ പേളിയുടെ സാന്നിദ്ധ്യം ഷോയില്‍ മുഖ്യ ആകര്‍ഷണമാവാറുണ്ട്. ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും പേളി സജീവമായി പങ്കെടുക്കാറുണ്ട്. എന്നാല്‍ അടുത്തിടെ ബിഗ് ബോസ് നല്‍കിയ ഒരു ടാസ്‌ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പേളി രഞ്ജിനിയോട് പറഞ്ഞിരുന്നു. പേളിക്ക് പെട്ടെന്നുണ്ടായ മനംമാറ്റത്തെക്കുറിച്ച് എല്ലാവര്‍ക്കിടയിലും സംസാരമുണ്ടായിരുന്നു. മോട്ടിവേഷന്‍ കാസുകളും മറ്റും എടുക്കാറുളള പേളി ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ലെന്നായിരുന്നു എല്ലാവര്‍ക്കിടയിലും സംസാരമുണ്ടായിരുന്നു സാബുമോനോട് ദീപന്‍ പറഞ്ഞത്‌.

പേര്‍ളിയുടെ സാന്നിദ്ധ്യം

പേര്‍ളിയുടെ സാന്നിദ്ധ്യം

പേര്‍ളി മാണിയുടെ സാന്നിദ്ധ്യം ബിഗ് ബോസ് മലയാളത്തില്‍ പലപ്പോഴും മുഖ്യ ആകര്‍ഷണമാകാറുണ്ട്. റിയാലിറ്റി ഷോകളില്‍ അവതാരികയായി എത്തിയതുമുതല്‍ വലിയ ഇഷ്ടമാണ് പേളിയോട് പ്രേക്ഷകര്‍ക്കുളളത്. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സ് എന്ന പ്രോഗ്രാമിലൂടെയാണ് പേളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. ബിഗ് ബോസ് തുടങ്ങിയ ആദ്യ ആഴ്ചയില്‍ വീട്ടുകാരെ വിട്ടുവന്നതിന്റെ സങ്കടമുണ്ടായിരുന്നു പേളിക്ക്. എന്നാല്‍ പിന്നീടുളള എപ്പിസോഡുകളിലെല്ലാം ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളെല്ലാം വളരെയധികം ആവേശത്തോടെയായിരുന്നു പേളി ചെയ്തിരുന്നത്.

എല്ലാ കാര്യങ്ങളിലും സജീവം

എല്ലാ കാര്യങ്ങളിലും സജീവം

എന്ത് ടാസ്ക്ക് നല്‍കിയാലും ബുദ്ധിമുട്ടുളളതാണെങ്കിലും പേളി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അരിസ്റ്റോ സുരേഷിനോട് അടുത്തു തുടങ്ങിയതോടു കൂടിയാണ് പാട്ട് പാടാനും പേളി ആരംഭിച്ചത്. അരിസ്‌റ്റോ സുരേഷിന്റെ നാടന്‍ പാട്ടുകള്‍ കേട്ട് പഠിച്ച് പേളി ബിഗ് ബോസ് ഹൗസില്‍ പാടാറുണ്ട്. ഡാന്‍സായിലും പാട്ടായാലും എന്ത് ചെയ്യാന്‍ പറഞ്ഞാലും ഉടന്‍ തന്നെ ചെയ്യുന്ന സ്വഭാവക്കാരിയാണ് പേളി. ബിഗ് ബോസ് നല്‍കുന്ന ചില ടാസ്‌ക്കുകള്‍ വെല്ലുവിളിയായി എറ്റെടുത്തും പേളി ചെയ്യാറുണ്ട്.

പേളിക്ക് സംഭവിച്ചത്

പേളിക്ക് സംഭവിച്ചത്

ബിഗ് ബോസിലെ കഴിഞ്ഞൊരു എപ്പിസോഡില്‍ പേളിക്കുണ്ടായ മനംമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. തന്നോട് ചെയ്യാന്‍ പറഞ്ഞൊരു ടാസ്‌ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പേളി പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസില്‍ ക്യാപ്റ്റനായിട്ടുളള രഞ്ജിനിക്കു മുന്‍പാകെയാണ് പേളി ഇക്കാര്യം പറഞ്ഞത്. മാനസികമായി ഈ ടാസ്‌ക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അസ്വസ്ഥതകള്‍ ഉണ്ടെന്നുമാണ് പേളി പറഞ്ഞത്. രഞ്ജിനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌
എല്ലാവര്‍ക്കു മുന്നില്‍ വെച്ച് ഇക്കാര്യം പേളി തുറന്നുപറഞ്ഞിരുന്നു.

ദീപനും സാബുമോനും

ദീപനും സാബുമോനും

പേളിക്ക് പെട്ടെന്നുണ്ടായ മനം മാറ്റത്തെക്കുറിച്ച് ദീപനും സാബു മോനും ഇടയില്‍ സംസാരമുണ്ടായിരുന്നു. മോട്ടിവേഷന്‍ ക്ലാസുകളും മറ്റും എടുക്കുന്ന പേളി ഇങ്ങനെ തകര്‍ന്നുപോയത് തന്നെ ഞെട്ടിച്ചെന്നാണ് ദീപന്‍ സാബുവിനോട് പറഞ്ഞത്. അതേസമയം പേളിക്ക് രണ്ട് മുഖമുണ്ടെന്നും അതില്‍ ഒരു മുഖം മാത്രമാണ് നീ കണ്ടിട്ടുളളതെന്നും സാബു ദീപനോട് പറഞ്ഞു.

സാബുമോന്‍ പറഞ്ഞത്

സാബുമോന്‍ പറഞ്ഞത്

പേളിക്ക് രണ്ടുമുഖങ്ങളാണ് ഉളളതെന്നും ക്യാമറയ്ക്ക് മുന്നിലുളള പേളിയും പുറത്തുളള പേളിയും വ്യത്യ്‌സതമാണെന്നും സാബു മോന്‍ പറയുന്നു. മോട്ടിവേഷന്‍ ക്ലാസൊക്കൊ എടുക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണെന്നും സാബു മോന്‍ ദീപനോട് പറഞ്ഞു.

വീഡിയോ

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X